ഇന്ത്യയിലെ നാണയ - കറൻസി നിർമാണശാലകൾ

ഇന്ത്യയിലെ നാണയ - കറൻസി നിർമാണശാലകൾ

ഇന്ത്യയിലെ നാണയ - കറൻസി നിർമാണശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കേന്ദ്ര ധനകാര്യ വകുപ്പിനു കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SPMCIL). SPMCIL 2006 ജനുവരി 13നാണ് സ്ഥാപിതമായത്. ന്യൂഡൽഹിയിലാണ് SPMCILന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നാണയങ്ങളും കറൻസികളും കൂടാതെ സ്റ്റാമ്പുകളും മുദ്രപ്പത്രങ്ങളും മറ്റു പ്രധാന സർക്കാർ രേഖകളുമൊക്കെ അച്ചടിക്കുന്ന സ്ഥാപനങ്ങളെ SPMCIL നിയന്ത്രിക്കുന്നു.

ഇന്ത്യയിലെ നാണയ - കറൻസി നിർമാണശാലകൾ

1. ഇന്ത്യാ ഗവൺമെന്റ് മിന്റ്, മുംബൈ : 1824 - 1830 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ മുംബൈയിൽ സ്ഥാപിതമായ ഇന്ത്യാ ഗവൺമെന്റ് മിന്റ് ആദ്യകാലങ്ങളിൽ കറൻസി നോട്ടുകൾ അച്ചടിച്ചിരുന്നു. 

2. ഇന്ത്യാ ഗവൺമെന്റ് മിന്റ്, കൊൽക്കത്ത : ഇന്ത്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ നാണയ - കറൻസി നിർമാണശാലകളിൽ ഒന്നാണ് ഇന്ത്യാ ഗവൺമെന്റ് മിന്റ്, കൊൽക്കത്ത. ഈ സ്ഥാപനം അലിനഗർ മിന്റെന്നും ആലിപ്പൂർ മിന്റെന്നും അറിയപ്പെടുന്നു. 1952ൽ സ്ഥാപനം പരിഷ്‌കരിച്ചു.

3. ഇന്ത്യാ ഗവൺമെന്റ് മിന്റ്, ഹൈദരാബാദ് : 1803ൽ നിസാം മിന്റ് നവാബ് സിക്കന്ദർ ജാഹ് ആരംഭിച്ചു. പിന്നീട് 1903ൽ സഫിയാബാദിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഹൈദരാബാദിനടുത്ത് ചേരലാപ്പള്ളിയിൽ 1997ൽ ആരംഭിച്ചു.

4. ഇന്ത്യാ ഗവൺമെന്റ് മിന്റ്, നോയിഡ (UP) : 1988ൽ ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥാപിതമായി.

5. കറൻസി നോട്ട് പ്രസ്സ്, നാസിക് : 1928ൽ സ്ഥാപിതമായ കറൻസി നോട്ട് പ്രസ്സ് മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്നു.

6. ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ് : 1974ൽ സ്ഥാപിതമായ ബാങ്ക് നോട്ട് പ്രസ്സ് മധ്യപ്രദേശിലെ ദേവാസിൽ സ്ഥിതിചെയ്യുന്നു.

7. ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ്, നാസിക് : 1925ൽ സ്ഥാപിതമായ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ് മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്നു. വിസ, പാസ്പോർട്ട്, പോസ്റ്റൽ ഓർഡർ, ഇന്ദിരാ വികാസ് പത്ര, കിസാൻ വികാസ് പത്ര, സ്റ്റാമ്പ് പേപ്പറുകൾ തുടങ്ങിയവയും അച്ചടിക്കുന്നു.

8. സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ്, ഹൈദരാബാദ് : 1982ൽ സ്ഥാപിതമായ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നു. കുറഞ്ഞ തുകയ്ക്കുള്ള ജുഡീഷ്യൽ/നോൺ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ, പോസ്റ്റൽ സ്റ്റേഷനറികൾ എന്നിവ അച്ചടിക്കുന്നു.

9. സെക്യൂരിറ്റി പേപ്പർ മിൽ, ഹോഷംഗാബാദ് : 1968ൽ സ്ഥാപിതമായ സെക്യൂരിറ്റി പേപ്പർ മിൽ ഹൈദരാബാദിലെ ഹോഷംഗാബാദിൽ സ്ഥിതിചെയ്യുന്നു. പ്രധാനമായും സെക്യൂരിറ്റി പേപ്പറുകളാണ് അച്ചടിക്കുന്നത്.

Post a Comment

Previous Post Next Post