ചൗധരി ചരൺ സിംഗ്

ചൗധരി ചരൺ സിംഗ് (Chaudhary Charan Singh)

കർഷകരെ സ്നേഹിച്ച നേതാവ്, സമർഥനായ രാഷ്ട്രീയതന്ത്രശാലി എന്നക്കെയാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 1902 ഡിസംബർ 23ന് ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ ചരൺ സിംഗ് ജനിച്ചു. സയൻസിൽ മാസ്റ്റർ ബിരുദം നേടിയശേഷം നിയമബിരുദം സ്വന്തമാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സമരത്തിന്റെ ഭാഗമായി പലതവണ ജയിൽവാസം അനുഭവിച്ചു. 1937ൽ ഛപ്രോളി മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1946ൽ ഗോവിന്ദവല്ലഭ് പന്തിന്റെ മന്ത്രിസഭയിൽ മന്ത്രിയായി. തുടർന്നുള്ള 15 വർഷം അദ്ദേഹം വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു. 1977ലെ തിരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്തി. മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. എന്നാൽ 1979ൽ മൊറാർജിയുമായി അദ്ദേഹം തെറ്റിപ്പിരിഞ്ഞു. മൊറാർജിക്ക് രാജിവയ്‌ക്കേണ്ടി വന്നു. തുടർന്ന് ചരൺ സിംഗിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപംകൊണ്ടു. 1979 ജൂലൈ 28ന് കോൺഗ്രസിന്റെ പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രിയായി. 170 ദിവസം നീണ്ടുനിന്ന മന്ത്രിസഭ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ അധികാരം നഷ്ടപ്പെട്ടു. 1987 മെയ് 29ന് ചരൺ സിംഗ് അന്തരിച്ചു.

പ്രധാന കൃതികൾ 

■ ഇൻഡ്യസ് ഇക്കോണമിക് പോളിസി (1978)

■ ദ ഗാന്ധിയൻ ബ്ലൂപ്രിന്റ് 

■ ലാൻഡ് റിഫോംസ് ഇൻ ദ യു.പി ആൻഡ് ദ കുളാക്സ്

PSC ചോദ്യങ്ങൾ

1. ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി - ചരൺ സിംഗ്

2. 1977ലെ മൊറാർജി മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്നത് - ചരൺ സിംഗ്

3. മൊറാർജി ദേശായി രാജിവച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയായത് - ചരൺ സിംഗ്

4. പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാനമന്ത്രി - ചരൺ സിംഗ്

5. ദേശീയ കർഷക ദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ് - ചരൺ സിംഗ് (ഡിസംബർ 23)

6. ചരൺ സിംഗിന്റെ അന്ത്യവിശ്രമസ്ഥലം - കിസാൻഘട്ട് 

7. ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് - ലക്‌നൗ

Post a Comment

Previous Post Next Post