ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)

1993-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രാധാനമന്ത്രി പ്രഖ്യാപിച്ച പരിപാടിയാണ് തൊഴിലുറപ്പുപദ്ധതി. ഗ്രാമങ്ങളിൽ വസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കു കാർഷിക പ്രവർത്തനങ്ങൾക്കു മാന്ദ്യമുള്ള സമയങ്ങളിൽ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണിതിന്റെ പ്രഥമലക്ഷ്യം. സ്ഥായിയായ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും പ്രയോജനപ്പെടുന്ന സാമ്പത്തികാടിസ്ഥാന സൗകര്യങ്ങളുടെയും സാമൂഹികാസ്തികളുടെയും സൃഷ്ടി അനന്തരലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു.

തൊഴിൽ ആവശ്യമുള്ളവർക്കും അത് അന്വേഷിക്കുന്നവർക്കും അത് കണ്ടെത്താൻ കഴിയാത്തവർക്കുമാണ് തൊഴിലുറപ്പു പദ്ധിതിയിൽ തൊഴിൽ ലഭിക്കുക. കാർഷിക മേഖലയിലോ ബന്ധപ്പെട്ട മറ്റു രംഗങ്ങളിലോ ആയിരിക്കും തൊഴിൽ നൽകുക. കായികാദ്ധ്വാനം ആവശ്യമുള്ള അവിദഗ്‌ധ തൊഴിലായിരിക്കും ഗുണഭോക്താക്കൾക്കു ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്കുകളിൽ താമസിക്കുന്ന 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും തൊഴിൽ ലഭിക്കാൻ അർഹതയുണ്ടാകും. പദ്ധതി പ്രകാരം ഒരാൾക്ക് (താമസസ്ഥലത്തിന് 5 കി.മീ ചുറ്റളവിൽ) ഒരു വർഷം നൂറ് ദിവസം തൊഴിൽ നൽകുന്നു. 2001ലെ സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന പദ്ധതിയും 2004ലെ നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമും NREGPയിൽ ലയിപ്പിച്ചു. 2005 സെപ്റ്റംബർ മാസം ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കി. ഈ നിയമപ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുന്നു. 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി പ്രാബല്യത്തിൽ വന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MGNREGP) യെന്നാണ് ഇപ്പോൾ ഈ പദ്ധതി അറിയപ്പെടുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധിതി - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

2. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ

3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)

4. MGNREGP ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ)

5. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2

6. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ

7. തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)

8. ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് - 2008 ഏപ്രിൽ 1 

9. NREGP, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2 

10. MGNREGPയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത് 

11. MGNREGPയുടെ ഗവേഷണ പഠനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥസമാഹാരം - MGNREGA Sameeksha 

12. MGNREGPയിൽ ലയിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി - ഗ്രീൻ ഇന്ത്യ 

13. MGNREGPയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന സംവിധാനം - Job Card 

14. Job Card നൽകുന്നത് - ഗ്രാമ പഞ്ചായത്ത് 

15. MGNREGP നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകൾ - വയനാട്, പാലക്കാട്

16. കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധിതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

17. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം - 2010 

18. MGNREGP പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - ഹരിയാന (Rs 315)

19. MGNREGP പദ്ധതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം  - ഛത്തീസ്‌ഗഢ്, മധ്യ പ്രദേശ് (Rs 193)

20. MGNREGP പദ്ധതി പ്രകാരം കേരളത്തിൽ ഒരു ദിവസം ലഭിക്കുന്ന വേതനം - Rs 291

21. MGNREGP പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ ആൻഡ് നിക്കോബാർ (ആൻഡമാൻ - Rs.279, നിക്കോബാർ - Rs. 294)

22. MGNREGP പദ്ധതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ, ലഡാക്ക് (Rs 214)

Post a Comment

Previous Post Next Post