ഇന്ത്യൻ കറൻസി

ഇന്ത്യൻ കറൻസി (Indian Currency)

യൂറോപ്പിലും ചൈനയിലുമൊക്കെ പ്രചരിച്ച കറൻസി നോട്ടുകൾ ഇന്ത്യയിലേക്കെത്തുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടീഷ് പ്രസിഡൻസികളായിരുന്ന ബംഗാൾ, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലെ ജനറൽ ബാങ്കുകൾ ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ പുറത്തിറക്കി. ഈ നോട്ടുകൾക്ക് അതതു പ്രവിശ്യകളിൽ മാത്രമേ വിലയുണ്ടായിരുന്നുള്ളു. 1861ൽ പേപ്പർ കറൻസി ആക്ട് വന്നതോടെ കറൻസിനോട്ട് പുറത്തിറക്കാനുള്ള സ്വകാര്യ ബാങ്കുകളുടെയും പ്രസിഡൻസി ബാങ്കുകളുടെയും അധികാരം ഇല്ലാതായി. പിന്നീട് കറൻസി നോട്ട് അച്ചടിക്കാനുള്ള അധികാരം ഇന്ത്യൻ ഗവൺമെന്റിനായിരുന്നു. 1864ൽ 10 രൂപ നോട്ടാണ് ഗവൺമെന്റ് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് പല വർഷങ്ങളിലായി 5, 10000, 100, 50, 500, 1000, ഒരു രൂപ, രണ്ടര രൂപ നോട്ടുകൾ പുറത്തിറക്കി. 1938 മുതൽ ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളുടെയും അച്ചടി റിസർവ് ബാങ്കിന്റെ ചുമതലയായി. 1938ൽ ജോർജ് ആറാമന്റെ ചിത്രത്തോടുകൂടിയ 5 രൂപ നോട്ടാണ് റിസർവ് ബാങ്ക് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് 1, 2, 10, 100, 1000, 5000, 10000 രൂപ നോട്ടുകൾ പുറത്തിറക്കി. 1970കളിൽ 20 രൂപ നോട്ടും 50 രൂപ നോട്ടും പുറത്തിറക്കി. 1978ൽ 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും പിൻവലിച്ചു. 1987ൽ 500 രൂപ നോട്ടും 2000ൽ 1000 രൂപ നോട്ടുകളുമെത്തി. 1994-95ൽ ഒരു രൂപ, രണ്ട് രൂപ നോട്ടുകളുടെ അച്ചടി നിർത്തി. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. തുടർന്ന് 500, 2000 മൂല്യങ്ങളുള്ള പുതിയ നോട്ടുകൾ പുറത്തിറക്കി. മഹാത്മാഗാന്ധി സീരീസിലുള്ള 10, 20, 50, 100, 200, 500, 2000 രൂപാനോട്ടുകളാണ് ഇപ്പോൾ നിലവിലുള്ളത്.

പുതിയ കറൻസികൾ - നിറവും ചിത്രവും

■ 2000 - മജന്ത - മംഗൾയാൻ

■ 500 - സ്റ്റോൺ ഗ്രേ - ചെങ്കോട്ട

■ 200 - ബ്രൈറ്റ് യെല്ലോ - സാഞ്ചി സ്‌തൂപം 

■ 100 - ലാവെൻഡർ - Rani Ki Vav

■ 50 - ഫ്ലൂറസെന്റ് ബ്ലൂ - ഹംപിയിലെ രഥം

■ 20 - ഗ്രീനിഷ് യെല്ലോ - എല്ലോറ ഗുഹകൾ 

■ 10 - ചോക്ലേറ്റ് ബ്രൗൺ - കൊണാർക്കിലെ സൂര്യക്ഷേത്രം 

■ 1 - പിങ്ക് ഗ്രീൻ - സാഗർ സാമ്രാട്ട് 

പഴയ രൂപയും ചിത്രങ്ങളും

■ 5 രൂപ - കർഷകൻ, ട്രാക്ടർ 

■ 10 രൂപ - ആന, കടുവ, കാണ്ടാമൃഗം

■ 20 രൂപ - മൗണ്ട് ഹാരിയറ്റ് (പോർട്ട് ബ്ലയർ)

■ 50 രൂപ - ഇന്ത്യൻ പാർലമെന്റ് 

■ 100 രൂപ - ഹിമാലയ പർവ്വതം

■ 500 രൂപ - ദണ്ഡിയാത്ര 

■ 1000 രൂപ - ശാസ്ത്രസാങ്കേതിക പുരോഗതി

PSC ചോദ്യങ്ങൾ 

1. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം - ചൈന 

2. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസി കൊണ്ടുവന്നത് - ബ്രിട്ടീഷുകാർ 

3. കറൻസി നോട്ടുകൾ ഇറക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമേത് - 1861ലെ പേപ്പർ കറൻസി ആക്ട് 

4. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്‌ത രാജ്യമേത് - ജപ്പാൻ 

5. ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നൽകുന്നതാര് - റിസർവ് ബാങ്ക് ഗവർണർ 

