രാജീവ് ഗാന്ധി

രാജീവ് ഗാന്ധി (Rajiv Gandhi)

ജനനം : 1944 ഓഗസ്റ്റ് 20

മരണം : 1991 മെയ് 21


പാർലമെന്ററിയനും പത്രപ്രവർത്തകനുമായിരുന്ന ഫിറോസ്‌ഗാന്ധിയുടേയും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും പുത്രനായ രാജീവ് 1944ൽ ബോംബെയിൽ ജനിച്ചു. ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലും കേംബ്രിഡ്‌ജ് ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലും പഠിച്ച രാജീവ് 1981 മെയ് വരെ ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്നു. സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണാന്തരം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി. 1981ൽ ലോകസഭാംഗമായ അദ്ദേഹം 1983-84 കാലയളവിൽ കോൺഗ്രസ് (ഐ) ജനറൽ സെക്രട്ടറിയായി. 1984-ൽ കോൺഗ്രസ് (ഐ) പ്രസിഡന്റായി. അതേ വർഷം ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിനെ വൻവിജയത്തിലേക്കു നയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നിലയിലാണ് രാജീവ് ഗാന്ധി അധികാരം ഏറ്റെടുത്തത്. തുടക്കത്തിൽ ഭരണം പ്രതീക്ഷ നൽകിയെങ്കിലും ചില സാമ്പത്തികാപവാദങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്തിക്കു മങ്ങലേല്പിച്ചു. 1989-ലെ പൊതുതിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെയും രാജീവിനേയും പുറത്താക്കി. ഒരു തിരിച്ചുവരവിന് തയ്യാറെടുത്തു കൊണ്ടിരിക്കെ തമിഴ്‌പുലികളാൽ രാജീവ് ദാരുണമായി കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന് 1991-ൽ ഭാരതരത്നം ലഭിച്ചിട്ടുണ്ട്.


രാജീവ് ഗാന്ധി ജീവചരിത്രം


1944 ഓഗസ്റ്റ് 20 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഫിറോസ് ഗാന്ധി, മാതാവ് ഇന്ദിരാഗാന്ധി. ഡൂൺസ് സ്കൂൾ, കേംബ്രിഡ്ജ് സർവകലാശാലയിലെ ട്രിനിറ്റി കോളേജ്, ഇംഗ്ലണ്ടിലെ ഇംപീരിയൽ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഡൽഹി ഫ്‌ളൈയിങ് ക്ലബ്ബിൽ ചേർന്ന് എയർലൈൻസിൽ പൈലറ്റാവുകയും ചെയ്തു.


സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായി. 1981-ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ച അദ്ദേഹം വിജയിച്ചു. 1983-ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. തുടർന്ന് 1984-ൽ കോൺഗ്രസ് പ്രസിഡന്റായി. 1984 ഒക്ടോബർ 31 ന് ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടർന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അദ്ദേഹമാണ്. 1985-ൽ പഞ്ചാബ് പ്രശ്നത്തിൽ ലോഗോവാളുമായി ഒത്തുതീർപ്പുണ്ടാക്കുകയും ആസ്സാം പ്രശ്നത്തിൽ പരിഹാരം കാണുകയും ചെയ്തു. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുരോഗതി, കമ്പ്യൂട്ടർ വ്യാപകമാക്കൽ എന്നിവ അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ്. സാധാരണക്കാരുടെ ഉന്നമനത്തിനായി 'ജവാഹർ റോസ്ഗാർ യോജന' നടപ്പിലാക്കി.


ബോഫേഴ്സ് തോക്കിടപാട്, അന്തർവാഹിനി ഇടപാട് എന്നിവ അദ്ദേഹത്തിന്റെ ഭരണസമയത്ത് നടന്നു. ഈ ഇടപാടുകളിൽ ഉണ്ടായ അഴിമതി ആരോപണവും മറ്റും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന മതിപ്പ് കുറച്ചു. കൂടാതെ രാമജന്മഭൂമി - ബാബറി മസ്ജിദ് പ്രശ്നം എന്നിവ രൂക്ഷമായി. ഇക്കാരണങ്ങളാൽ 1989-ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. തുടർന്ന് ബി.ജെ.പി - ഇടത് ദേശീയമുന്നണിയുടെ സഖ്യം സർക്കാർ ഉണ്ടാക്കുകയും, വി.പി.സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാൽ ബി.ജെ.പി - ഇടത് ദേശീയമുന്നണി സഖ്യ തകർന്നപ്പോൾ അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് കളമൊരുങ്ങി. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 1991 മെയ് 21-ാം തീയതി ശ്രീപെരുമ്പത്തൂരിൽ എത്തിയ അദ്ദേഹം ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെട്ടു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. നെഹ്രുവിന്റെ ചെറുമകനായ ഇദ്ദേഹം ആദ്യകാലത്ത് ഒരു വൈമാനികനും പിന്നീട് രാഷ്ട്രീയ പ്രവർത്തകനുമായി മാറി. 1984-1989 കാലഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം 1991-ൽ വധിക്കപ്പെട്ടു. ഇവിടെ പരാമർശിച്ചിരിക്കുന്ന വ്യക്തിയാര്? - രാജീവ് ഗാന്ധി (1944-1991)


2. 1991 മെയ് 21-ാം തീയതി ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് എവിടെ വച്ച്? - ശ്രീ പെരുമ്പത്തൂരിൽ (മദ്രാസ്)


