മൻമോഹൻ സിംഗ്

ഡോ. മൻമോഹൻ സിംഗ് ജീവചരിത്രം (Manmohan Singh in Malayalam)

ജനനം: 1932 സെപ്റ്റംബർ 26


ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച ധനശാസ്ത്രവിദഗ്ധനാണ് ഡോ. മൻമോഹൻ സിംഗ്. 1991-92ൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അവസരത്തിൽ ഉദാരവൽക്കരണത്തിലൂടെയും ധനനിയന്ത്രണത്തിലൂടെയും രാജ്യത്തെ തൽക്കാലം രക്ഷപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് മൻമോഹൻ സിംഗ് ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചത്. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ സിംഗ് ആ പ്രക്രിയ തുടർന്നു. സിംഗിന്റെ ഉദാരവൽക്കരണനയം തുടരാൻ തന്നെയായിരുന്നു 1999ൽ അധികാരത്തിൽ വന്ന വാജ്പേയി സർക്കാരിന്റെ തീരുമാനം. 2004ൽ ഇടതുപക്ഷ പിന്തുണയോടെ, സോണിയാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോഴും ഉദാരവൽക്കരണം മുമ്പത്തേക്കാൾ ഊർജ്ജസ്വലതയോടെ തുടർന്നുകൊണ്ടിരുന്നു. 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. 


1972ൽ ഗവൺമെന്റ് സർവ്വീസിൽ പ്രവേശിച്ച മൻമോഹൻ സിംഗ് 1982ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയി നിയമിതനായി. 1991ൽ കേന്ദ്ര ധനകാര്യമന്ത്രിയായി, സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കി. ഈ നയത്തിന് അന്ന് മൻമോഹൻ സിംഗ് നിശ്ചയിച്ച മാനദണ്ഡമാണ് അദ്ദേഹവും ധനകാര്യമന്ത്രി ചിദംബരവും പില്കാലത്ത് പിന്തുടർന്നത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 2010 ലെ വേള്‍ഡ്‌ സ്റ്റേറ്റ്സ്‌ മാന്‍ അവാര്‍ഡിന്‌ അര്‍ഹനായ ഇന്ത്യന്‍ പ്രധാനമന്ത്രി


2. ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപവല്‍ക്കരിച്ച പ്രധാനമന്ത്രി


3. ഏത്‌ കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ ഒരു കോണ്‍ഗ്രസിതര സ്പീക്കര്‍ (സോമനാഥ്‌ ചാറ്റര്‍ജി, കമ്മ്യൂണിസ്റ്റ്) ലോക് സഭാധ്യക്ഷനായത്‌


4. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ബിസിനസ്‌ നടത്തിയ ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി


5. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വജ്രജൂബിലി (2010) വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌


6. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി (2007) വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌


7. സാധാരണയായി ഇന്ത്യന്‍ കറന്‍സിയില്‍ റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണറുടെ ഒപ്പാണ്‌ ഉള്ളത്‌, എന്നാല്‍ ഇന്ത്യയിലെ കറന്‍സിനോട്ടില്‍ ഒപ്പിട്ടുള്ള ഒരു പ്രധാനമന്ത്രിയുണ്ട്‌. മുന്‍ റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണറായ ആ പ്രധാനമന്ത്രി ആരാണ്‌


8. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയപതാകയുയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി


9. നെഹ്റു കുടുംബത്തിനു വെളിയിലുള്ളവരില്‍ ഏറ്റവും കൂടുതല്‍കാലം പ്രധാനമന്ത്രിയായ വ്യക്തി


10. ഇന്ത്യന്‍ പ്രധാനമന്ത്രിയായ സിഖ്‌ മതസ്ഥന്‍


11. പ്രധാനമന്ത്രിയായ ആദ്യ ന്യൂനപക്ഷ സമുദായ അംഗം 


12. നെഹ്റു കഴിഞ്ഞാല്‍ കാലാവധിയായ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ് പ്രധാനമന്ത്രി


13. ഇന്ത്യയില്‍ ലൈസന്‍സ്‌ രാജിനെ വിരാമമിട്ട പ്രധാനമന്ത്രി


14. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ അഹിന്ദു


15. രാജ്യസഭയില്‍ മാത്രം അംഗമായിട്ടുള്ള ഏക ഇന്ത്യന്‍ പ്രധാനമന്ത്രി


16. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി


17. ഇന്ത്യയിലെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ശില്പി


18. 1991-96 കാലത്ത്‌ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഇന്ത്യയില്‍ ഉദാരവൽകരണത്തിന്‌ തുടക്കമിട്ട ധനമന്ത്രി


19. യു.ജിസി അധ്യക്ഷപദം വഹിച്ച ശേഷം പ്രധാന മന്ത്രിയായത്‌


20. രാജ്യസഭയില്‍ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി


21. റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണര്‍ പദംവഹിച്ച ശേഷം പ്രധാനമന്ത്രിയായത്


‌22. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗാ വില്ലേജില്‍ 1932 സെപ്റ്റംബര്‍ 26 ന് ജനിച്ച്‌ പ്രധാനമന്ത്രിയായ വ്യക്തി


23. പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയില്‍ ഒരിക്കലും അംഗമായിട്ടില്ലാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി


24. ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യത്തെ പിന്നോക്ക സമുദായംഗം


25. ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള വ്യക്തി 


26. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഇന്ത്യൻ സാമ്പത്തികരംഗത്ത് ഉദാരവൽക്കരണം ആരംഭിച്ചത് എത്രാം പഞ്ചവത്സരപദ്ധിതികാലത്താണ് - 8


27. ഇന്ത്യൻ പ്രധാനമന്ത്രിയായ എത്രമത്തെ വ്യക്തിയാണ് (ആക്ടിങ് പ്രധാനമന്ത്രിയെ ഒഴിവാക്കി) മൻമോഹൻ സിങ് - 13


28. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിങ്


29. ഇന്ത്യയുടെ 13-ാമത്‌ പ്രധാനമന്ത്രി - ഡോ. മന്‍മോഹന്‍ സിംഗ്‌


30. മന്‍മോഹന്‍ സിംഗ്‌ ജനിച്ച വര്‍ഷം - 1932 സെപ്റ്റംബര്‍ 26


31. മന്‍മോഹന്‍സിംഗിനു പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1987


32. ഏതു സംസ്ഥാനത്തില്‍ നിന്നുള്ള രാജ്യസഭ അംഗമാണ്‌ മന്‍മോഹന്‍ സിംഗ്‌ - അസ്സം


33. കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയുടെ ആഡം സ്മിത്ത്‌ പുരസ്കാരം മന്‍മോഹന്‍ സിംഗിനു ലഭിച്ച വര്‍ഷം - 1956

0 Comments