അടൽ ബിഹാരി വാജ്പേയി

അടൽ ബിഹാരി വാജ്‌പേയി ജീവചരിത്രം (Atal Bihari Vajpayee)

ജനനം: 1924 ഡിസംബർ 25

മരണം: 2018 ഓഗസ്റ്റ് 16

ഇന്ത്യൻ പ്രധാനമന്ത്രി, പാർലമെന്റേറിയൻ, വാഗ്മി, കവി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശോഭിച്ച അടൽ ബിഹാരി വാജ്‌പേയ് 1924 ഡിസംബർ 25-ന് ക്രിസ്തുമസ് ദിനത്തിൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ ജനിച്ചു. അച്ഛൻ ഒരു സ്കൂൾ അധ്യാപകനായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. ഗ്വാളിയറിലും കാൺപൂരിലും പഠിച്ച് ബിരുദം നേടി. പത്രങ്ങളിൽ തുടർച്ചയായി കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു. 1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായി. 1945-ൽ ഓൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷനിൽ അംഗമായി. 1951-ൽ ഭാരതീയ ജനസംഘം രൂപവത്കരിച്ചപ്പോൾ അതിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി. 1969, 1971 വർഷങ്ങളിൽ ജനസംഘം അധ്യക്ഷനായിരുന്നു. പൊതുജീവിത്തത്തിൽ വാജ്‌പേയിയുടെ ഗുരു ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു. 1955 - ലാണ് ആദ്യമായി തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്. പക്ഷെ പരാജയപ്പെട്ടു. 1957 - ൽ വീണ്ടും മത്സരിച്ച് വിജയിച്ചു.

1962-67 കാലയളവിൽ രാജ്യസഭാംഗമായിരുന്നു. അതിനുശേഷം ലോകസഭാംഗമായും രാജ്യസഭാംഗമായും മാറിമാറി പ്രവർത്തിച്ചു. 1977ൽ ജനതാപാർട്ടി ടിക്കറ്റിൽ ജയിച്ച വാജ്പേയി മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. ഐക്യരാഷ്ട്രസംഘടനയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചു. ഹിന്ദിയിൽ ഏതാനും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1980ൽ രൂപംകൊണ്ട ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) വാജ്‌പേയിയുടെയും അദ്വാനിയുടെയും നേതൃത്വത്തിൽ ശക്തിപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീർന്നു. 1996ലും 1998ലും പ്രധാനമന്ത്രി സ്ഥാനമേറ്റെങ്കിലും അധികകാലം തുടർന്നില്ല. 1999ലെ തിരെഞ്ഞെടുപ്പിൽ വാജ്‌പേയ് മൂന്നാംതവണയും പ്രധാനമന്ത്രിയായി. 1999-ൽ കാർഗിൽ യുദ്ധം നടന്ന സമയത്ത് അദ്ദേഹമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ആർ.എസ്.എസ് ന്റെ മുഖപത്രമായ പാഞ്ചജന്യത്തിന്റെ എഡിറ്ററായി ജോലിനോക്കിയിട്ടുണ്ട്. ലാഹോറിലേക്ക് അദ്ദേഹം ബസ് യാത്ര നടത്തിയത് അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി. പൊഖ്‌റാനിലെ ആണവ പരീക്ഷണം വീണ്ടും നടത്തിയത് വാജ്‌പേയിയുടെ ഭരണകാലത്താണ്. 2004ലെ തിരെഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. "ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ" അദ്ദേഹത്തിന്റെ മുദ്രാവാക്യമാണ്. അവിവാഹിതനായ ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയും അദ്ദേഹമാണ്. പത്മവിഭൂഷൺ, ബെസ്ററ് പാർലിമെന്റേറിയൻ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2015-ൽ രാജ്യം അദ്ദേഹത്തിന് ഭാരതരത്നം നൽകി ആദരിച്ചു.

പ്രധാന കൃതികൾ

■ മേരി ഇക്യാവന്‍ കവിതായേം (1995)

■ സങ്കല്‍പികാല്‍

■ കൈദി കവിരാജ്‌ കി കുണ്ടാലിയന്‍

■ അമര്‍ ബലിദാന്‍

■ ക്യാ ഖോയാ ക്യാ പായാ

■ ശ്രേഷ്ഠ കവിത

■ ഡിസിസീവ് ഡേയ്‌സ് (1999)

■ എ കൺസ്ട്രക്ടീവ് പാർലമെന്റേറിയൻ 

■ ന്യൂ ഡയമൻഷൻസ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സമാധാനത്തിനുള്ള ഇഗ്‌ നൊബേല്‍ (Ig Nobel) സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ - അടൽ ബിഹാരി വാജ്‌ പേയ്

