പൊതു ഖജനാവ്‌

പൊതു ഖജനാവ്‌ (Funds of Central Government)

മൂന്ന് ഫണ്ടുകൾ കൂടിച്ചേർന്നതാണ് പൊതുഖജനാവ്‌ - കൺസോളിഡേറ്റഡ് ഫണ്ട്, കണ്ടിൻജൻസി ഫണ്ട്, പബ്ലിക് അക്കൗണ്ട്. ഇന്ത്യൻ ഭരണസംവിധാനത്തിൽ മുഴുവൻ പണമിടപാടുകളും നടക്കുന്നത് ഈ മാർഗങ്ങളിലൂടെയാണ്. കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെക്കുറിച്ചും പബ്ലിക് അക്കൗണ്ടുകളെക്കുറിച്ചും 266-ാം ഭരണഘടനാ അനുഛേദത്തിൽ പ്രതിപാദിക്കുന്നു. 267-ാം ഭരണഘടനാ അനുഛേദത്തിൽ കണ്ടിൻജൻസി ഫണ്ടുകളെക്കുറിച്ച് പറയുന്നു. 

കൺസോളിഡേറ്റഡ് ഫണ്ട്: ഇന്ത്യൻ ഗവൺമെന്റിലേക്ക് വന്നുചേരുന്ന വരുമാനങ്ങളുടെ ആകത്തുകയാണ് കൺസോളിഡേറ്റഡ് ഫണ്ട്. പ്രധാനമായും കേന്ദ്ര സർക്കാരിന്റെ നികുതികളായ ആദായ നികുതി, എക്സൈസ് നികുതി, ചുങ്കം, തീരുവ, റവന്യൂ തുടങ്ങിയ വിവിധയിനം നികുതികളാണ് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ചേർക്കപ്പെടുന്നത്. കൂടാതെ ഗതാഗതം, പോസ്റ്റൽ, റെയിൽവേ തുടങ്ങിയ നികുതിയേതര വരുമാനവും കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ചേർക്കപ്പെടുന്നു. ആഭ്യന്തരകടമായും വിദേശകടമായും ഗവൺമെന്റ് സ്വീകരിക്കുന്ന വായ്‌പകൾ, പബ്ലിക് നോട്ടിഫിക്കേഷനിലൂടെയും ട്രഷറി ബില്ലുകളിലൂടെയും രാജ്യത്തിനുള്ളിൽ നിന്നും സർക്കാർ സ്വരൂപിക്കുന്ന വായ്പ്പകളും ഇതിലേയ്ക്ക് മുതൽകൂട്ടുന്നു. പാർലമെന്റിന്റെ അനുമതിയോടുകൂടിയാണ് ഈ ഫണ്ടിൽ നിന്നും ധനവിനിയോഗം നടത്തുന്നത്.

കണ്ടിൻജൻസി ഫണ്ട്: അടിയന്തര സാഹചര്യങ്ങളിൽ ധനവിനിയോഗം ആവശ്യമായി വരുന്ന ഘട്ടത്തിൽ സർക്കാർ ധനം ഉപയോഗിക്കുന്നത് കണ്ടിൻജൻസി ഫണ്ടിൽ നിന്നാണ്. ഉദാഹരണം: പ്രകൃതിക്ഷോഭം. പ്രസിഡന്റിന്റെതന്നെ ധനവിനിയോഗത്തിന്റെ പരിധിയിൽ സൂക്ഷിക്കുന്നതാണ് കണ്ടിൻജൻസി ഫണ്ട്. പുതിയ നയപരിപാടികൾക്ക് പാർലമെന്റിന്റെ അംഗീകാരത്തിന് കാലതാമസം സംഭവിക്കുമ്പോൾ ധനവിനിയോഗം നടത്തുന്നത് കണ്ടിൻജൻസി ഫണ്ടിൽ നിന്നാണ്. 

പബ്ലിക് അക്കൗണ്ട്: പബ്ലിക് അക്കൗണ്ടിലൂടെ കൺസോളിഡേറ്റഡ് ഫണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ ഒഴികെ സർക്കാരിലേക്കു വരുന്ന മുഴുവൻ പൊതുധനവും അക്കൗണ്ട്ചെയ്യപ്പെടുന്നു. EMH, SD, GPF, PPF എന്നിവയിലേക്കു വരുന്ന നിക്ഷേപങ്ങൾ, സേവിങ്സ് സർട്ടിഫിക്കറ്റുകളുടെ വില്പനയിലൂടെ സർക്കാർ സ്വരൂപിക്കുന്ന ധനം എന്നിവ ഈ അക്കൗണ്ടിൽ എത്തിച്ചേരുന്നു. ഈ ധനാഗമ വിനിയോഗ പ്രക്രിയയിൽ സർക്കാർ ഒരു ബാങ്കറുടെ/ട്രസ്റ്റിയുടെ പങ്ക് മാത്രമാണ് നിർവഹിക്കുന്നത്. 

PSC ചോദ്യങ്ങൾ

1. ഇന്ത്യൻ ഖജനാവ് എത്ര ഫണ്ടുകൾ കൂടിച്ചേർന്നതാണ് - മൂന്ന് ഫണ്ടുകൾ 

2. ഇന്ത്യയുടെ ഖജനാവ് എന്ന് വിശേഷിപ്പിക്കുന്ന ഫണ്ടുകൾ - കൺസോളിഡേറ്റഡ് ഫണ്ട്, കണ്ടിൻജൻസി ഫണ്ട്, പബ്ലിക് അക്കൗണ്ട്

3. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പണം എടുക്കാൻ അനുമതി നൽകുന്നത് - പാർലമെന്റ് 

4. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ 

5. കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - ആർട്ടിക്കിൾ 266

6. ഇന്ത്യൻ ഭരണഘടനയുടെ എത്രാം അനുഛേദത്തിലാണ് പബ്ലിക് അക്കൗണ്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് - ആർട്ടിക്കിൾ 266

7. ഇന്ത്യൻ ഭരണഘടനയുടെ എത്രാം അനുഛേദത്തിലാണ് കണ്ടിൻജൻസി ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്നത് - ആർട്ടിക്കിൾ 267

8. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകന്നത് - കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

9. 'പൊതുഖജനവിന്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് - കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

Post a Comment

Previous Post Next Post