എ.പി.ജെ. അബ്ദുൽ കലാം

എ.പി.ജെ. അബ്ദുൽ കലാം ജീവചരിത്രം (APJ Abdul Kalam)

1931 ഒക്ടോബർ 15-ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അബ്ദുൽ കലാം ജനിച്ചത്. ബാല്യകാലത്ത് പത്രവിതരണക്കാരനായി ജോലിചെയ്ത് ഇന്ത്യൻ പ്രസിഡന്റ് വരെയായ ഒരു ശാസ്ത്രജ്ഞനാണ് ഡോ.എ.പി.ജെ.അബ്ദുൽ കലാം. സ്കൂൾ വിദ്യാഭ്യാസക്കാലം മുതൽ അദ്ദേഹത്തിന് വായനാശീലമുണ്ടായിരുന്നു. രാമേശ്വരത്തായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഷ്യർട്സ് സ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിൽ ചേർന്നു. അവിടെനിന്നും ഇന്റർമീഡിയറ്റ് കഴിഞ്ഞ് ഊർജ്ജതന്ത്രത്തിൽ ബിരുദവും നേടി. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദമെടുത്തു. തുടർന്ന് ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ പരിശീലനം നേടിയശേഷം പ്രഗത്ഭനായ ഒരു എയ്റോനോട്ടിക്കൽ എൻജിനീയറായി. തുടർന്ന് DRDO-ൽ മുതിർന്ന സൈന്റിഫിക്‌ അസിസ്റ്റന്റായി ജോലി ലഭിച്ചു. എയർക്രാഫ്റ്റ് & ആർമെമന്റ് ടെസ്റ്റിങ് യൂണിറ്റിൽ പരിശീലനം നേടി, എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ നിയമിതനായി. 1964-ൽ തിരുവനന്തപുരത്തുള്ള ഐ.എസ്.ആർ.ഒ യിൽ ചേർന്നു. നമ്മുടെ രാജ്യത്തിൻറെ റോക്കറ്റ് പര്യവേഷണത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫൈബർ ഗ്ലാസുകൾ കൊണ്ട് റോക്കറ്റ് മോട്ടോറുകൾ നിർമ്മിക്കുന്നതിന് വളരെയധികം വിലപ്പെട്ട സംഭാവനകൾ നൽകി. S.L.V പ്രോജക്റ്റ് ഡയറക്ടറായി 1973-ൽ നിയമിതനായി. അഗ്നി, പൃഥ്വി എന്നീ ഇന്ത്യൻ നിർമ്മിത മിസൈലുകളുടെ ശില്പി, ശേഷം ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഡയറക്ടർ, തുടർന്ന് സമഗ്ര മിസൈൽ പദ്ധതിയുടെ മേധാവി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ്. രാജ്യത്തിന് നൽകിയ സമഗ്ര സംഭാവന മാനിച്ച് അദ്ദേഹത്തിന് രാഷ്ട്രം പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന, ആര്യഭട്ട അവാർഡ് എന്നിവ നൽകി. 1997-ലാണ് ഭാരതര്തനം ലഭിച്ചത്.

ഇന്ത്യയുടെ മിസൈൽ വികസന പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം 2002-ൽ പതിനൊന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയായി. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കേരളത്തിൽ നിന്നുള്ള ക്യാപ്റ്റൻ ലക്ഷ്മിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2002-2007 കാലഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. രാഷ്‌ട്രപതി പദവിയിലെത്തിയ ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയാണ് അബ്ദുൽ കലാം. ജനകീയ പ്രസിഡന്റ് എന്നറിയപ്പെടുന്നത് അബ്ദുൽ കലാമാണ്. അമേരിക്കയിൽ നൽകപ്പെടുന്ന ഹൂവർ അവാർഡ് നേടിയ ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം. 

2008 മുതൽ 2015 വരെ തിരുവനന്തപുരത്തെ വലിയമലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻറ് ടെക്നോളജിയിയുടെ ചാൻസലർ ആയിരുന്നു എ.പി.ജെ.അബ്ദുൽ കലാം. 2015 ജൂലൈ 27-ാം തീയതി മേഘാലയയിൽ ഷില്ലോങ്ങിലെ ഐ.ഐ.എം-യിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ അദേഹത്തിന്റെ ആത്മകഥയാണ്.

പ്രധാന കൃതികൾ

■ അഗ്നി ചിറകുകൾ 

■ ഇൻസ്പയറിംഗ് തോട്ട്സ് 

■ ഇൻഡോമിറ്റബിൾ സ്പിരിറ്റ് 

■ ചിൽഡ്രൻ ആസ്‌ക്ക് കലാം 

■ മിഷൻ ഇന്ത്യ 

■ ദ ലൈഫ് ട്രീ 

■ ദ ലൂമിനസ് സ്പാർക്ക്സ് 

■ ട്രാൻസെൻഡൻസ് 

■ ഇഗ്‌നൈറ്റഡ്‌ മൈൻഡ്‌സ് 

■ മൈ ജേർണി 

■ ഇന്ത്യ 2020: എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം (Co Author - വൈ.എസ്.രാജൻ)

■ യു ആർ ബോൺ ടു ബ്ലോസം : ടേക് മൈ ജേർണി ബിയോണ്ട് (Co Author - അരുൺ തീവാരി)

