പി.വി.നരസിംഹറാവു

പി.വി.നരസിംഹറാവു (P. V. Narasimha Rao)

പണ്ഡിതന്മാർക്കിടയിലെ രാഷ്ട്രീയക്കാരനെന്നും രാഷ്ട്രീയക്കാർക്കിടയിലെ പണ്ഡിതനെന്നും അറിയപ്പെട്ടിരുന്ന പ്രധാനമന്ത്രിയായിരുന്നു പി.വി.നരസിംഹറാവു. 1921 ജൂൺ 28ന് തെലങ്കാനയിലെ കരിംനഗറിൽ ജനിച്ചു. ഉയർന്ന മാർക്കോടെ ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം എൽ.എൽ.ബിയും ഹിന്ദിയിൽ സാഹിത്യരത്നവും നേടി. ഇക്കാലത്താണ് രാഷ്ട്രീയത്തിലെത്തിയത്. സ്വാതന്ത്ര്യസമരക്കാലത്ത് പഴയ ഹൈദരാബാദ് സംസ്ഥാനത്തെ വന്ദേമാതര പ്രക്ഷോഭത്തിൽ പങ്കെടുത്തു. പെട്ടെന്ന് തന്നെ അദ്ദേഹം കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തി. 1956 ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൈകാതെ അദ്ദേഹം ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് ചെയർമാനുമായി. പിന്നീട് ആന്ധ്രയിൽ വിദ്യാഭ്യാസമന്ത്രിയായി. ആന്ധ്രയിലെ തെലുങ്കാനാ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് മുഖ്യമന്ത്രി ബ്രഹ്മാനന്ദ റെഡ്‌ഡി രാജിവച്ചപ്പോൾ 1971ൽ റാവു മുഖ്യമന്ത്രിയായി. എന്നാൽ അക്കാലത്ത് നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നടപടികൾക്കെതിരെ ഉണ്ടായ കലാപത്തെത്തുടർന്ന് റാവു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1974ൽ കോൺഗ്രസ് പ്രസിഡന്റായതോടെ റാവു കേന്ദ്രരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1980ൽ കേന്ദ്രമന്ത്രിയായി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ റാവുവായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.  1991ൽ രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം നരസിംഹറാവു കോൺഗ്രസ് പ്രസിഡന്റാവുകയും തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. 2004 ഡിസംബർ 23ന് അദ്ദേഹം അന്തരിച്ചു.

പ്രധാന കൃതികൾ 

■ ദ ക്വസ്റ്റ് ഫോർ പീസ് (1986)

■ ദ ഇൻസൈഡർ (ആത്മകഥ) (1998)

■ അയോദ്ധ്യ : 6 ഡിസംബർ 1992 

■ എ ലോങ് വേ : സെലക്റ്റഡ് സ്പീച്ചസ് അന്തർഗത

PSC ചോദ്യങ്ങൾ 

1. ദക്ഷിണേന്ത്യക്കാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

2. പാർലമെന്റിന്റെ ഇരുസഭകളിലും അംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - പി.വി.നരസിംഹറാവു 

3. ന്യൂനപക്ഷഗവണ്‍മെന്റിന്റെ തലവനായി അധികാരമേറ്റ്‌ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

4. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിൽ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

5. നെഹ്രു കുടുംബാംഗമല്ലാത്ത, കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

6. പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്‌ 73-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ പിന്‍ബലം നല്‍കിയ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

7. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി (1992) - പി.വി.നരസിംഹറാവു 

8. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന വ്യക്തി - പി.വി.നരസിംഹറാവു 

9. ഇന്ത്യന്‍ ഭരണഘടനയുടെ 11, 12 പട്ടികകള്‍ (ഷെഡ്യൂളുകള്‍) ഭരണഘടനയോട്‌ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രധാനമന്ത്രിയായിരുന്നത്‌ - പി.വി.നരസിംഹറാവു 

10. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കംകുറിച്ച പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

11. ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

12. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവത്കരണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

13. ക്രിമിനൽ കേസിന് ശിക്ഷിക്കപ്പെടുകയും അഴിമതിക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്‌ത ഇന്ത്യൻ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

14. രാഷ്ട്രീയക്കാരനല്ലാത്ത സാമ്പത്തിക വിദഗ്ധനെ ധനമന്ത്രിയായി നിയമിച്ച ആദ്യ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

15. പ്രൈംമിനിസ്റ്റേഴ്‌സ്‌ റോസ്ഗാര്‍ യോജന ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

16. ദ ഇന്‍സൈഡര്‍, അദര്‍ ഹാഫ്‌ എന്നീ ആത്മകഥകള്‍ രചിച്ച പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

17. ബാബ്റി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ (1992) ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

18. മാനവശേഷി വികസനമന്ത്രിയെന്ന നിലയില്‍ നവോദയ വിദ്യാലയങ്ങളുടെ ആശയം മുന്നോട്ടുവച്ചത്‌ - പി.വി.നരസിംഹറാവു 

19. സെയിന്റ്‌ കിറ്റ്സ്‌ അഴിമതിക്കേസ്‌ ഏത്‌ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു - പി.വി.നരസിംഹറാവു 

20. ഹൈദരാബാദിലെ ബുദ്ധപൂര്‍ണിമാ പാര്‍ക്കില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

21. ഇംഗ്ലിഷ്‌, ഹിന്ദി, സംസ്‌കൃതം, തെലുങ്ക്‌, കന്നഡ, മറാത്തി, പേര്‍ഷ്യന്‍, അറബിക്‌, സ്പാനിഷ്‌, ഫ്രഞ്ച്‌ ഉള്‍പ്പടെ 13 ഭാഷകളില്‍ പ്രാവിണ്യമുണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

22. വിശ്വനാഥസത്യ നാരായണയുടെ പ്രശസ്ത തെലുങ്കു നോവലായ വേയിപദഗലു ഹിന്ദിയിലേക്ക്‌ സഹസ്രഫണ്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

23. ഹരിനാരായണ്‍ ആപ്തേയുടെ പാന്‍ ലക്ഷത്‌ കോന്‍ ഘടോ തെലുങ്കിലേക്ക്‌ അബലജീവിതം എന്ന പേരില്‍ തര്‍ജമ ചെയ്ത പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

24. ജെ.എം.എം കോഴക്കേസിൽ അഴിമതി നടത്തിയെന്ന് 2000ൽ പ്രത്യേക കോടതി കണ്ടെത്തിയ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു 

Post a Comment

Previous Post Next Post