ജവഹർ റോസ്ഗാർ യോജന

ജവഹർ റോസ്ഗാർ യോജന (Jawahar Rozgar Yojana)

1989 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌. അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.

തൊഴില്‍ രഹിതരായ ഗ്രാമീണര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും മെച്ചപ്പെടുത്തുകയും തന്മൂലം ഗ്രാമീണരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുകയുമാണ്‌ മറ്റുദ്ദേശ്യങ്ങള്‍. പദ്ധതികളുടെ ചെലവ്‌ 80:20 എന്ന അനുപാതത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നു. ഈ പദ്ധതി 1999 ഏപ്രിൽ 1ന് ജവാഹര്‍ ഗ്രാമ സമൃദ്ധി യോജനയിൽ (JGSY) ലയിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി 1989 ൽ ആരംഭിച്ച പദ്ധിതി - ജവഹർ റോസ്ഗാർ യോജന (ജവഹർ തൊഴിൽ ദാന പരിപാടി)

2. ജവാഹർ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി

3. 1989 മുതൽ ജവഹർ റോസ്ഗാർ യോജനയുടെ ഉപപദ്ധിതിയായിരുന്ന ഇന്ദിരാ ആവാസ് യോജന സ്വതന്ത്രപദ്ധിതിയായ വർഷം - 1996 ജനുവരി 1

4. മില്യൺ വെൽ സ്‌കീം പദ്ധിതി ഏത് ഗ്രാമീണ ദാരിദ്ര്യ നിർമാർജന പദ്ധിതിയിലാണ് ലയിച്ചത് - എസ്.ജി.എസ്.വൈ (സ്വർണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന)

5. ജവഹർ തൊഴിൽ ദാന പരിപാടി നിലവിൽ വന്ന വർഷം - 1989 ഏപ്രിൽ 1

6. ജവാഹർ റോസ്ഗാർ യോജന പദ്ധതി നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതികാലത്ത് - ഏഴാം 

7. പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം - 30%

8. പദ്ധതി പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് - ഗ്രാമപഞ്ചായത്ത് 

9. നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമും, റൂറൽ ലാൻഡ് ലെസ് എംപ്ലോയ്‌മെന്റ് ഗ്യാരന്റി പ്രോഗ്രാമും ചേർന്ന് രൂപീകൃതമായ പദ്ധതി - ജവാഹർ റോസ്ഗാർ യോജന

10. ജവഹർ റോസ്ഗാർ യോജനയുടെ പിൻഗാമിയായി അറിയപ്പെടുന്നത് - ജവഹർ ഗ്രാമ സമൃദ്ധി യോജന (JGSY)

11. ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത് - 2001 സെപ്റ്റംബർ 25

Post a Comment

Previous Post Next Post