ഐ.കെ.ഗുജ്റാൾ

ഐ.കെ.ഗുജ്റാൾ (IK Gujral)

പഞ്ചാബുകാരനായ ആദ്യ പ്രധാനമന്ത്രിയാണ് ഐ.കെ.ഗുജ്റാൾ. 1919 ഡിസംബർ നാലിന് പഞ്ചാബിൽ ജനിച്ചു. കോൺഗ്രസിന്റെ സജീവപ്രവർത്തകരായ മാതാപിതാക്കളിൽ നിന്നുമാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാനുള്ള സമരവീര്യം അദ്ദേഹത്തിന് കിട്ടുന്നത്. ലാഹോർ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിലായി. സ്വാതന്ത്ര്യത്തിനുശേഷവും രാഷ്ട്രീയത്തിൽ തുടർന്ന ഐ.കെ.ഗുജ്റാൾ 1964ൽ രാജ്യസഭയിലെത്തി. 1967ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഗുജ്റാൾ കോൺഗ്രസിൽ നിന്നും രാജിവച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1989ൽ വി.പി.സിംഗ് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി. നിരവധി തവണ അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചിട്ടുണ്ട്. എച്ച്.ഡി.ദേവഗൗഡ രാജിവച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയായ അദ്ദേഹം എ.ബി.വാജ്‌പേയി വരുന്നതുവരെ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. 2012 നവംബർ 30ന് അന്തരിച്ചു.

പ്രധാന കൃതികൾ 

■ മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷൻ (2011)

■ കണ്ടിന്യൂയിറ്റി & ചെയ്ഞ്ച് : ഇന്ത്യാസ് ഫോറിൻ പോളിസി 

■ എ ഫോറിൻ പോളിസി ഫോർ ഇന്ത്യ

PSC ചോദ്യങ്ങൾ 

1. പഞ്ചാബുകാരനായ ആദ്യ പ്രധാനമന്ത്രി - ഐ.കെ.ഗുജ്റാൾ

2. റഷ്യയിൽ ഇന്ത്യൻ അംബാസഡറായിരുന്നശേഷം പ്രധാനമന്ത്രിയായ വ്യക്തി - ഐ.കെ.ഗുജ്റാൾ

3. ആരുടെ വിദേശനയമാണ് ഗുജ്റാൾ ഡോക്ട്രിൻസ് - ഐ.കെ.ഗുജ്റാൾ

4. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന വ്യക്തി - ഐ.കെ.ഗുജ്റാൾ

5. ഐ.കെ.ഗുജ്‌റാളിന്റെ ആത്മകഥ - മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷൻ

6. ഐ.കെ.ഗുജ്‌റാളിന്റെ അന്ത്യവിശ്രമസ്ഥലം - സ്‌മൃതിസ്ഥൽ

Post a Comment

Previous Post Next Post