പൊതുചെലവും പൊതുകടവും

പൊതുചെലവും പൊതുകടവും (Public Expenditure and Public Debt)

സർക്കാരിന്റെ ചെലവുകൾ അറിയപ്പെടുന്നത് പൊതുചെലവെന്നും സർക്കാർ വാങ്ങുന്ന വായ്‌പകൾ പൊതുകടമെന്നും അറിയപ്പെടുന്നു. സർക്കാരിന്റെ വരുമാനം പൊതുവരുമാനം എന്നും അറിയപ്പെടുന്നു. പൊതുവരുമാനം രണ്ടുതരത്തിലാണ് - നികുതി വരുമാനവും നികുതിയേതര വരുമാനവും. പൊതുചെലവുകൾ രണ്ടുതരത്തിലാണ് - വികസനച്ചെലവുകളും വികസനേതര ചെലവുകളും. റോഡ്, പാലം, തുറമുഖം തുടങ്ങിയവ നിർമ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകൾ വികസനച്ചെലവുകൾ എന്നറിയപ്പെടുന്നു. യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ അറിയപ്പെടുന്നത് വികസനേതര ചെലവുകൾ എന്നാണ്. 

സർക്കാർ വാങ്ങുന്ന വായ്‌പകൾ അറിയപ്പെടുന്നത് പൊതുകടമെന്നാണ്. പൊതുകടം രണ്ടുതരത്തിലാണ് - ആഭ്യന്തരകടം, വിദേശകടം. രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്‌പയാണ് ആഭ്യന്തരകടം. വിദേശ ഗവൺമെന്റുകളിൽ നിന്നും അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്‌പകളാണ് വിദേശകടം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയുടെ കണക്കുകളിൽ മേൽനോട്ടം വഹിക്കുന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ്.

PSC ചോദ്യങ്ങൾ

1. സർക്കാരിന്റെ വരുമാനം അറിയപ്പെടുന്നത് - പൊതുവരുമാനം 

2. സർക്കാരിന്റെ ചെലവുകൾ അറിയപ്പെടുന്നത് - പൊതുചെലവ് 

3. സർക്കാർ വാങ്ങുന്ന വായ്‌പകൾ അറിയപ്പെടുന്നത് - പൊതുകടം 

4. പൊതുവരുമാനത്തിന്റെ തരംതിരുവുകൾ - നികുതി വരുമാനം, നികുതിയേതര വരുമാനം 

5. പൊതുചെലവിന്റെ തരംതിരുവുകൾ - വികസനച്ചെലവുകൾ, വികസനേതര ചെലവുകൾ 

6. പൊതുകടത്തിന്റെ തരംതിരുവുകൾ - ആഭ്യന്തരകടം, വിദേശകടം 

7. വികസനച്ചെലവുകൾക്ക് ഉദാഹരണം - റോഡ് നിർമാണം, പാലം നിർമാണം, തുറമുഖം നിർമാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക, പുതിയ സംരംഭങ്ങൾ തുടങ്ങുക മുതലായവ

8. വികസനേതര ചെലവുകൾക്ക് ഉദാഹരണം - യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവ

9. രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്‌പ - ആഭ്യന്തരകടം (Internal Debt)

10. വിദേശ ഗവൺമെന്റുകളിൽ നിന്നും അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്‌പ - വിദേശകടം (External Debt)

11. ആഭ്യന്തരകടം നൽകുന്നത് - രാജ്യത്തിനകത്തുള്ള വ്യക്തികളോ സ്ഥാപനങ്ങളോ 

12. വിദേശകടം നൽകുന്നത് - അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ (വേൾഡ് ബാങ്ക്, ഐ.എം.എഫ്, എ.ഡി.ബി), വിദേശ സർക്കാരുകൾ

Post a Comment

Previous Post Next Post