പ്രതിഭ പാട്ടീൽ

പ്രതിഭ പാട്ടീൽ (Pratibha Patil)

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ വനിതയാണ് പ്രതിഭ ദേവിസിങ് പാട്ടീൽ. 1934 ഡിസംബർ 19ന് മഹാരാഷ്ട്രയിലെ ഗെലഗാവോണിൽ ജനിച്ചു. രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ പ്രതിഭ ഇരുപത്തിയേഴാം വയസ്സിലാണ് നിയമസഭയിലെത്തുന്നത്. 23 വർഷം നിയമസഭയിലുണ്ടായിരുന്ന അവർ മഹാരാഷ്ട്ര ഉപമന്ത്രി, കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ (1986-1988), മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൊക്കെ പ്രവർത്തിച്ചു.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയുടെ രാഷ്ട്രപതിയായ പന്ത്രണ്ടാമത്തെ വ്യക്തി - പ്രതിഭ പാട്ടീൽ

2. ഇന്ത്യൻ രാഷ്ട്രപതിയായ പ്രഥമ വനിത - പ്രതിഭ പാട്ടീൽ

3. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണർ - പ്രതിഭ പാട്ടീൽ

4. മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി - പ്രതിഭ പാട്ടീൽ (ഭൈറോൺ സിംഗ് ശെഖാവത്തിനെയാണ് പരാജയപ്പെടുത്തിയത്)

5. യുദ്ധടാങ്കിൽ സഞ്ചരിച്ച ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി - പ്രതിഭ പാട്ടീൽ

6. ഏറ്റവുമധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ച രാഷ്‌ട്രപതി - പ്രതിഭ പാട്ടീൽ

7. സ്വത്തുവിവരം വെളിപ്പെടുത്തിയ ആദ്യ രാഷ്‌ട്രപതി - പ്രതിഭ പാട്ടീൽ

8. പ്രതിഭാ പാട്ടീൽ: ഫസ്റ്റ് വുമൺ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന പുസ്‌തകം രചിച്ചത് - എം.എച്ച്.സയ്യിദ് 

9. 'ഫസ്റ്റ് ജന്റിൽമാൻ ഓഫ് ഇന്ത്യ' എന്ന പദവി ലഭിച്ച ആദ്യ വ്യക്തി - ദേവിസിംഗ് ശെഖാവത്ത് (പ്രതിഭാപാട്ടീലിന്റെ പതി)

10. ഇന്ത്യയുടെ സർവസൈന്യാധിപസ്ഥാനത്തെത്തിയ ആദ്യ വനിത - പ്രതിഭ പാട്ടീൽ

11. ഇന്ത്യൻ റിപ്പബ്ലിക് വജ്രജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റായിരുന്നത് - പ്രതിഭ പാട്ടീൽ

Post a Comment

Previous Post Next Post