മലബാർ കലാപം

മലബാർ കലാപം ക്വിസ്

1. 1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി ഏത് കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു - മാപ്പിള കലാപങ്ങൾ


2. തുടർച്ചയായ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ - ലോഗൻ കമ്മീഷൻ


3. മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ - വില്യം ലോഗൻ


4. മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത് - വില്യം ലോഗൻ


5. മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കളക്ടർ - എച്ച്.വി.കൊനോലി (1855)


6. മാപ്പിള ലഹളകളുടെ തുടർച്ചയായി 1921-ൽ നടന്ന കലാപം - മലബാർ കലാപം


7. മലബാർ കലാപം നടന്ന വർഷം - 1921


8. മലബാറിൽ ഏത് പ്രസ്ഥാനം ശക്തിപ്പെട്ടതോടെ ബ്രിട്ടീഷുകാർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായി - ഖിലാഫത്ത് പ്രസ്ഥാനം


9. മലബാറിലെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് - മലബാറിലെ കർഷകരായ മാപ്പിളമാർ


10. മലബാർ ലഹളയുടെ കേന്ദ്രം - തിരൂരങ്ങാടി


11. മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ - വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുമരൻപുത്തൂർ സീതികോയതങ്ങൾ, അലി മുസലിയാർ


12. മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര് - അലി മുസലിയാർ


13. മലബാറിലെ പോരാട്ടങ്ങൾ നടന്നത് - ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ


14. 1921-ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം - പൂക്കോട്ടൂർ യുദ്ധം


15. പൂക്കോട്ടൂർ യുദ്ധത്തിനു കാരണം - പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായ വടക്കേ വീട്ടിൽ മുഹമ്മദിനെ മോഷണ കുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത്


16. മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്


17. ഹിച്ച്കോക്കിന്റെ സ്മരണയ്ക്കായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച സ്മാരകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയത് - കമ്പളത്ത് ഗോവിന്ദൻ നായർ


18. 'മലബാർ കലാപം' എന്ന കൃതി രചിച്ചത് - കെ. മാധവൻ നായർ


19. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കവിത - ദുരവസ്ഥ


20. 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്


21. മലബാർ കലാപം പശ്ചാത്തലമാക്കി ഉറൂബ് രചിച്ച കൃതി - സുന്ദരികളും സുന്ദരന്മാരും


22. 1921-ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെതിരെ ശക്തമായി പോരാടിയ വനിത - കമ്മത്ത് ചിന്നമ്മ


23. മാപ്പിള ലഹളയെ ഹിന്ദുവംശഹത്യ എന്ന് വിശേഷിപ്പിച്ചത് - ഡോ ബി ആർ അംബേദ്‌കർ


24. മലബാർ കലാപത്തിൽ പങ്കെടുത്തവരെ നാടുകടത്തിയ സ്ഥലങ്ങൾ - ആൻഡമാൻ നിക്കോബാർ, ബോട്ടണി ബേ (ഓസ്ട്രേലിയ)


25. മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് - 1929


26. മലബാർ കലാപത്തെ ആസ്പദമാക്കി ഐ.വി.ശശി സംവിധാനം ചെയ്ത സിനിമ - 1921


27. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തു നിന്നും ബ്രിട്ടിഷുകാർ അറസ്റ്റു ചെയ്‌ത് പിന്നീട് വധശിക്ഷ നൽകിയ ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ - വക്കം അബ്ദുൽ ഖാദർ


വാഗൺ ട്രാജഡി


1. മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി (1921 നവംബർ 10)


2. മലബാർ കലാപകാരികളെ ഗുഡ്‌സ് വാഗണിൽ നിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴി 72 പേർ ശ്വാസംമുട്ടി മരിച്ച സംഭവം - വാഗൺ ട്രാജഡി


3. വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ - പോത്തന്നൂർ


4. വാഗൺ ട്രാജഡിയുടെ സമയത്ത് വൈസ്രോയി - റീഡിങ് പ്രഭു


5. "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ


6. വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711


7. വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ


8. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ എവിടെയാണ് - തിരൂർ

0 Comments