ഫാസ്റ്റാഗ്

എന്താണ് ഫാസ്റ്റാഗ് (Fastag in India)

2017 ഡിസംബർ ഒന്നു മുതൽ ഇന്ത്യയിലെ വിപണിയിലെത്തുന്ന എല്ലാ നാലുചക്രവാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി ടോൾ ബൂത്തുകളിൽ കാത്തു നിൽക്കുന്നത് ഒഴിവാക്കാനാകും. പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് നൽകേണ്ടി വരുന്ന നികുതിയാണ് ടോൾ. ടോൾ ബൂത്തുകളിൽ പ്രീ പെയ്‌ഡ്‌ ആയോ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടു പണമടയ്ക്കാൻ കഴിയുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗിൽ ഉപയോഗിക്കുന്നത്.

വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിന്റെ മുൻവശത്ത് പതിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും ടോൾ ടാക്‌സ് ഓട്ടോമാറ്റിക്കായിത്തന്നെ ഉപഭോക്താവിന്റെ കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ദേശീയപാതാ അതോറിറ്റിയാണ് ഫാസ്റ്റാഗ് നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post