ധനനയവും പണനയവും

ധനനയവും പണനയവും  (Fiscal Policy and Monetary Policy in India)

ധനനയം: പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയത്തെ പറയുന്നതാണ് ധനനയം. ധനനയം തയ്യാറാക്കുന്നത് ധനകാര്യ വകുപ്പും ധനനയം നടപ്പിലാക്കുന്നത് ബജറ്റിലൂടെയുമാണ്. സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുമ്പോൾ അതിനെ സ്ഥിരപ്പെടുത്താൻ സർക്കാർ ധനനയം നടപ്പാക്കുന്നു. നികുതി ചുമത്താൻ, ഗവൺമെന്റ് ചെലവുകൾ എന്നീ നടപടികളിലൂടെ ഗവൺമെന്റുകൾക്ക് സമ്പദ്‌വ്യവസ്ഥയിൽ ഇടപെടാൻ കഴിയും.

പണനയം (നാണ്യനയം) : പൊതുസാമ്പത്തിക നയത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പണത്തിന്റെ അളവിലും ലഭ്യതയിലും വിലയിലും റിസർവ് ബാങ്ക് വരുത്തുന്ന നിയന്ത്രണങ്ങളാണ് പണനയം എന്നുപറയുന്നത്. രാജ്യത്ത് പണപ്പെരുപ്പമുണ്ടാകുമ്പോൾ ഇതു കുറയ്ക്കാൻ വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ പണമടച്ച് ഹ്രസ്വകാലത്തേക്ക് സർക്കാർ ബോണ്ടുകൾ വാങ്ങുന്നു. റിപ്പോയിൽനിന്ന് ഒരു ശതമാനം കുറവായിരിക്കും ഇതിനുള്ള നിരക്ക്. ഇതാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. 

PSC ചോദ്യങ്ങൾ

1. പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയത്തെ പറയുന്നത് - ധനനയം

2. ധനനയം തയ്യാറാക്കുന്നത് - ധനകാര്യ വകുപ്പ് 

3. ധനനയം എന്ന ആശയം പ്രസിദ്ധമാക്കിയത് - കെ.എം.കെയ്ൻസ് 

4. സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുമ്പോൾ അതിനെ സ്ഥിരപ്പെടുത്താൻ സർക്കാർ നടപ്പാക്കുന്ന നയം - ധനനയം

5. നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവയെ സംബന്ധിച്ച നയം - ധനനയം 

6. പണത്തിന്റെ അളവിലും ലഭ്യതയിലും വിലയിലും റിസർവ് ബാങ്ക് വരുത്തുന്ന നിയന്ത്രണങ്ങളെ പറയുന്നത് - പണനയം

7. ബാങ്ക് നിരക്ക്, റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങളെ സൂചിപ്പിക്കുന്ന പദം ഏത് - നാണ്യനയം

8. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ദീർഘകാല വായ്‌പയുടെ നിരക്ക് - ബാങ്ക് നിരക്ക്

9. ഭാരത സർക്കാർ ബോണ്ടുകളുടെ ഈടിന്മേൽ ഹ്രസ്വകാലത്തേക്ക് (രണ്ടാഴ്ച്ച) നൽകുന്ന വായ്‌പയുടെ പലിശനിരക്കിനെ പറയുന്നത് - റിപ്പോ നിരക്ക് 

10. നാണ്യനയം ആവിഷ്‌കരിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

11. Public Financial Management System (PFMS) നിലവിൽ വന്ന ആദ്യ ഇന്ത്യൻ കേന്ദ്രഭരണപ്രദേശം - ജമ്മു & കാശ്‌മീർ

Post a Comment

Previous Post Next Post