ജവഹർലാൽ നെഹ്റു

ജവഹർലാൽ നെഹ്റു (Jawaharlal Nehru)

ജനനം: 1889 നവംബർ 14

പിതാവ്: മോത്തിലാൽ നെഹ്‌റു

മാതാവ്: സ്വരൂപറാണി

മരണം: 1964 മെയ് 27 

നവഭാരത ശില്പി എന്നറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റു സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. അലഹബാദിൽ ജനിച്ച നെഹ്രുവിന്റെ പിതാവ് അഭിഭാഷകനായ മോത്തിലാൽ നെഹ്രുവാണ്. പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ യുക്തിചിന്തയിലധിഷ്ഠിതമായ ഒരു ലോക വീക്ഷണത്തിനുടമയായ നെഹ്‌റു 1916 -ൽ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഗാന്ധിജിയെ പരിചയപ്പെട്ടു. 57-ാം വയസ്സിൽ നെഹ്‌റു സ്വതന്ത്ര ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയായി. അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരൻ കൂടിയാണ്. 'ഇന്ത്യയെ കണ്ടെത്തൽ', 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്നിവ അദ്ദേഹത്തിന്റെ ലോക പ്രശസ്തങ്ങളായ കൃതികളിൽ ചിലതാണ്.

ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം

1889 നവംബർ 14 ന് ഉത്തർപ്രദേശിലെ അലഹബാദിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിൽ നിന്നും, ഉപരിപഠനം ഇംഗ്ലണ്ടിൽ നിന്നുമാണ് നേടിയത്. എം.എ യ്ക്കു ശേഷം ബാരിസ്റ്റർ ബിരുദവും നേടിയ അദ്ദേഹം തിരികെ ഇന്ത്യയിൽ വന്ന് അലഹബാദ് ഹൈക്കോടതിയിൽ വക്കീലായി പ്രക്ടീസ് ആരംഭിച്ചു. 1916 -ൽ കമലാദേവിയെ വിവാഹം ചെയ്‌തു. 1916 ലെ ഐ.എൻ.സി യുടെ ലക്നൗ സമ്മേളനത്തിൽ വച്ച് ഗാന്ധിജിയെ കണ്ടു.

അലഹബാദ് ഹോം റൂൾ ലീഗ് എന്ന സംഘടനയുടെ സെക്രട്ടറിയും അതോടൊപ്പം ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമായും 1918 -ൽ അദ്ദേഹം നിയമിതനായി. 1923 ൽ AICC യുടെ ജനറൽ സെക്രട്ടറി ആയി. 1929 -ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് സമ്പൂർണ്ണ സ്വാതന്ത്ര്യം എന്നത് കോൺഗ്രസ് ആവിഷ്കരിച്ചത്. നെഹ്രുവിന്റെ നേതൃത്വത്തിൽ 1937 -ൽ നടന്ന പ്രൊവിൻഷ്യൻ അസംബ്ലി തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജവാഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്ന നിലയിൽ ഒരേസമയം അദ്ദേഹം തുടർന്നു.

'ആധുനിക ഭാരതത്തിന്റെ ശില്പി' എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരം, വ്യവസായം എന്നിവയുടെ പുരോഗതിക്ക് നാന്ദി കുറിച്ചത് അദ്ദേഹമാണ്. സോഷ്യലിസ്റ്റ് ആദർശം കോൺഗ്രസ്സിനെകൊണ്ട് അംഗീകരിപ്പിക്കാനും, സാമ്പത്തിക ആസൂത്രണം, ചേരി ചേരാ നയം, ഭരണകാര്യത്തിൽ മതനിരപേക്ഷത എന്നിവ നെഹ്രുവിന്റെ സംഭാവനകളാണ്. ലോക ചരിത്ര ദൃശ്യങ്ങൾ, ഇന്ത്യയെ കണ്ടെത്തൽ എന്നിവ നെഹ്രുവിന്റെ കൃതികളാണ്. 1955 -ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. 1964 മെയ് 27 -ന് അദ്ദേഹം അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ 

■ 1889 നവംബർ 14ന് അലഹബാദിൽ ജനിച്ചു. മോത്തിലാൽ നെഹ്രുവാണ് പിതാവ്. 'അമ്മ സ്വരൂപ് റാണി. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹർകീർത്തിസിങ് എന്നിവരാണ് ജവഹർലാലിന്റെ സഹോദരങ്ങൾ.