6. ബാങ്ക് നോട്ടിൽ ഒപ്പിട്ട ആദ്യ റിസർവ് ബാങ്ക് ഗവർണർ - ജെയിംസ് ടെയ്‌ലർ 

7. ഇന്ത്യയിൽ ബാങ്ക് നോട്ടുകൾ പുറത്തിറക്കാൻ അധികാരപ്പെട്ട സ്ഥാപനമേത് - റിസർവ് ബാങ്ക് 

8. സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസി നോട്ടിൽ മുദ്രണം ചെയ്‌തിരുന്ന ചിത്രമേത് - അശോകസ്തംഭം 

9. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയ വർഷമേത് - 1996 

10. 5000, 10000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിർത്തലാക്കിയ വർഷമേത് - 1978 

11. ഇന്ത്യൻ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു - 17 ഭാഷകളിൽ (ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ) 

12. നോട്ടുകൾ അച്ചടിക്കുന്ന കറൻസി നോട്ട് പ്രസ് എവിടെയാണ് - നാസിക് (മഹാരാഷ്ട്ര)

13. ബാങ്ക് നോട്ട് പ്രസ് സ്ഥിതിചെയ്യുന്നതെവിടെ - ദേവാസ് (മധ്യപ്രദേശ്)

14. റിസർവ് ബാങ്ക് നേരിട്ടു നടത്തുന്ന നോട്ട് പ്രിന്റിങ് യൂണിറ്റുകളായ നോട്ട് മുദ്രൺ ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് എവിടെയൊക്കെ - മൈസൂർ, സാൽബോണി (പശ്ചിമ ബംഗാൾ)

15. ഒരു രൂപ നോട്ട് ഒഴികെയുള്ള കറൻസി അച്ചടിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

16. ഒരു രൂപ നോട്ടും അനുബന്ധ നാണയങ്ങളും അച്ചടിക്കുന്നത് - കേന്ദ്ര ധനകാര്യ മന്ത്രാലയം 

17. ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത് - കേന്ദ്ര ധനകാര്യ സെക്രട്ടറി

18. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് - റിസർവ് ബാങ്ക് ഗവർണർ

19. സ്വാതന്ത്ര്യാനന്തരം അച്ചടിക്കപ്പെട്ട ആദ്യ ഒരു രൂപാ നോട്ടിൽ ഒപ്പിട്ട കേന്ദ്ര ധനകാര്യ സെക്രട്ടറി - കെ.ആർ.കെ.മേനോൻ (മലയാളി)

20. ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യകാല ബാങ്കുകൾ - ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബിഹാർ, ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ബംഗാൾ ബാങ്ക് 

21. ഇന്ത്യൻ കറൻസി ദശാംശ സമ്പ്രദായത്തിലേക്ക് മാറിയ വർഷം - 1957 

22. ആർ.ബി.ഐ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് - 1996 

23. ഇന്ത്യൻ കറൻസി നോട്ടിന്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ - ആസമീസ് 

24. ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന അവസാന ഭാഷ - ഉറുദു (പതിനഞ്ചാമതായി)

25. ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന ഏഴാമത്തെ ഭാഷ - മലയാളം 

26. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ - നേപ്പാളി 

27. ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെയും അംഗീകൃത കറൻസി - ഇന്ത്യൻ രൂപ 

28. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ, രണ്ട് രൂപ നോട്ടുകൾ നിർത്തലാക്കിയ വർഷം - 1994 

29. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ചത് - 2015 

30. 2017 നവംബർ 30ന് നൂറ് വർഷം പൂർത്തിയാക്കിയ ഇന്ത്യൻ കറൻസി നോട്ട് - ഒരു രൂപ (ജോർജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്‌ത ഒരു രൂപ നോട്ട് 1917 നവംബർ 30നാണ് പുറത്തിറങ്ങിയത്)

31. പോളിമർ ബാങ്ക് നോട്ട് ആദ്യമായി ഇറക്കിയത് - ആസ്‌ട്രേലിയ 

32. ഒരു കറൻസിയെ ടോക്കൺ കറൻസി എന്നുവിളിക്കുന്നതെപ്പോൾ - ഒരു കറൻസിക്ക് അതു നിർമ്മിക്കാനുപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെക്കാൾ മൂല്യമുണ്ടെങ്കിൽ 

33. 2018ൽ 100 രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന ഇന്ത്യൻ കറൻസി നോട്ടുകൾ നിരോധിച്ച രാജ്യം - നേപ്പാൾ 

34. Sovereign (SoV) എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം - മാർഷൽ ഐലന്റ്സ് 

35. ചൈന പുറത്തിറക്കിയ പുതിയ ഡിജിറ്റൽ കറൻസി - e-RMB

36. ഇന്ത്യൻ രൂപയുടെ ചിഹ്നമായ '₹' ഔദ്യോഗികമായി സ്വീകരിച്ചത് - 2010 ജൂലൈ 15 (ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന ഒരു സംയുക്ത രൂപമാണ് ഈ ചിഹ്നം)

37. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്‌തത്‌ - ഡി.ഉദയകുമാർ (തമിഴ്‌നാട്)

38. ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ (മറ്റുള്ളവ - യൂറോ, യെൻ, ഡോളർ, പൗണ്ട്)

39. മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച 500 രൂപ പുറത്തിറക്കിയതെന്ന് - 1987 ഒക്ടോബർ 3ന്

Post a Comment

Previous Post Next Post