കൈത്തൊഴിലുപകരണ വിതരണ പദ്ധതി

കൈത്തൊഴിലുപകരണ വിതരണ പദ്ധതി (SITRA)

ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി 1992-93 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ഈ പരിപാടി സംയോജിത ഗ്രാമവികസന പരിപാടിയുടെ മറ്റൊരനുബന്ധമാണ്‌. മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, പോട്ടറി നിര്‍മ്മാണം, ചെരിപ്പു നിര്‍മാണം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. ഗുണഭോക്താവിന്റെ അഭീഷ്ടപ്രകാരമുള്ള ആധുനിക തൊഴില്‍ ഉപകരണങ്ങളാണ്‌ നല്‍കിയിരുന്നത്‌. ആധുനിക തൊഴിലുപകരണങ്ങള്‍ ഉപയോഗിക്കേണ്ട പരിശീലനവും നല്‍കും. പട്ടികജാതി - പട്ടികവര്‍ഗത്തില്‍പെട്ട ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ മുന്‍ഗണന ലഭിച്ചിരുന്നു. 1999 ഏപ്രിൽ 1ന് കൈത്തൊഴിലുപകരണ വിതരണ പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയിൽ സംയോജിക്കപ്പെട്ടു.

PSC ചോദ്യങ്ങൾ 

1. IRDPയുടെ അനുബന്ധ പദ്ധതിയായ കൈത്തൊഴിലുപകരണ വിതരണ പദ്ധിതി (SITRA) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി - ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1982-83)

2. ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി 1992-93 സാമ്പത്തിക വര്‍ഷത്തിൽ നടപ്പിലാക്കിയ പദ്ധതി - കൈത്തൊഴിലുപകരണ വിതരണ പദ്ധിതി (SITRA)

3. ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക്‌ ആധുനിക തൊഴില്‍ ഉപകരണങ്ങൾ നൽകിയ IRDPയുടെ അനുബന്ധ പദ്ധതി - SITRA

Post a Comment

Previous Post Next Post