3. 1985-ലെ 52-ാം ഭരണഘടന ഭേദഗതിയിലൂടെ രാഷ്ട്രീയ പ്രവർത്തകരുടെ കൂറുമാറ്റത്തിനും അതുവഴിയുള്ള പാർട്ടി പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്നതാര് - രാജീവ് ഗാന്ധി


4. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന പരമോന്നത ബഹുമതി - രാജീവ്ഗാന്ധി ഖേൽരത്ന


5. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ വ്യക്തി - വിശ്വനാഥൻ ആനന്ദ്


6. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ വനിത - കർണം മല്ലേശ്വരി


7. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി - രാജീവ്ഗാന്ധി


8. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - രാജീവ്ഗാന്ധി


9. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത് ഏത് കമ്മീഷൻ - ജയിൻ കമ്മീഷൻ


10. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ - വർമ കമ്മീഷൻ


11. 1989-ലെ 61-ാം ഭരണഘടന ഭേദഗതിയിലൂടെ വോട്ടിംഗ് പ്രായം 21-ൽ നിന്ന് പതിനെട്ടായി കുറച്ച ഇന്ത്യൻ പ്രധാനമന്ത്രി - രാജീവ്ഗാന്ധി


12. രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് 61-ാം ഭരണഘടന ഭേദഗതിയിലൂടെ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം എത്രയായി നിശ്ചയിച്ചു - 18


13. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് എവിടെ - തിരുവനന്തപുരം


14. രാജീവ് ഗാന്ധി വധം സംബന്ധിച്ച അന്വേഷണത്തിൽ പ്രത്യേക സംഘത്തെ നയിച്ചതാര് - ഡി.ആർ.കാർത്തികേയൻ


15. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം - വീർഭൂമി


16. കൂറുമാറ്റ നിരോധനനിയമം പ്രാബല്യത്തിൽ വന്നത് ആരുടെ കാലത്ത് - രാജീവ്ഗാന്ധി


17. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി, എത്രമത്തെ വയസ്സിലാണ് ആ പദവിയിലെത്തിയത് - 40


18. നെഹ്‌റു കഴിഞ്ഞാൽ ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - രാജീവ്ഗാന്ധി


19. പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ആരുടെ കാലത്ത് - രാജീവ്ഗാന്ധി


20. സദ്ഭാവനാദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് - രാജീവ്ഗാന്ധിയുടെ ജന്മദിനം


21. ലോകസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് - രാജീവ് ഗാന്ധി


22. ലോകചരിത്രത്തിൽ മാതാവും മുത്തച്ഛനും പ്രധാനമന്ത്രിയായിരുന്ന ഏക പ്രധാനമന്ത്രി - രാജീവ് ഗാന്ധി


23. ആരുടെ ചരമദിനമാണ് ഭീകരപ്രവർത്തന വിരുദ്ധദിനമായി ആചരിക്കുന്നത് - രാജീവ് ഗാന്ധി


24. ജവഹർ റോസ്‌ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി


25. ഐ.ടി വിപ്ലവം നടപ്പാക്കാൻ രാജീവ് ഗാന്ധിയെ സഹായിച്ച ടെക്നോക്രാറ്റ് - സാം പിട്രോഡ


26. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് - രാജീവ് ഗാന്ധി (40)


27. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാലഘട്ടം - 1984 - 1989


28. രാജീവ് ഗാന്ധി ആദ്യമായി ലോകസഭ അംഗമായ വര്‍ഷം - 1981


29. രാജീവ് ഗാന്ധി ആദ്യമായി ലോകസഭയില്‍ എത്തിയത്‌ ഏതു മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്‌ - അമേഠി


30. ലോകത്തില്‍ ഏറ്റവും കുറഞ്ഞ‌ പ്രായത്തില്‍ പ്രധാനമന്ത്രിയായ വ്യക്തി - രാജീവ്‌ ഗാന്ധി


31. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായ സമയത്ത്‌ അദ്ദേഹത്തിന്റെ പ്രായം - 41 വയസ്സ്‌


32. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ പിതാവ്‌ - രാജീവ്‌ ഗാന്ധി


33. രാജീവ് ഗാന്ധിയുടെ ഭാര്യ - സോണിയ ഗാന്ധി


34. രാജീവ് ഗാന്ധിയുടെ മക്കള്‍ - രാഹുല്‍, പ്രിയങ്ക


35. ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - രാജീവ്‌ ഗാന്ധി


36. രാജീവ് ഗാന്ധിയ്ക്ക്‌ ഭാരതരത്നം ലഭിച്ച വര്‍ഷം - 1990


37. ദേശീയ ഭീകരവിരുദ്ധ ദിനം - മെയ്‌ 21


38. വീര്‍ഭൂമി എവിടെയാണ്‌ - ന്യൂഡല്‍ഹി


39. 1987-ല്‍ ശ്രിലങ്കയിലേയ്ക്ക്‌ സമാധാനസംരക്ഷണ സേനയെ അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - രാജീവ്‌ ഗാന്ധി


40. രാജീവ് ഗാന്ധിയുടെ പിതാവ്‌ - ഫിറോസ്‌ ഗാന്ധി


41. രാജീവ്‌ ഗാന്ധിയുടെ മാതാവ്‌ - ഇന്ദിരാ ഗാന്ധി

0 Comments