■ ഫോർജ് യുവർ ഫ്യൂച്ചർ 

■ ഗൈഡിംഗ് സോൾഡ് 

■ ടേർണിങ് പോയിന്റ്സ് : എ ജേർണി ത്രൂ ചലഞ്ചസ് 

■ എൻവിഷനിംഗ് ആൻ ഏംപവേർഡ് നേഷൻ (Co Author - ശിവതാണുപിള്ള)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഒരു രൂപ മാത്രം ശമ്പളം പറ്റിയിരുന്ന രാഷ്‌ട്രപതി - എ.പി.ജെ.അബ്ദുൽ കലാം 

2. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി - എ.പി.ജെ.അബ്ദുൽ കലാം 

3. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ് - അബ്ദുൽ കലാം

4. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്‌ട്രപതി - എ.പി.ജെ. അബ്ദുൽ കലാം

5. ഇന്ത്യൻ രാഷ്ട്രപതിയായ ഏക ശാസ്ത്രജ്ഞൻ - അബ്ദുൽ കലാം

6. ഇന്ത്യൻ രാഷ്ട്രപതിയായ മൂന്നാമത്തെ മുസ്ലിം - അബ്ദുൽ കലാം

7. ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ രാഷ്‌ട്രപതി - അബ്ദുൽ കലാം

8. ഡോ.എ.പി.ജെ. അബ്ദുൽ കലാം ഏതു സംസ്ഥാനക്കാരനാണ് - തമിഴ്നാട്

9. ഭാരതരത്നം ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ - കലാം

10. ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത് - അബ്ദുൽ കലാം

11. നളന്ദ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് - കലാം

12. എൻ.ഡി.എ. സർക്കാരിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി - അബ്ദുൽ കലാം

13. എ.പി.ജെ. അബ്ദുൽ കലാമിന്റെ പൂർണനാമം - അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം

14. യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി - അബ്ദുൽ കലാം

15. യുദ്ധവിമാനത്തിൽ (സുഖോയ്‌) യാത്ര ചെയ്ത ആദ്യ ഇന്ത്യൻ സർവ്വസൈന്യാധിപൻ - അബ്ദുൽ കലാം

16. ഇഗ്‌നൈറ്റഡ്‌ മൈൻഡ്‌സ് രചിച്ചത് - എ.പി.ജെ.അബ്ദുൽ കലാം

17. ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര് - എ.പി.ജെ.അബ്ദുൽ കലാം

18. ആദ്യത്തെ ഫിറോദിയ പുരസ്‌കാരത്തിന് അർഹനായത് - എ.പി.ജെ.അബ്ദുൽ കലാം

19. ഹ്യൂവർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ - എ.പി.ജെ.അബ്ദുൽ കലാം

20. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായത് - എ.പി.ജെ.അബ്ദുൽ കലാം

21. ആരുടെ ബഹുമാനാർഥം ന്യൂഡൽഹിയിൽ ആരംഭിച്ചതാണ് മിഷൻ ഓഫ് ലൈഫ് മ്യൂസിയം - എ.പി.ജെ.അബ്ദുൽ കലാം

22. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് - എ.പി.ജെ.അബ്ദുൽ കലാം

23. ഇന്ത്യൻ മിസൈലുകളുടെ പിതാവ് - എ.പി.ജെ അബ്ദുൾ കലാം

24. ഇന്ത്യയുടെ 11-ാമത്‌ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

25. എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 2002-2007

26. എ.പി.ജെ. അബ്ദുള്‍കലാം ജനിച്ച വര്‍ഷം - 1931 ഒക്ടോബര്‍ 15

27. എ.പി.ജെ. അബ്ദുള്‍ കലാം ജനിച്ചതെവിടെ - രാമേശ്വരം

28. ഇന്ത്യന്‍ പരിസ്ഥിതിയുടെ ഗുഡ് വിൽ അംബാസിഡറായിരുന്ന രാഷ്‌ട്രപതി - അബ്ദുള്‍ കലാം

29. മുങ്ങികപ്പലില്‍ യാത്രചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി - അബ്ദുള്‍ കലാം

30. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി - അബ്ദുള്‍ കലാം

31. അബ്ദുള്‍ കലാമിന്‌ പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1981

32. അബ്ദുള്‍ കലാമിന്‌ പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം - 1990

33. അബ്ദുള്‍ കലാമിന്‌ ഭാരതര്തനം ലഭിച്ച വര്‍ഷം - 1997

34. എ.പി.ജെ. ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1999 മുതല്‍ 2001 വരെ

35. എ.പി.ജെ. ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1992 മുതല്‍ 1999 വരെ

36. ഇന്ത്യയുടെ രണ്ടാം അണു പരീക്ഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ - എ.പി.ജെ. അബ്ദുള്‍ കലാം

37. അബ്ദുള്‍ കലാമിന്റെ ആത്മകഥ - അഗ്നിച്ചിറകുകള്‍

38. അബ്ദുൽ കലാമിന്റെ മറ്റൊരു പേര് - മേജർ ജനറൽ പൃഥ്വിരാജ്

39. അബ്ദുൾ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യു.എൻ ആചരിച്ച്‌ തുടങ്ങിയത് എന്ന് മുതൽ - 2010

40. അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ - ബില്യൺ ബീറ്റ്‌സ് 

41. അബ്ദുൾ കലാം അന്തരിച്ചതെന്ന് - 2015 ജൂലൈ 27

Post a Comment

Previous Post Next Post