മൊറാർജി ദേശായി

മൊറാർജി ദേശായി (Morarji Desai)

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി എന്ന റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്. 1896 ഫെബ്രുവരി 29ന് ഗുജറാത്തിലെ ബൽസാറിൽ ജനിച്ചു. പഠനത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന മൊറാർജി ദേശായി 1918ൽ ഡെപ്യൂട്ടി കലക്ടറായി. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനായി സിവിൽ സർവീസിലെ ജോലി വേണ്ടെന്നുവച്ചു. ബ്രിട്ടീഷുകാർക്കെതിരെ സമരങ്ങൾ സംഘടിപ്പിച്ച അദ്ദേഹം അനേകം തവണ ജയിലിലായി. മഹാത്മാഗാന്ധിയും സർദാർ വല്ലഭ് ഭായ് പട്ടേലുമാണ് മൊറാർജിയെ ഏറ്റവും സ്വാധീനിച്ച വ്യക്തികൾ. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1952 മുതൽ 1956 വരെ ബോംബെയുടെ മുഖ്യമന്ത്രിയായിരുന്നു. 1956ൽ നെഹ്‌റു മന്ത്രിസഭയിൽ ചേർന്ന അദ്ദേഹം ആദ്യം വാണിജ്യമന്ത്രിയും പിന്നീട് ധനമന്ത്രിയുമായി. 1967ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായി. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മന്ത്രിസഭയിൽ നിന്നും രാജിവച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. ജയിലിൽ നിന്നും പുറത്തുവന്ന അദ്ദേഹം ജനതാ പാർട്ടി രൂപീകരിച്ചു. 1977ലെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി കോൺഗ്രസിനെ തോൽപ്പിച്ചു. തുടർന്ന് മൊറാർജി ദേശായി പ്രധാനമന്ത്രിയായി. 27 മാസമേ മൊറാർജിയുടെ ഭരണം നീണ്ടുനിന്നുള്ളു. തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ആ ആദർശധീരൻ 1995 ഏപ്രിൽ 10ന് അന്തരിച്ചു.

പ്രധാന കൃതികൾ 

■ ദ സ്റ്റോറി ഓഫ് മൈ ലൈഫ് (ആത്മകഥ)(1974)

■ നാച്വർ ക്യൂവർ (1978)

■ മിറക്കിൾസ് ഓഫ് യൂറിൻ തെറാപ്പി

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി - മൊറാർജി ദേശായി

2. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി - മൊറാർജി ദേശായി (82-ാം വയസിൽ)

3. ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍ നിന്നു ജയിച്ച്‌ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - മൊറാർജി ദേശായി

4. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയും (1991) പാകിസ്താന്റെ പരമോന്നത ബഹുമതിയായ നിഷാന്‍-ഇ-പാകിസ്താനും (1990) ലഭിച്ച ഏക ഭാരതീയന്‍ - മൊറാർജി ദേശായി

5. ഏറ്റവും കൂടുതല്‍ ബജറ്റ്‌ (10 തവണ) അവതരിപ്പിച്ചിട്ടുള്ള കേന്ദ്രധനമന്ത്രി - മൊറാർജി ദേശായി (രണ്ടാമത് - പി.ചിദംബരം (9 തവണ))

6. ഡപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും ബജറ്റ് അവതരിപ്പിച്ച ആദ്യ ഭരണാധികാരി - മൊറാർജി ദേശായി

7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രിയായിരുന്നത് - മൊറാർജി ദേശായി

8. ഭാര്യയും ഭര്‍ത്താവും ആദായ നികുതിദായകരായിരിക്കുമ്പോള്‍ നല്‍കിവന്നിരുന്ന ജീവിതപങ്കാളി അലവന്‍സ്‌ നിര്‍ത്തലാക്കിയ ധനമന്ത്രി  - മൊറാർജി ദേശായി

9. ഉപപ്രധാനമന്ത്രിയായശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി  - മൊറാർജി ദേശായി

10. നാലുവര്‍ഷത്തിലൊരിക്കല്‍ പിറന്നാളാഘോഷിച്ചിരുന്ന (ഫെബ്രുവരി 29ന്) പ്രധാനമന്ത്രി  - മൊറാർജി ദേശായി

