ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി (Indira Gandhi)

ജനനം: 1917 നവംബർ 19

മരണം: 1984 ഒക്ടോബർ 31

ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരയ്ക്ക് ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞു. 1959-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1966 ജനുവരി 24 ന് ഇന്ത്യൻ പ്രധാനമന്ത്രിയായി. 1975 ജൂൺ 25-ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1977-ൽ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. 1984-ൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിയായി.

ഇന്ദിരാഗാന്ധി ജീവചരിത്രം

ജവഹർലാൽ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായി 1917 നവംബർ 19-ന് ജനനം. ശാന്തിനികേതൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. 1936-ൽ അമ്മയുടെ മരണശേഷം യൂറോപ്പിൽ പഠനം തുടങ്ങി. നാട്ടിൽ തിരിച്ചെത്തിയ ഇന്ദിര 1942-ൽ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു. രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവർ മക്കൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി 1959-ൽ അവർ തെരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം ലാൽ ബഹദൂർ ശാസ്ത്രിയുടെ മന്ത്രിസഭയിൽ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രിയായി.

1966-ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണാന്തരം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധിയാണ്‌. 1969-ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു. 1971-ൽ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതെ വർഷത്തിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് കൂടുതൽ തിളക്കം നൽകി. 

1975 ജൂൺ 25-ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയും തുടർന്നുണ്ടായ നടപടികളും ജനരോഷത്തിന് കാരണമായി. ജനങ്ങളുടെ എതിർപ്പ് കാരണം അടിയന്തരാവസ്ഥ പിൻവലിച്ചു. തുടർന്നു നടന്ന തെരെഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. 1980-ൽ വീണ്ടും വിജയിച്ച് പ്രധാനമന്ത്രിയായി.

പതിഞ്ഞാറു വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന അവർ രാജ്യത്തിൽ പുരോഗമനപരമായ പലതും നടപ്പിലാക്കി. ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കാൻ പ്രധാന പങ്ക് വഹിച്ചു. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നും സിഖ് ഭീകരവാദികളെ തുരത്തുന്നതിനുള്ള പട്ടാള നടപടി സ്വീകരിച്ചു. ഈ പ്രവർത്തിയിൽ പ്രതിഷേധിച്ച് രണ്ട് സിഖ് പോലീസ് ഉദ്യോഗസ്ഥർ 1984 ഒക്ടോബർ 31-ന് അവരെ വെടിവെച്ചു കൊന്നു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ ഇന്ത്യന് പ്രധാനമന്ത്രിയായ ആദ്യ വനിത. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെയും കമലാ നെഹ്‌റുവിന്റെയും മകൾ. 'ഭാരതത്തിന്റെ ഉരുക്കുവനിത' എന്നു വിശേഷിപ്പിക്കപ്പെടുന്നു. 

■ 1917 നവംബര്‍ 19-ന്‌ അലഹബാദില്‍ ജനിച്ചു.

■ 1942-ല്‍ ഫിറോസ്‌ ഗാന്ധിയുമായി വിവാഹം.

■ 1947-65 കളില്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ സഹായിയായി പ്രവര്‍ത്തിച്ചു.

■ 1964-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ്‌.

■ 1964-ല്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്കാസ്റ്റിങ്‌ മന്ത്രി.

■ ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തെത്തുടര്‍ന്ന്‌ 1966-ല്‍ പ്രധാനമന്ത്രിയായി.

■ ഭൂപരിഷ്കരണ നടപടികൾ, ബാങ്ക്‌ ദേശസാല്‍ക്കരണം എന്നിവയിലൂടെ ചരിത്രത്തിലിടം നേടിയ ഭരണം കാഴ്ചവെച്ചു. 1969-ലായിരുന്നു ഒന്നാംഘട്ട ബാങ്ക്‌ ദേശസാല്‍ക്കരണനടപടികൾ തുടങ്ങിയത്‌. പ്രിവിപേഴ്‌സ്‌ നിര്‍ത്തലാക്കിയതും 1969-ലാണ്‌. രണ്ടാംഘട്ട ബാങ്ക്‌ ദേശസാല്‍ക്കരണം 1980-ല്‍.

■ 1971-ൽ ഭാരതരത്നം ലഭിച്ചു.

■ 1971-ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്‌ 'ഗരീബി ഹഠാവോ' എന്ന പ്രശസ്ത മുദ്രാവാക്യം ഇന്ദിരാഗാന്ധി മുഴക്കിയത്.

■ 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു. എന്നാല്‍ ഇതിനുവേണ്ടി വന്ന ചെലവുകൾ ഭീമമായിരുന്നു. സാമ്പത്തികനില തകരാറിലായി. 1971ലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകൾ നടത്തിയതിന്റെ പേരില്‍ അലഹബാദ്‌ ഹൈക്കോടതി തിരഞ്ഞെടുപ്പ്‌ അസാധുവാക്കിക്കൊണ്ട്‌ 1975 ജൂണില്‍ ഉത്തരവിറക്കി.

■ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നും ഇന്ദിരാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതാണ്‌ കോടതി അസാധുവാക്കിയത്‌. രണ്ടാം സ്ഥാനത്തെത്തിയ രാജ്‌ നാരായണനായിരുന്നു ഹര്‍ജിക്കാരന്‍. ഈ അവസരത്തില്‍ ജയപ്രകാശ്‌ നാരായണന്‍ സിവില്‍ നിയമലംഘനപ്രക്ഷോഭം ആരംഭിച്ചു.

■ 1975 ജൂണ്‍ 26ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അടിയന്തരാവസ്ഥ മാറി. 1977 മാര്‍ച്ച്‌ 21 വരെ രാജ്യം അടിയന്തരാവസ്ഥയുടെ പിടിയിലായിരുന്നു.

■ പിന്നീട്‌ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു. ജനതാ മോര്‍ച്ചയെന്ന കൂട്ടുകക്ഷിമന്ത്രിസഭ നിലവില്‍ വന്നു. മൊറാര്‍ജി ദേശായി ആയിരുന്നു പ്രധാനമന്ത്രി.

■ 1980-ല്‍ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 

■ 1984-ൽ സിഖ്‌ ഭീകരരെ തിരഞ്ഞ്‌ സുവര്‍ണക്ഷേത്രത്തിൽ നടത്തിയ സൈനിക നീക്കം സിഖ് പ്രധിഷേധത്തിനിരയാക്കി. 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നാണ് ഈ സൈനികനീക്കം അറിയപ്പെടുന്നത്.

■ 1984 ഒക്ടോബർ 31-ന് സ്വന്തം സിഖ് സുരക്ഷാഭടന്മാരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി അന്തരിച്ചു.

പ്രധാന കൃതികൾ 

■ എ ജേർണി ഓഫ് ഫ്രണ്ട്ഷിപ്പ് (1966)

■ ഓഫ് മാൻ & ഹിസ് എൻവയോൺമെന്റ് (1973)

■ എറ്റേണൽ ഇന്ത്യ (1978)

■ മൈ ട്രൂത്ത് (ആത്മകഥ) (1979)

■ ഓൺ പീപ്പിൾസ് & പ്രോബ്ലംസ് (1982)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയതെന്ന്? - 1966-ൽ 

2. 1969 ജൂലൈ 19-ാം തീയതി എത്ര ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു? - 14

3. സ്വാതന്ത്ര്യത്തിനുശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന്? - 1975 ജൂൺ 25

4. ലോകസഭയിൽ നിന്ന് ഇന്ദിരാഗാന്ധിയെ പുറത്താക്കിയത് എന്ന്? - 1978 ഡിസംബർ 19 തീയതി

5. ഇരുപതിനപരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആകാം കൂടിയ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

6. സിംല കരാറിൽ ഒപ്പുവെച്ചത് - സുൽഫിക്കർ അലി ഭൂട്ടോയും ഇന്ദിരാ ഗാന്ധിയും

7. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

8. എത്രാം പഞ്ചവത്സര പദ്ധിതിക്കാലത്താണ് ഇന്ദിരാഗാന്ധി പതിനാല് ബാങ്കുകൾ ദേശസാത്കരിച്ചത് - നാലാം

9. ബംഗ്ലാദേശിന്റെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

10. പ്രിവി പഴ്‌സസ് (നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന ആനുകൂല്യം) നിർത്തലാക്കിയ പ്രധാനമന്ത്രി -  ഇന്ദിരാ ഗാന്ധി

11. നവാഗത സിനിമാസംവിധായകർക്കുള്ള ദേശീയ അവാർഡ് - ഇന്ദിരാഗാന്ധി അവാർഡ്

12. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹത നേടിയ വനിത - ഇന്ദിരാ ഗാന്ധി (അൻപതിനാലാമത്തെ വയസ്സിൽ)

13. ഭാരതരത്നയ്ക്ക് അർഹയായ പ്രഥമ വനിത - ഇന്ദിരാഗാന്ധി

14. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ - താക്കർ കമ്മീഷൻ

15. കിഴക്കൻ പാകിസ്താന് ബംഗ്ലാദേശ് എന്നപേരിൽ സ്വാതന്ത്രരാജ്യമായിത്തീരാവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി

16. ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്ററ് അക്കാദമി എവിടെയാണ് - ഡെറാഡൂൺ

