വാഗൺ ട്രാജഡി

വാഗൺ ട്രാജഡി (Wagon Tragedy)

കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെ പിടിച്ചുകുലുക്കിയ ദുരന്തം! അങ്ങനെയൊന്ന് അതിനുമുമ്പോ ശേഷമോ നമ്മുടെ നാട് കണ്ടിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെത്തന്നെ ദുരന്ത അധ്യായങ്ങളിലൊന്നാണ് 'വാഗൺ ട്രാജഡി'. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്‌ത ആ ദാരുണസംഭവം 1921 നവംബർ പത്തിനായിരുന്നു. ബല്ലാരി ജയിലിലേക്കുള്ള നൂറോളം തടവുകാരെ ഒരു ചരക്കുവാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. പോത്തന്നൂരിലെത്തി വാഗൺ തുറന്നുനോക്കിയപ്പോൾ അവരിൽ ഒട്ടുമുക്കാൽ പേരും ശ്വാസംമുട്ടി മരിച്ചിരുന്നു. ദുരന്തത്തിന്റെ വാർത്തകൾ പിന്നീട് ലോകമെങ്ങും ചർച്ചാവിഷയമായി. അന്നത്തെ മലബാർ സ്പെഷ്യൽ കമ്മീഷണർ എ.എൻ.നാപ് ചെയർമാനായ ഒരു നാലംഗ അന്വേഷണ കമ്മീഷനെ വാഗൺ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ചു.

PSC ചോദ്യങ്ങൾ

1. മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി

2. വാഗൺ ട്രാജഡി നടന്നത് - 1921 നവംബർ 10

3. മലബാർ കലാപകാരികളെ ഗുഡ്‌സ് വാഗണിൽ നിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴി 72 പേർ ശ്വാസംമുട്ടി മരിച്ച സംഭവം - വാഗൺ ട്രാജഡി

4. കലാപകാരികളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയ ബ്രിട്ടീഷുകാരൻ - ടി.എസ്.ഹിച്ച്കോക്ക്

5. വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരിനടുത്തുള്ള സ്റ്റേഷൻ - പോത്തന്നൂർ സ്റ്റേഷൻ

6. വാഗൺ ട്രാജഡിയുടെ സമയത്ത് വൈസ്രോയി - റീഡിങ് പ്രഭു

7. "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ

8. വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711

9. വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ

10. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ എവിടെയാണ് - തിരൂർ

Post a Comment

Previous Post Next Post