പ്രണബ് മുഖർജി

പ്രണബ് മുഖർജി (Pranab Mukherjee)

ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് പ്രണബ് മുഖർജി. 1935 ഡിസംബർ 11ന് പശ്ചിമ ബംഗാളിൽ ജനിച്ചു. ഒരു ക്ലാർക്കായിട്ടാണ് പ്രണബ് മുഖർജി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1969ൽ പശ്ചിമബംഗാളിലെ മിഡ്നാപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.കെ.കൃഷ്ണമേനോന്റെ പ്രചാരണ ചുമതലക്കാരനായാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 1969ൽ രാജ്യസഭാംഗമായി പാർലമെന്റിലെത്തി. 1969 മുതൽ അഞ്ച് തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1973ൽ ഇന്ദിര മന്ത്രിസഭയിൽ വ്യവസായ സഹമന്ത്രിയായി. 1982ൽ നാല്പത്തിയേഴാം വയസ്സിൽ പ്രണബ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം കോൺഗ്രസിൽ നിന്നും മാറി സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 1989ൽ തിരികെ കോൺഗ്രസിൽ ചേർന്നു. പി.വി.നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി. 1995ൽ വിദേശകാര്യമന്ത്രിയുമായി. 2004 മുതൽ 2012 വരെ ലോകസഭയിൽ കോൺഗ്രസ് കക്ഷിനേതാവ്. മൻമോഹൻ സിങ് മന്ത്രിസഭയിൽ വിവിധ മന്ത്രിസ്ഥാനങ്ങൾ വഹിച്ചു. 2012 മുതൽ 2017 വരെ ഇന്ത്യൻ രാഷ്ട്രപതി. 2008ൽ പത്മവിഭൂഷണും 2019ൽ ഭാരതരത്നവും ലഭിച്ചു. 2020 ഓഗസ്റ്റ് 31ന് അന്തരിച്ചു.

പ്രധാന കൃതികൾ

■ ദ കൊയലിഷൻ ഇയേഴ്‌സ് : 1996 - 2012 

■ ദ ഡ്രമാറ്റിക് ഡക്കേഡ് : ദ ഇന്ദിരാഗാന്ധി ഇയേഴ്‌സ് 

■ ദ ടർബുലന്റ് ഇയേഴ്‌സ് : 1980 - 1996 

■ തോട്ട്സ് & റിഫ്ളക്ഷൻസ് 

■ ബിയോണ്ട് സർവൈവൽ : എമർജിംഗ് ഡയമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കോണമി 

■ ചലഞ്ചസ് ബിഫോർ ദ നേഷൻ 

■ സാഗാ ഓഫ് സ്ട്രഗിൾ & സാക്രിഫൈസ്

■ മിഡ്ടേം പോൾ 

PSC ചോദ്യങ്ങൾ 

1. രാഷ്ട്രപതിയായ പതിമൂന്നാമത്തെ വ്യക്തി - പ്രണബ് മുഖർജി

2. കോൺഗ്രസിൽ നിന്നും മാറി പ്രണബ് മുഖർജി സ്ഥാപിച്ച പാർട്ടി - സമാജ്‌വാദി കോൺഗ്രസ് 

3. കേന്ദ്ര ധനകാര്യമന്ത്രിയായ ശേഷം രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വ്യക്തി - പ്രണബ് മുഖർജി

4. പ്രണബ് മുഖർജിക്കെതിരെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് - പി.എ.സാങ്മ 

5. അമേരിക്കയുമായി 123 ഉടമ്പടി ഒപ്പുവച്ച കേന്ദ്രമന്ത്രി - പ്രണബ് മുഖർജി

6. 2004 - 2006 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധമന്ത്രി - പ്രണബ് മുഖർജി

7. സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ അംഗത്വം എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി - പ്രണബ് മുഖർജി

8. സാന്റാക്ലോസിന്റെ ഔദ്യോഗിക വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി - പ്രണബ് മുഖർജി

9. പ്രണബ് മുഖർജിക്ക് ഭാരതരത്നം ലഭിച്ച വർഷം - 2019

Post a Comment

Previous Post Next Post