17. ഇന്ദിര ഗാന്ധി ആദ്യമായി ബാങ്കുകൾ ദേശസാൽകരിച്ച വർഷം - 1969

18. ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിര ഗാന്ധി അവാർഡ് ആദ്യമായി നേടിയത് - സ്വാമി രംഗനാഥാനന്ദ

19. ജവാഹർലാൽ നെഹ്‌റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്തിയത് - ഇന്ദിര ഗാന്ധി (16 പ്രാവശ്യം)

20. 1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് - രാജ് നാരായൺ

21. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചപ്പോൾ ധനമന്ത്രിയായിരുന്നത് - ഇന്ദിര ഗാന്ധി

22. ഇന്ദിര ഗാന്ധിയുടെ സമാധി സ്ഥലം - ശക്തിസ്ഥൽ 

23. ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര് - രാജസ്ഥാൻ കനാൽ

24. ഇന്ദിര ഗാന്ധി വധിക്കപ്പെട്ട വർഷം - 1984 ഒക്ടോബർ 31

25. ഇന്ദിര ഗാന്ധി കോൺഗ്രസ് പ്രസിഡന്റായ വർഷം - 1959

26. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഏറ്റവും നീളം കൂടിയ റൺവേ ഉള്ളത് - ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂഡൽഹി

27. ഇന്ദിര ഗാന്ധി വധക്കേസിൽ ശിക്ഷിക്കപെട്ടവർ - സത്വന്ത് സിംഗ്, കേഹർ സിംഗ്, ബൽബീർ സിംഗ്

28. ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത് - ദേശീയ പുനരർപ്പണദിനം

29. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ - ഇന്ദിരാഗാന്ധി കനാൽ

30. ഏത് നദിയിൽനിന്നാണ് ഇന്ദിര ഗാന്ധി കനാൽ ആരംഭിക്കുന്നത് - സത്ലജ്

31. 1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിലെ സുവർണക്ഷേത്രത്തിൽ നിന്ന് സിഖ് ഭീകരരെ പുറത്താക്കാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പദ്ധിതിക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി

32. ആരുടെ സ്മരണയ്ക്കാണ് അംജദ് അലി ഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത് - ഇന്ദിര ഗാന്ധി

33. ഏത് നേതാവിന്റെ സ്മരണയ്ക്കാണ് ഹരിപ്രസാദ് ചൗരസ്യ ഇന്ദിരാ കല്യാൺ എന്ന രാഗം ചിട്ടപ്പെടുത്തിയത് - ഇന്ദിര ഗാന്ധി

34. ഇന്ദിരാപ്രിയദർഷിണി പിറന്നത് - 1917 നവംബർ 19

35. ഏത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണ് 1983-ൽ ഒളിമ്പിക് ഓർഡർ ലഭിച്ചത് - ഇന്ദിര ഗാന്ധി

36. ഇന്ദിരാഗാന്ധിയുടെ ജന്മദിനം - ദേശീയോദ്ഗ്രഥനദിനം (നവംബർ 19)

37. ഇന്ദിരാഗാന്ധിയുടെ ചരമദിനം - ദേശിയ പുനരർപ്പണദിനം (ഒക്ടോബർ 31)

38. ഭരണഘടനയുടെ 36-ാം ഭേദഗതിയിലൂടെ സിക്കിമിനെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാക്കിയത് ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് - ഇന്ദിരാഗാന്ധി

39. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത - ഇന്ദിരാഗാന്ധി

40. 1983-ൽ ഇന്ദിരാഗാന്ധി എവിടെയാണ് ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് - ഹരിദ്വാർ

41. ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

42. ഇന്ത്യ ഭരിച്ച ഏക വനിത പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

43. ഇന്ദിരാ ഗാന്ധി എത്ര തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി - 4

44. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - ഇന്ദിരാ ഗാന്ധി

45. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വനിത - ഇന്ദിരാ ഗാന്ധി

46. ഇന്ദിരാ ഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച വര്‍ഷങ്ങള്‍ - 1969, 1981

47. ഇന്ത്യയിലെ ഉരുക്കുവനിത ആര് - ഇന്ദിരാ ഗാന്ധി

48. "മദർ ഓഫ് ബംഗ്ലാദേശ്"‌ എന്നറിയപ്പെടുന്നത്‌ - ഇന്ദിരാ ഗാന്ധി

49. സ്വാതന്ത്യസമര കാലഘട്ടത്തില്‍ 'വാനരസേന' രൂപീകരിച്ചത്‌ - ഇന്ദിരാ ഗാന്ധി

50. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

51. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടക്കുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

52. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ വര്‍ഷം - 1974 മെയ്‌ 18

53. അഴിമതികുറ്റം ആരോപിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

54. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടക്കുന്ന സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

55. ഇന്ത്യ ആദ്യമായി കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിക്കുന്ന സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

Post a Comment

Previous Post Next Post