■ അലഹബാദിലെ നെഹ്റുവിന്റെ കുടുംബവീടായിരുന്നു 'ആനന്ദ്‌ ഭവന്‍'.

■ 1905ല്‍ നെഹ്റു ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക്‌ സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട്‌ 1907ല്‍ കേംബ്രിഡ്ജ്‌ ട്രിനിറ്റി കോളേജില്‍ ചേര്‍ന്ന്‌ ഓണേഴ്‌സ്‌ ബിരുദം നേടി. 1910ല്‍ ലണ്ടനില്‍നിന്ന്‌ നിയമബിരുദം നേടിയശേഷം 1910 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

■ 1916ല്‍ കമലാകൗളിനെ വിവാഹം കഴിച്ചു. ഏകപുത്രിയായ ഇന്ദിരാ പ്രിയദര്‍ശിനി ജനിച്ചത്‌ 1917ലാണ്‌.

■ നെഹ്റുവും ഗാന്ധിജിയും ആദ്യമായി കൂടിക്കാണുന്നത്‌ 1916ല്‍ ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ്‌. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സജീവ രാഷ്ട്രീയത്തിലിറങ്ങിയ നെഹ്റു 1921ല്‍ ഖിലാഫത്ത്‌ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ അറസ്റ്റ്‌ വരിച്ചു.

■ 1930ല്‍ ഉപ്പ്‌ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രചാരണങ്ങളെ തുടര്‍ന്ന്‌ ദണ്ഡി മാര്‍ച്ചില്‍ പങ്കെടുക്കുകയും നെഹ്റുവും പത്നി കമലയും അറസ്റ്റ്‌ വരിക്കുകയും ചെയ്തു.

■ 1921 മുതല്‍ 1945 വരെ വിവിധ കുറ്റങ്ങളുടെ പേരില്‍ നെഹ്റു ഒന്‍പതു വര്‍ഷം കാരാഗൃഹത്തിലായിരുന്നു. ജയില്‍ജീവിതകാലത്ത്‌ നെഹ്റു മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ്‌ 'ഒരച്ഛന്‍ മകൾക്കയച്ച കത്തുകൾ'(Glimpses of World History). എന്നാണ്‌ ഇത്‌ പുസ്തകമായപ്പോഴത്തെ പേര്‌.

■ അമ്പാടി ഇക്കാവമ്മയാണ്‌ ഈ ഗ്രന്ഥം 'ഒരച്ഛന്‍ മകൾക്കയച്ച കത്തുകൾ' എന്നപേരില്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്തത്‌.

■ 1929 ല്‍ ലാഹോര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ്‌ സ്ഥാനം മോത്തിലാല്‍ നെഹ്‌റുവില്‍നിന്ന്‌ ജവാഹര്‍ലാല്‍ നെഹ്റുവിന്‌ ലഭിച്ചു.

■ നെഹ്റു ആരംഭിച്ച പത്രമാണ്‌ 'നാഷണല്‍ ഹെറാൾഡ്'.

■ 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോൾ നെഹ്റു ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഏറ്റവും കൂടുതല്‍കാലം ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലിരുന്നതും നെഹ്റുവാണ്‌.

■ 1964 മെയ്‌ 27ന്‌ പ്രധാനമന്ത്രിയായിരിക്കെത്തന്നെയായിരുന്നു നെഹ്റു അന്തരിച്ചത്‌.

■ 'ശാന്തിവനം' ആണ്‌ നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥാനം.

■ 1965 മുതല്‍ ഭാരത സര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്കാരമാണ്‌ ജവാഹര്‍ലാല്‍ നെഹ്റു അന്തര്‍ദേശീയ ധാരണാ പുരസ്‌കാരം. ഇരുപത്തഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ്‌ തുക. ആദ്യമായി ഈ പുരസ്‌കാരത്തിന് അർഹനായത് യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ യുതാന്ത് ആണ് (1965 ൽ). നെഹ്‌റു പുരസ്‌കാരം ആദ്യമായി ലഭിച്ച വനിത മദർ തെരേസ (1969 ൽ) ആണ്.

