പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും

പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും (Direct Tax and Indirect Tax)

നികുതികളെ പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിങ്ങനെ തിരിക്കാറുണ്ട്. നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നൽകുന്ന നികുതിയാണ് പ്രത്യക്ഷ നികുതി. ആദായ നികുതി, സ്വത്തുനികുതി, കാർഷികാദായ നികുതി, കെട്ടിട നികുതി, കോർപ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി എന്നിവ പ്രത്യക്ഷ നികുതികൾക്ക് ഉദാഹരണങ്ങളാണ്. ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണ് പരോക്ഷ നികുതി. ജി.എസ്.ടി, വില്പന നികുതി, എക്സൈസ് നികുതി, കസ്റ്റംസ് നികുതി, വിനോദ നികുതി, സേവന നികുതി എന്നിവ പരോക്ഷനികുതികൾക്ക് ഉദാഹരണങ്ങളാണ്. 

PSC ചോദ്യങ്ങൾ 

1. ബജറ്റിന്റെ രണ്ടാംഭാഗത്ത് പരാമർശിക്കുന്നത് - നികുതി ഘടന 

2. നികുതികളുടെ തരംതിരുവുകൾ - പ്രത്യക്ഷ നികുതി, പരോക്ഷ നികുതി 

3. നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നൽകുന്ന നികുതിയാണ് - പ്രത്യക്ഷ നികുതി 

4. ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്ന നികുതി - പരോക്ഷ നികുതി

5. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്‌കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി - വിജയ് ഖേൽക്കർ കമ്മിറ്റി 

6. 2003ൽ റിപ്പോർട്ട് സമർപ്പിച്ച ഡോ.വിജയ് കെൽക്കാർ കമ്മിറ്റി എന്തിനെക്കുറിച്ചുള്ള നിർദേശങ്ങളാണ് സമർപ്പിച്ചത് - പ്രത്യക്ഷ - പരോക്ഷ നികുതി പരിഷ്‌കരണം 

7. ജി.എസ്.ടി ഏതു തരം നികുതിയാണ് - പരോക്ഷ നികുതി

8. ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്നത് - 1962 ഏപ്രിൽ 1 

9. ആദായ നികുതിയുമായി ബന്ധപ്പെട്ട ദേശീയ വ്യക്തിഗത രേഖ - PAN (Permanent Account Number)

10. ആദായ നികുതി വകുപ്പ് പുറത്തിറക്കുന്ന PAN കാർഡിൽ എത്ര alphanumeric അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിട്ടുണ്ട് - 10 

11. ഇന്ത്യൻ പാൻ കാർഡുകൾ വിതരണം ചെയ്യുന്നതിനായി സഹകരിച്ച ജർമൻ കമ്പനി - വയർ കാർഡ്

Post a Comment

Previous Post Next Post