ലാൽ ബഹദൂർ ശാസ്ത്രി

ലാൽ ബഹദൂർ ശാസ്ത്രി ജീവചരിത്രം (Lal Bahadur Shastri in Malayalam)

ജനനം: 1904 ഒക്ടോബർ 2

മരണം: 1966 ജനുവരി 11


സ്വാതന്ത്രഭാരതത്തിലെ രണ്ടാമത്തെ പ്രധാന മന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ഉത്തർപ്രദേശിൽ ജനിച്ചു. ഒന്നരവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ശാസ്ത്രിയുടെ ബാല്യ-കൗമാരകാലം ദാരിദ്രവും ക്ലേശപൂർണ്ണവുമായിരുന്നു. ഇംഗ്ലീഷും ചരിത്രവുമായിരുന്നു ഇഷ്ടപെട്ട വിഷയങ്ങൾ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ ഗാന്ധിജിയുടെ ആഹ്വാനം കേട്ട് നിസ്സഹരണപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചു. കാശിവിദ്യാപീഠത്തിൽ നിന്ന് തത്ത്വശാസ്ത്രം പഠിച്ച് 'ശാസ്ത്രി' ബിരുദം നേടിയാണ് അദ്ദേഹം ശാസ്ത്രി ആയിത്തീർന്നത്. 1926-ൽ ലാലാ ലജ്പത് റായ് സ്ഥാപിച്ച 'ജനസേവകസംഘടന'യിൽ അംഗമായി. 1927-ൽ ലളിതാദേവിയെ വിവാഹം കഴിച്ചു. 1930-ൽ ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹസമരത്തിൽ പങ്കെടുത്തു. കർഷകരോട് പാട്ടം കൊടുക്കരുതെന്ന് ആഹ്വാനം ചെയ്തതിന് രണ്ടരവർഷം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ആ കാലം കുടുംബം ദാരിദ്ര്യത്തിലായി.


1936-ലെ തെരെഞ്ഞെടുപ്പിൽ അലഹബാദിൽ നിന്നും ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായ ഗോവിന്ദ വല്ലഭ് പന്തിന്റെ കീഴിൽ പാർലമെന്റ് സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പോലീസ്-ട്രാൻസ്‌പോർട്ട് മന്ത്രിയായി. ഉത്തർപ്രദേശിൽ ട്രാൻസ്‌പോർട്ട് ദേശസാൽക്കരണം നടത്തിയത് അദ്ദേഹമാണ്. 1950ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. രണ്ടുവർഷം കഴിഞ്ഞ് കേന്ദ്രറെയിൽവേ മന്ത്രിയും 1957ൽ കേന്ദ്ര ട്രാൻസ്‌പോർട്ട് വകുപ്പുമന്ത്രിയുമായി. 1961ൽ ആഭ്യന്തരമന്ത്രിയായ അദ്ദേഹം 1964ൽ നെഹ്രുവിന്റെ മരണാനന്തരം പ്രധാനമന്ത്രിയായി. 


1965-ൽ കച്ച് പ്രദേശത്ത് നുഴഞ്ഞുകയറിയ പാകിസ്ഥാൻ പട്ടാളവുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളായ 'ജയ് ജവാൻ, ജയ് കിസാൻ' ജനങ്ങളെ ആവേശം കൊള്ളിച്ചു. തുടർന്ന് താഷ്‌ക്കന്റിൽവെച്ച് സോവിയറ്റ് പ്രധാനമന്ത്രി കൊസീജിന്റെ മദ്ധ്യസ്ഥതയിൽ പാക് പ്രസിഡന്റ അയൂബ്ഖാനും ശാസ്ത്രിയും കരാർ ഒപ്പുവെച്ചു. അന്ന് രാത്രി, അതായത് 1966 ജനുവരി 11ന് അവിടെവെച്ച് അദ്ദേഹം അന്തരിച്ചു. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിനു പ്രധാന കാരണം ശാസ്ത്രിയുടെ നിപുണതയും ഭരണതന്ത്രജ്ഞതയുമായിരുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മാഡം ക്യൂറിയുടെ ആത്മകഥ ഹിന്ദിയിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ആര്‌ - ലാൽ ബഹദൂർ ശാസ്ത്രി 


