എച്ച്.ഡി.ദേവഗൗഡ

എച്ച്.ഡി.ദേവഗൗഡ (HD Deve Gowda)

'മണ്ണിന്റെ മകൻ' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു എച്ച്.ഡി.ദേവഗൗഡ. 1933 മെയ് 18ന് കർണാടകയിലെ ഹരഡനഹള്ളിയിൽ ജനിച്ചു. കർഷകനും കോൺട്രാക്ടറുമായിരുന്ന ഗൗഡ 1959ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1962ൽ കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് കോൺഗ്രസ് വിട്ട ഗൗഡ ജനതാ പാർട്ടിയിലേക്ക് മാറി. 1987ൽ ഗൗഡ കർണാടകയിൽ മന്ത്രിയായി. ഏഴു വർഷത്തിനുശേഷം 1994ൽ മുഖ്യമന്ത്രിയായി. 1994 മുതൽ 1996 വരെ കർണാടക മുഖ്യമന്ത്രിയായി. ഇതിനിടെ, ജനതാ പാർട്ടി വിട്ട് സമാജ്‌വാദി ജനതാ പാർട്ടിയിൽ ചേർന്നു. 1996ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ജനതാദൾ, സി.പി.ഐ.എം, സി.പി.ഐ, ഡി.എം.കെ, തെലുഗുദേശം, അസം ഗണപരിഷത്ത് എന്നിങ്ങനെ 13 രാഷ്ട്രീയപാർട്ടികളുടെ സഖ്യമായ ഐക്യമുന്നണികളെ നയിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. എന്നാൽ, ഐക്യം അധികം നീണ്ടുനിന്നില്ല. പത്തുമാസത്തെ ഭരണത്തിനുശേഷം 1997ൽ ദേവഗൗഡയ്ക്ക് അധികാരമൊഴിയേണ്ടിവന്നു. കോൺഗ്രസ് സഖ്യത്തിൽ നിന്നും പിൻമാറിയതാണ് കാരണം. കർണാടക രാഷ്ട്രീയത്തിൽ വീണ്ടും സജീവമായ ദേവഗൗഡ 2004 മുതൽ 2019 വരെ ലോകസഭയിൽ അംഗമായിരുന്നു.

PSC ചോദ്യങ്ങൾ 

1. 'മണ്ണിന്റെ മകൻ' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി - എച്ച്.ഡി.ദേവഗൗഡ

2. 1994-1996 വരെ കർണാടക മുഖ്യമന്ത്രി പദം വഹിച്ച വ്യക്തി - എച്ച്.ഡി.ദേവഗൗഡ

3. ജനതാദൾ (Secular) ന്റെ സ്ഥാപകനായ പ്രധാനമന്ത്രി - എച്ച്.ഡി.ദേവഗൗഡ

4. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി - എച്ച്.ഡി.ദേവഗൗഡ

5. കർണാടകയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി - എച്ച്.ഡി.ദേവഗൗഡ

6. പാർലമെന്റിൽ അംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വ്യക്തി - എച്ച്.ഡി.ദേവഗൗഡ

Post a Comment

Previous Post Next Post