നാണയങ്ങൾ

നാണയങ്ങൾ (Coins in India)

ഇന്ത്യ 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രയായെങ്കിലും 1950 ജനുവരി 26ന് ജനാധിപത്യ റിപ്പബ്ലിക് ആകുംവരെ ബ്രിട്ടീഷ് നാണയങ്ങളും നോട്ടുകളുമാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. 1950ൽ ആദ്യമായി ഇന്ത്യയുടെ സ്വന്തം നാണയങ്ങളും നോട്ടുകളും പുറത്തിറങ്ങി. ബ്രിട്ടീഷ് ഇന്ത്യയിലെ നാണയങ്ങളോട് ഏറെ സാമ്യമുള്ള നാണയങ്ങളാണ് സ്വതന്ത്ര ഇന്ത്യയിലും ആദ്യമായി നിർമിച്ചത്. നാണയങ്ങളുടെ മൂല്യവും ഭാരവും നിർമിക്കാനുപയോഗിച്ച ലോഹവും എല്ലാം ഒന്നുതന്നെയായിരുന്നു. നാണയത്തിന്റെ ഒരു വശത്ത് അശോകസ്തംഭവും ചുറ്റും ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന എഴുത്തും ആലേഖനം ചെയ്‌തിരിക്കുന്നു. ഒരു രൂപ, അര രൂപ, കാൽ രൂപ എന്നിവയുടെ മറുവശത്ത് നാണയത്തിന്റെ മൂല്യം കാണിച്ചിരിക്കുന്നതിന് ഇരുവശത്തുമായി രണ്ട് ഗോതമ്പ് കതിരുകളും ചിത്രീകരിക്കപ്പെട്ടു. 1957ൽ ഇന്ത്യയിൽ നാണയവ്യവസ്ഥ ദശാംശരീതിയിൽ പരിഷ്‌കരിച്ചു. 1955ൽ കൊണ്ടുവന്ന ഇന്ത്യൻ നാണയനിയമം (ഭേദഗതി) 1957 ഏപ്രിൽ ഒന്നിന് നിലവിൽവന്നു. അങ്ങനെ ഒരു രൂപ 100 പൈസയായി വിഭജിക്കപ്പെട്ടു. ഒന്ന്, രണ്ട്, അഞ്ച്, പത്ത് പൈസകളുടെ നാണയങ്ങൾ നിലവിൽ വന്നു. പിന്നീട് 25, 50 പൈസ എന്നിവയുടെ നാണയങ്ങളും പുറത്തിറങ്ങി. 

PSC ചോദ്യങ്ങൾ

1. നാണയങ്ങളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത് - ന്യൂമിസ്മാറ്റിക്‌സ്

2. 'റുപിയ' എന്ന പേരിൽ ഇന്ത്യയിലാദ്യമായി നാണയം ഇറക്കിയ ഭരണാധികാരി ആര് - ഷേർഷാ സൂരി (1540 - 1545)

3. റുപിയ ഏത് ലോഹത്തിലുള്ള നാണയമായിരുന്നു - വെള്ളി 

4. എന്താണ് 'മൊഹർ' - ഷേർഷയുടെ കാലത്തിറക്കിയ സ്വർണ നാണയം 

5. ഷേർഷാ സൂരിയുടെ കാലത്തിറങ്ങിയ ചെമ്പ് നാണയം അറിയപ്പെട്ടതെങ്ങനെ - ദാം 

6. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി 'ദോസ്തി ലണ്ടൻ' എന്ന് നാണയത്തിൽ ആലേഖനം ചെയ്ത നാട്ടുരാജ്യം ഏത് - മേവാർ 

7. എന്താണ് കരോലിന, ഏയ്ഞ്ചലീന, കുപ്പറൂൺ, ടിന്നി എന്നിവ - ഇംഗ്ലീഷുകാർ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ നാണയങ്ങൾ 

8. ഇന്ത്യയിൽ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങൾ - പഞ്ച്മാർക്ക് നാണയങ്ങൾ

9. ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറങ്ങിയത് - 1962ൽ

10. ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ - ഫെറാറ്റിക്, സ്റ്റെയിൻലസ് സ്റ്റീൽ

11. സ്വതന്ത്ര ഇന്ത്യയിൽ പുതിയ നാണയ സമ്പ്രദായം നിലവിൽ വന്നതെന്ന് - 1950 ഓഗസ്റ്റ് 15 

12. അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയതെന്ന് - 1950 ഓഗസ്റ്റ് 15

13. ഒരു രൂപ എത്ര അണ - 16 അണ 

14. ഇന്ത്യയിൽ ദശാംശ നാണയസമ്പ്രദായം നിലവിൽ വന്നത് എന്ന് - 1957 ഏപ്രിൽ 1 മുതൽ

15. ഇന്ത്യയിൽ നയാപൈസ നിലവിൽ ഉണ്ടായിരുന്ന കാലഘട്ടമേത് - 1957 ഏപ്രിൽ മുതൽ ജൂൺ 1 വരെ

16. ഇന്ത്യയിൽ നാണയ നിർമാണശാലകൾ സ്ഥിതിചെയ്യുന്നതെവിടെ - മുംബൈ, ആലിപ്പൂർ (കൊൽക്കത്ത), ചെരലാപ്പള്ളി (ഹൈദരാബാദ്), നോയിഡ

17. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ - ജവഹർലാൽ നെഹ്രു

18. ജവഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം - 1964

19. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ഏക വിദേശി - ലൂയി ബ്രെയ്‌ലി

20. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ - ശ്രീ നാരായണ ഗുരു (അഞ്ച് രൂപ)

21. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിത - അൽഫോൺസാമ്മ (അഞ്ച് രൂപ)

22. ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം - 1000 രൂപാ നാണയം 

23. ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച് 1000 വർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് പുറത്തിറക്കിയ നാണയം - 1000 രൂപാ നാണയം

24. ഇന്ത്യയിൽ ആദായ നികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രങ്ങൾ - ചാണക്യൻ, താമര, തേനീച്ച

25. എ.ബി.വാജ്പേയുടെ ചിത്രം മുദ്രണം ചെയ്‌ത എത്ര രൂപയുടെ പുതിയ നാണയമാണ് കേന്ദ്ര സർക്കാർ 2018ൽ പുറത്തിറക്കിയത് - 100 രൂപ 

26. ഗാന്ധിജിയുടെ നൂറ്റമ്പതാമത് ജന്മവാർഷികത്തോടനുബന്ധിച്ച് നാണയം നിർമിക്കാൻ തീരുമാനിച്ച രാജ്യം - യു.കെ

27. ഗുരുനാനാക്കിന്റെ 550 മത് ജന്മവാർഷികത്തോടനബന്ധിച്ച് 2019ൽ നാണയങ്ങൾ പുറത്തിറക്കിയ രാജ്യം - നേപ്പാൾ (2500, 1000, 100 നേപ്പാളി നാണയങ്ങൾ)

Post a Comment

Previous Post Next Post