നികുതിയേതര വരുമാനം

ഇന്ത്യയിലെ നികുതി ഇതര വരുമാന മാർഗങ്ങൾ (Non Tax Revenue)

ഫീസ് : സർക്കാർ സേവനങ്ങൾക്കുള്ള പ്രതിഫലമായി ഈടാക്കുന്നതാണ് ഫീസ്. ലൈസൻസ് ഫീസ്, രജിസ്‌ട്രേഷൻ ഫീസ് മുതലായവ ഉദാഹരണങ്ങളാണ്.

ഫൈനുകളും പെനാൽറ്റികളും :  നിയമം ലംഘിക്കുന്നതിനു നൽകുന്ന ശിക്ഷയാണ് ഫൈനുകളും പെനാൽറ്റികളും.

ഗ്രാന്റ് : ഒരു സർക്കാർ മറ്റൊരു സർക്കാരിന് നൽകുന്ന സാമ്പത്തിക സഹായമാണ് ഗ്രാന്റുകൾ. ഉദാഹരണമായി, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് നൽകുന്ന ഗ്രാന്റുകൾ.

പലിശ : സർക്കാർ വിവിധ സംരംഭങ്ങൾക്കും ഏജൻസികൾക്കും രാജ്യങ്ങൾക്കും നൽകുന്ന വായ്‌പകൾക്ക് പലിശ ലഭിക്കുന്നു.

ലാഭം : സർക്കാർ നടത്തുന്ന സംരംഭങ്ങളിൽ നിന്നുള്ള വരുമാനമാണ് ലാഭം. കേന്ദ്ര സർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതിയേതര മാർഗമാണ് ലാഭം. ഉദാഹരണം - ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള ലാഭം. 

Post a Comment

Previous Post Next Post