പ്രധാന കൃതികൾ 

■ ലെറ്റേഴ്‌സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ (1929)

■ ഗ്ലിമ്പ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി (1934)

■ ആൻ ആട്ടോബയോഗ്രഫി (ടുവേർഡ് ഫ്രീഡം) (1936)

■ ദ യൂണിറ്റി ഓഫ് ഇന്ത്യ (1941)

■ ദ ഡിസ്ക്കവറി ഓഫ് ഇന്ത്യ (1946)

■ ശ്രീരാമകൃഷ്ണ & സ്വാമി വിവേകാനന്ദ (1953)

■ ഇന്ത്യ റീഡിസ്ക്കവേഡ് (1954)

■ എ ബഞ്ച് ഓഫ് ഓൾഡ് ലറ്റേഴ്‌സ് (1958)

■ ഇന്ത്യാസ് ഫ്രീഡം 

■ വാട്ട് ഈസ് റിലീജിയൺ

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ജവാഹർലാൽ നെഹ്‌റു ജനിച്ച വർഷം - 1889 

2. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് - ജവാഹർലാൽ നെഹ്‌റു 

3. ജവാഹർലാൽ നെഹ്‌റു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം - 1912 

4. ജവാഹർലാൽ നെഹ്‌റു അധ്യക്ഷനായ ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ഐ.എൻ.സി യുടെ അന്തിമ ലക്ഷ്യം ഇന്ത്യയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിച്ചത് - ലാഹോർ സമ്മേളനം 

5. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നൽകിയത് - ജവഹർലാൽ നെഹ്രു 

6. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് - ജവഹർലാൽ നെഹ്രു 

7. പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ടത് - ജവാഹർലാൽ നെഹ്രുവും ചൗ എൻ ലായിയും 

8. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്രു 

9. ജവഹർലാൽ നെഹ്രു എത്ര പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട് - 8 

10. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 

11. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി - നെഹ്രു 

12. 1946 സെപ്റ്റംബർ രണ്ടിന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയിൽ ഉപാധ്യക്ഷനായ ജവഹർലാൽ നെഹ്‌റു ഉൾപ്പെട്ട മന്ത്രിമാരുടെ എണ്ണം - 12 

13. ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞത് എന്തിനെയാണ് - 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 

14. 1938 ൽ ഐ.എൻ.സി സംഘടിപ്പിച്ച നാഷണൽ പ്ലാനിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ - ജവഹർലാൽ നെഹ്‌റു 

15. 1927 ൽ ബ്രസൽസിൽ നടന്ന മർദ്ദിത ജനതകളുടെ ലോകസമ്മേളനത്തിൽ ഐ.എൻ.സിയുടെ പ്രതിനിധിയായി പങ്കെടുത്തത് - നെഹ്രു 

16. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന് പേര് നൽകിയത് - ജവഹർലാൽ നെഹ്രു 

17. ഇന്ത്യയിൽ 1946 സെപ്റ്റംബർ രണ്ടിന് രൂപീകൃതമായ ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷൻ - നെഹ്രു 

18. ആസൂത്ര കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - നെഹ്‌റു 

19. മഹാത്മജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് - നെഹ്രു 

20. സേവാദൾ രൂപീകരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത് - നെഹ്രു 

21. ഗാന്ധിജിയെ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം - ലക്‌നൗ സമ്മേളനം (1916)

22. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഏറ്റവും കൂടുതൽ പ്രാവശ്യം ഉയർത്തിയിട്ടുള്ളത് ജവാഹർലാൽ നെഹ്രുവാണ്. എത്ര പ്രാവശ്യം? - 17 

23. "ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ" എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചതാര്? - വിൻസ്റ്റൻ ചർച്ചിൽ

24. ഭരണഘടനാ നിർമാണസഭയിൽ ഒബ്ജക്റ്റീവ് റെസൊലൂഷൻ അവതരിപ്പിച്ചത് - നെഹ്‌റു 

25. ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ (1962) ഇന്ത്യൻ പ്രധാനമന്ത്രി - നെഹ്രു 

26. നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര് - പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി 

27. നെഹ്‌റു അധ്യക്ഷത വഹിച്ച ആദ്യ കോൺഗ്രസ് സമ്മേളനം - 1929 -ലെ ലാഹോർ സമ്മേളനം 

28. ജവാഹർലാൽ നെഹ്‌റു ജനിച്ചത് - അലഹാബാദ് 

29. ആധുനിക ഭാരതത്തിന്റെ ശില്പി - ജവഹർലാൽ നെഹ്‌റു 

30. നെഹ്രു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - ബങ്കിപ്പൂർ സമ്മേളനം (1912)

31. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് - കമലാ നെഹ്രു

32. കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് - നെഹ്രു 

33. ഏറ്റവും കൂടുതൽ പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റായ വ്യക്തി - നെഹ്രു 

