സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന

സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്ത് ഐ.കെ.ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്നപ്പോൾ 1997 ഡിസംബർ ഒന്നിന് നടപ്പാക്കിയ പദ്ധതിയാണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRV). നഗരപ്രദേശങ്ങളിലെ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് SJSRV. 1997 ഡിസംബർ ഒന്നിന് നിലവിൽവന്നു. നെഹ്‌റു റോസ്ഗാർ യോജന, അർബൻ ബേസിക് സർവീസ് ഫോർ പുവർ, പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റഗ്രേറ്റഡ് അർബൻ പോവർട്ടി ഇറാഡിക്കേഷൻ പ്രോഗ്രാം (PMIUPEP) എന്നീ മൂന്ന് പദ്ധതികൾ കൂട്ടിച്ചേർത്താണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന നിലവിൽ വന്നത്. ഈ പദ്ധതിക്ക് രണ്ട് ഉപ പദ്ധതികളുണ്ട് - നഗര സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതി (USEP), നഗര വേതനം ലഭിക്കുന്ന തൊഴിൽ പദ്ധതി (UWEP). 

PSC ചോദ്യങ്ങൾ

1. നഗരപ്രദേശങ്ങളിലെ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് 1997ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി -  സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRV)

2. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചത് - 1997 ഡിസംബർ 1 

3. SJSRV പദ്ധതിയുടെ ഉപപദ്ധതികൾ - Urban Self Employment Programme (USEP), Urban Wage Employment Programme (UWEP)

4. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രി - ഐ.കെ.ഗുജ്റാൾ 

5. സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന നടപ്പാക്കിയത് - ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത്

Post a Comment

Previous Post Next Post