കുടുംബശ്രീ

കുടുംബശ്രീ (Kudumbashree)

സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ്‌ കുടുംബശ്രീ. 1998 മേയ്‌ 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പത്തുവര്‍ഷം കൊണ്ട്‌ നമ്മുടെ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്യം ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാണ്‌ ഈ ബൃഹദ്‌ പദ്ധിതികൊണ്ട് ഉദ്ദേശിക്കുന്നത്‌. സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയെന്ന നിലയിലാണ്‌ കുടുംബശ്രീ ശ്രദ്ധേയമായത്‌. അയല്‍ക്കൂട്ടങ്ങള്‍, ഏരിയ വികസന സമിതികള്‍, കമ്യൂണിറ്റി വികസന സമിതികള്‍ എന്നിവയാണ്‌ കുടുംബശ്രീയുടെ നടത്തിപ്പിനായുള്ള മൂന്നു തലത്തിലുള്ള സാമൂഹ്യാധിഷ്ഠിത സംഘടനകൾ.

അയൽക്കൂട്ടങ്ങൾ

നാലോ അതിൽ കൂടുതലോ അംഗങ്ങൾ ഉള്ള പാവപ്പെട്ട കുടുംബങ്ങളെ കോർത്തിണക്കികൊണ്ടാണ് അയൽക്കൂട്ടങ്ങൾ തുടങ്ങുന്നത്. ഒരു കുടുംബത്തില്‍നിന്നു പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ മാത്രം അംഗമാക്കിക്കൊണ്ട്‌ 15 നും 40 നും മധ്യേ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമൂഹികാധിഷ്ഠിത സംഘടനയാണ്‌ അയല്‍ക്കൂട്ടം. 1982-ല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഓരോ വാര്‍ഡിലെയും അയല്‍ക്കുട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ്‌ ഏരിയാ വികസന സമിതിക്കു രൂപം കൊടുക്കുന്നത്‌. പഞ്ചായത്തിന്റെ ബഹുജന അടിത്തറയും: ജനാധിപത്യ സംവിധാനവും വിപുലമാക്കുവാന്‍ സഹായിക്കുന്ന പൊളിറ്റിക്കല്‍ യൂണിറ്റ്‌ എന്ന നിലയിലാണ്‌ ഇതിനു കൂടുതല്‍ പ്രസക്തി വരുന്നത്‌. കേരള സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് അയൽക്കൂട്ടങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട്.

കുടുംബശ്രീ ക്വിസ് ചോദ്യങ്ങൾ

1. പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി)

2. 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി - കുടുംബശ്രീ

3. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം

4. കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌

5. നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

6. കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ ഏത്‌ പേരില്‍ - State Poverty Eradication Mission (SPEM)

7. കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി (നിലവിലെ അദ്ധ്യക്ഷന്‍ - എ.സി. മൊയ്തീന്‍)

8. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി - പാലൊളി മുഹമ്മദ് കുട്ടി

9. കുടുംബശ്രീയുടെ ആപ്തവാക്യം - സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌

10. എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ - കുടുംബശ്രീ

11. കുടുംബശ്രീ വെബ്‌പോര്‍ട്ടല്‍ - Sthree Sakthi

12. കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം - അയല്‍ക്കൂട്ടം (NHG)

13. ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്‌ - മനസ്വിനി (കോട്ടയം)

14. അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ്‌ തലത്തിലുള്ള സംഘം - മേഖലാ വികസന സൊസൈറ്റി (ADS)

15. കുടുംബശ്രീയുടെ ഏറ്റവും ഉയര്‍ന്നതും, പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംവിധാനം - കമ്മ്യൂണിറ്റി വികസന സൊസൈറ്റി (CDS)

16. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ സ്വന്തം വീടുകളില്‍ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി - സാന്ത്വനം

17. കുടുംബശ്രീ നടപ്പിലാക്കുന്ന ജൈവകൃഷിയുടെ അംബാസിഡര്‍ - മഞ്ജു വാരിയര്‍

18. ഉപഭോക്താക്കള്‍ക്ക്‌ സുരക്ഷിതമായ കോഴി ഇറച്ചി ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്‌ - കുടുംബ്രശീ ചിക്കന്‍

19. "സ്ത്രീ ശാക്തികരണത്തിലൂടെ സാമ്പത്തിക ഉന്നമനം" എന്ന ഉദ്ദേശത്തോടെ ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന കുടുംബശ്രീയുടെ ലക്ഷ്യത്തിന്റെ ഭാഗമായി രൂപംകൊണ്ട സംരംഭം - മൈക്രോ ഫിനാന്‍സ്‌ സംരംഭം

20. കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി - തെളിമ

21. മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടി കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിച്ച പ്രത്യേക സ്കൂളുകള്‍ - ബഡ്‌സ്‌ സ്‌കൂള്‍ (BUDS School)

22. കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത്‌ - വെങ്ങാനൂർ (2004)

23. 18 വയസ്സിനു മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി കുടുംബശ്രീ ആരംഭിച്ച സംരംഭം - ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ

24. കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കുവേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന പരിപാടി - Arise

25. ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധിതി - തീർത്ഥം

26. കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക്‌ ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി - She Lodges

27. മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക്‌ തൊഴിലവസരങ്ങളും വരുമാന ലഭ്യതയും ഉറപ്പാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി - പശു സഖി

28. സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആക്കുന്നതിന്‌ വേണ്ടി ആരംഭിച്ച സോഫ്റ്റ്‌വെയർ - ശ്രേഷ്ഠ

29. കൂട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുക, പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രചോദനവും നല്‍കുക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുക എന്നീ ലക്ഷ്യങ്ങളുമായി കുടുംബശ്രീ ആരംഭിച്ച പദ്ധതി - ബാലസഭ

30. സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി - നാനോ മാര്‍ക്കറ്റ്‌

31. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നിയമസഹായം, കൗണ്‍സിലിംഗ്‌ ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി - സ്നേഹിത

32. ക്രേന്ദ ഗവണ്‍മെന്റ്‌ പദ്ധതിയായ "ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി" പ്രകാരം കേരള സർക്കാരിന് കീഴിൽ കുടുംബശ്രീയും സാമൂഹ്യക്ഷേമ വകുപ്പും സംയുക്തമായി ആറ്‌ മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരം - അമൃതം ന്യൂട്രിമിക്‌സ്

Post a Comment

Previous Post Next Post