2. സുവര്‍ണ ചതുഷ്കോണ പദ്ധതി ആവിഷ്ക്കരിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി - അടൽ ബിഹാരി വാജ്പേയി

3. പ്രധാനമന്ത്രി ഗ്രാമസഡക്‌ യോജന ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

4. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മ പിതാമഹന്‍ എന്ന ഡോ.മന്‍മോഹന്‍ സിംഗ്‌ രാജ്യസഭയില്‍ വിശേഷിപ്പിച്ചതാരെയാണ്‌

5. ബി.ജെ.പി പ്രസിഡന്റ്‌ വെങ്കയു നായിഡു വികാസ പുരുഷന്‍ എന്ന്‌ വിശേഷിപ്പിച്ചതാരെയാണ്‌

6. പോട്ട (Prevention of Terrorist Act) പാസാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

7. ബി.ജെ.പിയുടെ ആദ്യ പ്രസിഡന്റ്‌

8. പ്രസംഗവൈഭവം കണ്ട്‌ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന്‌ ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച നേതാവ്‌

9. സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പില്‍ വന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

10. സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്‌ഗാര്‍ യോജന ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

11. പാക്‌ പ്രധാനമന്ത്രിയായ നവാസ്‌ ഷെരീഫിനൊപ്പം ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രധാനമന്ത്രി

12. രണ്ടാം പൊഖ്‌റാൻ ആണവ പരീക്ഷണം (ഓപ്പറേഷന്‍ ശക്തി-1998 മെയ്‌ 11, 13) നടന്നപ്പോള്‍ പ്രധാനമന്ത്രി

13. മേരി ഇക്യാവന്‍ കവിതായേന്‍, സങ്കല്‍പികാല്‍, കൈദി കവിരാജ്‌ കി കുണ്ടാലിയന്‍, അമര്‍ ബലിദാന്‍ തുടങ്ങിയ കൃതികള്‍ രചിച്ച പ്രധാനമന്ത്രി

14. കാലാവധി പൂര്‍ത്തിയാക്കിയ ഏക കോണ്‍ഗ്രസിതര പ്രധാനമന്ത്രി

15. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനിച്ച പ്രധാനമന്ത്രി

16. ആര്‍.എസ്‌.എസിന്റെ മുഖപത്രമായ പാഞ്ചജന്യ 1948 -ല്‍ ആരംഭിച്ചപ്പോള്‍ ആദ്യ എഡിറ്റര്‍

17. ക്രിസ്തുമസ്‌ ദിനത്തില്‍ ജനിച്ച പ്രധാനമന്ത്രി

18. നാലു ഭരണഘടകങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്‌. മധ്യപ്രദേശ്‌, ഡല്‍ഹി (കേന്ദ്ര ഭരണ പ്രദേശം) തെരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമെന്റേറിയന്‍

19. ഓപ്പറേഷന്‍ വിജയ്‌ (1999) നടന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌

20. കാര്‍ഗില്‍ യുദ്ധം (1999) നടന്നപ്പോള്‍ പ്രധാനമന്ത്രി

21. ലോക്സഭയില്‍ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

22. ശ്യാമപ്രകാശ്‌ മുഖര്‍ജിയുടെ രാഷ്ട്രീയ ശിഷ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രി

23. ഇന്ത്യന്‍ റിപ്പബ്ലിക്‌ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി

24. പാക്കിസ്ഥാനിലേക്ക്‌ ലാഹോര്‍ ബസ്‌ യാത്ര നടത്തിയ പ്രധാനമന്ത്രി

25. ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അടുത്തടുത്ത്‌ മൂന്നു തെരഞ്ഞെടുപ്പുകളില്‍ (1996, 1998, 1999) ജനവിധി അനുകൂലമായ ഒരേയൊരു ഇന്ത്യന്‍ പ്രധാനമന്ത്രി

26. ജയ്‌ കിസാന്‍, ജയ്‌ ജവാന്‍, ജയ്‌ വിജ്ഞാന്‍ എന്ന്‌ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി

27. രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അംഗമല്ലാത്ത്‌ ഏക ഇന്ത്യന്‍ പ്രധാനമന്ത്രി

28. ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ചത്‌ (1977)

29. അവിവാഹിതനായ ഏക ഇന്ത്യന്‍ പ്രധാനമന്ത്രി

30. എ.ബി. വാജ്പേയിയുടെ സമാധി സ്ഥലം - സദൈവ അടൽ

31. ഡിസംബർ 25 സദ്ഭരണ ദിവസമായി ആഘോഷിക്കാൻ കാരണം - വാജ്പേയിയുടെ ജന്മദിനം 

Post a Comment

Previous Post Next Post