2. രാജ്യസഭ നേതാവ്‌ (1954-55), പ്രധാനമന്ത്രി സ്ഥാനം (1964-66) എന്നിവ വഹിച്ച ആദ്യ വ്യക്തി - ലാൽ ബഹദൂർ ശാസ്ത്രി 


3. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി


4. ഹൈദരാബാദിലെ പ്രശസ്ത സ്റ്റേഡിയത്തിന്‌ ഏത്‌ മുന്‍ പ്രധാനമന്ത്രിയുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌


5. ഐ.എ.എസ്‌ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന മസൂറിയിലെ നാഷണല്‍ അക്കാദമി ഓഫ്‌ അഡ്മിനിസ്‌ട്രേഷന്‍ ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു.


6. ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ആദ്യമായി ഭാരതരത്ന ബഹുമതിക്കര്‍ഹനായത്‌


7. മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി


8. ന്യൂഡല്‍ഹിയില്‍ വിജയഘട്ടില്‍ അന്ത്യ നിദ്രകൊള്ളുന്ന പ്രധാനമന്ത്രി


9. ജയ്‌ ജവാന്‍, ജയ്‌ കിസാന്‍ എന്ന മുദ്രവാക്യത്തിന്റെ ഉപജ്ഞാതാവ്‌


10. കടന്നു കയറ്റത്തെ തടഞ്ഞ അതേ വികാരത്തോടും ശക്തിയോടും കൂടി ഇനി നമ്മള്‍ സമാധാനത്തിനായി പൊരുതണം എന്നു പറഞ്ഞത്‌


11. 1966 ജനുവരി 10 ന്‌ ഉസ്ബക്കിസ്ഥാനിലെ താഷ്‌കെന്റില്‍ വെച്ച്‌ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ അയൂബ്ഖാനുമായി താഷ്കെന്റ്‌ കരാറില്‍ ഒപ്പു വെച്ചത്‌


12. കുരുവി എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി


13. ഹരിതവിപ്ലവം ആരംഭിച്ച സമയത്ത്‌ (1965) ഇന്ത്യന്‍ പ്രധാനമന്ത്രി


14. 1965 ലെ ഇന്ത്യാ-പാക്‌ യുദ്ധം നടന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി


15. 1964 ജൂണ്‍ ഒമ്പതിന്‌ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്‌


16. കാമരാജ്‌ പദ്ധതി അനുസരിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ചത്‌


17. അരിയാലൂര്‍ തീവണ്ടിയപകട (1956) ത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ റെയില്‍വെ മന്ത്രിസ്ഥാനം രാജിവെച്ചത്‌


18. 1926ല്‍ കാശി വിദ്യാപീഠത്തില്‍ നിന്ന്‌ തത്ത്വശാസ്ത്രത്തില്‍ ശാസ്ത്രബിരുദം നേടി പില്‍ക്കാലത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വ്യക്തി


19. മഹാത്മാഗാന്ധിയെ കൂടാതെ ഒക്ടോബര്‍ രണ്ട്‌ ജന്മദിനമായ ഇന്ത്യന്‍ നേതാവ്‌


20. സമാധാനത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെട്ട പ്രധാനമന്ത്രി


21. ഇന്ത്യയ്ക്കു വെളിയില്‍ വെച്ച്‌ അന്തരിച്ച ഏക പ്രധാനമന്ത്രി


22. ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 


23. ലാൽ ബഹാദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് - വിജയ്ഘട്ടിൽ


24. ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനം - മുസൂറി


25. ഒക്ടോബർ രണ്ടിന് ജനിച്ച നേതാക്കൾ - ഗാന്ധിജിയും ലാൽ ബഹാദൂർ ശാസ്ത്രിയും


26. ഉത്തർപ്രദേശിലെ മുഗൾസരായിയിൽ 1904 ഒക്ടോബർ രണ്ടിനു ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി


27. സെൻട്രൽ സെക്രട്ടേറിയേറ്റ് ലൈബ്രറി ഏത് നേതാവിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു - ലാൽ ബഹാദൂർ ശാസ്ത്രി

0 Comments