34. 1952 ജൂലൈ 24 -ന് ഷേക് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവെച്ചത് - പണ്ഡിറ്റ് ജവഹർലാൽ നെഹ്രു 

35. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ പ്രധാനമന്ത്രി - നെഹ്രു 

36. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് - പുന്നമട കായൽ 

37. ജവഹർലാൽ  നെഹ്‌റു 1923 -ൽ ചെയർമാനായ മുനിസിപ്പാലിറ്റി - അലഹബാദ് 

38. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - സി.എച്ച്. കുഞ്ഞപ്പ 

39. ഷേഖ് അബ്ദുല്ലയെ 1945 ഓഗസ്റ്റ് നാലിന് നടന്ന നാഷണൽ കോൺഫറൻസിന്റെ സമ്മേളനത്തിൽ കശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത് - ജവാഹർലാൽ നെഹ്രു 

40. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായത് - നെഹ്രു 

41. 'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ജവാഹർലാൽ നെഹ്‌റു 

42. 1954 -ൽ ആദ്യത്തെ നെഹ്‌റു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത് - പുണെ 

43. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷൻ - ജവഹർലാൽ നെഹ്രു 

44. ജവാഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത് - ടാഗോർ 

45. ഭാരതരത്നം നേടിയ ഒരു കുടുംബത്തിലെ മൂന്ന് തലമുറ - ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി 

46. നെഹ്രുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത് - ഗുൽസാരിലാൽ നന്ദ 

47. ജിപ്മെർ എവിടെയാണ് - പുതുച്ചേരി 

48. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത് - നെഹ്റു 

49. അലഹബാദിലെ നെഹ്രുവിന്റെ കുടുംബവീടിന്റെ പേര് - ആനന്ദഭവനം 

50. ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽനെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം - മണിപ്പൂർ 

51. ജവാഹർലാൽ നെഹ്‌റു ഉപാധ്യക്ഷനായി (വൈസ് പ്രസിഡന്റ്) 1946 സെപ്റ്റംബർ രണ്ടിന് ഇടക്കാല സർക്കാർ അധികാരത്തിൽ വന്നസമയത്തെ വൈസ്രോയി - വേവൽ പ്രഭു 

52. കോൺഗ്രസ് പ്രസിഡന്റായിരുന്ന ജവാഹർലാൽ നെഹ്രു 1929 ഡിസംബർ 31 ന് ഇന്ത്യയുടെ പതാക ഉയർത്തിയത് ഏത് നദിയുടെ തീരത്തായിരുന്നു - രവി നദി 

53. ഭഗത്സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയ്ക്ക് എക്കാലവും തൂങ്ങിനിൽക്കും എന്ന് പ്രസ്താവിച്ചത് - നെഹ്രു 

54. ആർക്ക് രാഷ്ട്രീയാഭയം നൽകിയ ജവാഹർലാൽ നെഹ്രുവിന്റെ നടപടിയാണ് ഇന്ത്യ-ചൈന ബന്ധം മോശമാകാനും 1962 ൽ യുദ്ധത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കിയത് - ദലൈലാമ 

55. സംസ്ഥാന പുനസ്സംഘടന സംബന്ധിച്ച ജെ.വി.പി കമ്മിറ്റിയിൽ ജവാഹർലാൽ നെഹ്രു, വല്ലഭ് ഭായ് പട്ടേൽ എന്നിവർക്കൊപ്പം അംഗമായത് - പട്ടാഭി സീതാരാമയ്യ

56. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ് - വേമ്പനാട് കായൽ 

57. ടൈം മാഗസിന്റെ കവറിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയൻ - നെഹ്‌റു (6)

58. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം നടന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നെഹ്രുവിന്റെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടത് ആര്? - പട്ടാഭി സീതാരാമയ്യ

59. ജവാഹർലാൽ നെഹ്‌റു അന്തരിച്ചത് - 1964 മെയ് 27

60. 'സ്ഥിതി സമത്വമുള്ള ഇന്ത്യ' എന്ന ആശയം രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചതാര്? - ജവാഹർലാൽ നെഹ്‌റു 

61. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് രൂപം നൽകിയത് ആര്? - പണ്ഡിറ്റ് ജവഹർലാൽ നെഹ്രു 

62. ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവെയ്ക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു? - നെഹ്രു 

Post a Comment

Previous Post Next Post