11. സിവില്‍ സര്‍വ്വന്റായി (ഡപ്യൂട്ടി കളക്ടര്‍) ഓദ്യോഗിക ജീവിതമാരംഭിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി  - മൊറാർജി ദേശായി

12. മുഖ്യമന്ത്രിസ്ഥാനം വഹിച്ചശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി - മൊറാർജി ദേശായി

13. ഭരണഘടനയുടെ 44-ാം ഭേദഗതിയിലൂടെ സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി - മൊറാർജി ദേശായി

14. ഉത്തര്‍പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാർജി ദേശായി

15. ഡൽഹിക്ക് പുറത്ത്‌ (അഹമ്മദാബാദ്‌) സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി - മൊറാർജി ദേശായി

16. ലോക്സഭയുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന്‌ 42-ാമത്തെ ഭേദഗതിയിലൂടെ ആറുവര്‍ഷമാക്കിയത്‌ അഞ്ചുവര്‍ഷമായി പുന സ്ഥാപിച്ച പ്രധാനമന്ത്രി - മൊറാർജി ദേശായി

17. ഭാരതരത്ന നേടിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി - മൊറാർജി ദേശായി

18. രാജിവച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - മൊറാർജി ദേശായി

19. രാജിവച്ച ആദ്യ ഉപപ്രധാനമന്ത്രി - മൊറാർജി ദേശായി

20. നാച്യുറോപ്പതിയെക്കുറിച്ച്‌ പുസ്തകമെഴുതിയ ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാർജി ദേശായി

21. അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി - മൊറാർജി ദേശായി

22. ലോകായുക്ത രൂപവത്കരിക്കുന്നതിന്‌ ശുപാര്‍ശ ചെയ്ത ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നത്‌ - മൊറാർജി ദേശായി

23. രാജ്ഘട്ടില്‍വച്ച്‌ സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാർജി ദേശായി

24. പാര്‍ലമെന്റിനുപുറത്തുവച്ച്‌ (രാജ്‌ഘട്ട്) സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റ പ്രധാനമന്ത്രി - മൊറാർജി ദേശായി

25. 1977-ല്‍ അശോക്‌ മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി - മൊറാർജി ദേശായി

26. പിന്നാക്ക സമുദായ സംവരണത്തിനായി മണ്ഡല്‍ കമ്മീഷനെ നിയമിച്ചത്‌ ഏത്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ - മൊറാർജി ദേശായി

27. ബാങ്ക്‌ ദേശസാത്കരണം നടത്തുംമുമ്പ്‌ ഇന്ദിരാഗാന്ധി ആരില്‍ നിന്നാണ്‌ ധനമന്ത്രിപദം ഏറ്റെടുത്തത്‌ - മൊറാർജി ദേശായി

28. 1966-ല്‍ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നത്‌ - മൊറാർജി ദേശായി

29. ലോക്സഭയില്‍ സ്വന്തം ജനനത്തീയതിയില്‍ (ഫെബ്രുവരി 29) ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി - മൊറാർജി ദേശായി

30. 1977-ല്‍ രൂപവത്കരിച്ച ജനതാപാര്‍ട്ടിയുടെ ആദ്യ അധ്യക്ഷന്‍ - മൊറാർജി ദേശായി

31. ഇന്ത്യയുടെ രണ്ടാമത്തെ ഉപപ്രധാനമന്ത്രി - മൊറാർജി ദേശായി (1967-69)

32. ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി - മൊറാർജി ദേശായി 

33. പ്രകൃതി ചികിത്സകനായിരുന്ന പ്രധാനമന്ത്രി - മൊറാർജി ദേശായി 

34. 'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ പ്രധാനമന്ത്രി - മൊറാർജി ദേശായി 

35. ഭാരതരത്നം ഉൾപ്പെടെയുള്ള സിവിലിയൻ പുരസ്‌കാരങ്ങൾ നിർത്തലാക്കിയ പ്രധാനമന്ത്രി - മൊറാർജി ദേശായി 

36. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം - അഭയ്ഘട്ട് (അഹമ്മദാബാദ്)

Post a Comment

Previous Post Next Post