സമഗ്ര ആവാസ് യോജന

സമഗ്ര ആവാസ് യോജന (SAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999 ഏപ്രിൽ ഒന്നിന് നടപ്പിലാക്കിയ പദ്ധതിയാണ് സമഗ്ര ആവാസ് യോജന. സമഗ്ര ആവാസ് യോജന പദ്ധതി ആരംഭിച്ചത് 1999 - 2000 സാമ്പത്തിക വർഷത്തിൽ. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭവന നിർമാണം, ശുചിത്വപദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

PSC ചോദ്യങ്ങൾ

1. പാർപ്പിടം, പ്രാഥമിക സൗകര്യം, കുടിവെള്ളം എന്നീ ആവശ്യങ്ങൾ മെച്ചപ്പെടുത്താൻ 1999 ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതി - സമഗ്ര ആവാസ് യോജന (SAY)

2ഭവനനിർമാണം, ശുചിത്വ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - സമഗ്ര ആവാസ് യോജന (SAY)

3. സമഗ്ര ആവാസ് യോജന നടപ്പാക്കിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്ത് - ഒൻപതാം പഞ്ചവത്സര പദ്ധതി (1999 - 2000)

4. സമഗ്ര ആവാസ് യോജന നടപ്പാക്കിയ സമയത്തെ പ്രധാനമന്ത്രി - എ.ബി.വാജ്പേയി 

5. സമഗ്ര ആവാസ് യോജന നടപ്പിലാക്കിയ വർഷം  - 1999 ഏപ്രിൽ 1

6. സമഗ്ര ആവാസ് യോജന നടപ്പിലാക്കുന്നത് - കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം

7. നഗരത്തിലെ ദരിദ്രർക്കുള്ള പുതിയ ഭവന നിർമാണ പദ്ധതിയായ ഹൗസിങ് ആൻഡ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഏതു പേരിലാണ് സാധാരണയായി അറിയപ്പെടുന്നത് - ഹഡ്കോ (HUDCO)

8. സമഗ്ര ആവാസ് യോജന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് വയ്ക്കാൻ വളരെ കുറഞ്ഞ നിരക്കിൽ വായ്‌പകൾ നൽകുന്ന സ്ഥാപനം - ഹഡ്കോ (HUDCO)

Post a Comment

Previous Post Next Post