മാവേലിക്കര ഉടമ്പടി

മാവേലിക്കര ഉടമ്പടി (Treaty of Mavelikkara)

മാർത്താണ്ഡവർമ്മ രാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് മാവേലിക്കര ഉടമ്പടി. 1753 ഓഗസ്റ്റ് 15ന് മാവേലിക്കരയിൽ വച്ചാണ് ഉടമ്പടി ഒപ്പുവെച്ചത്. മാവേലിക്കര ഉടമ്പടിയെ തുടർന്ന് ഡച്ചുകാർ കുരുമുളകിനു പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്നും തിരുവിതാംകൂറിന്റെയും മറ്റ് ചെറുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഡച്ചുകാർ ഇടപെടരുതെന്നും ധാരണയായി. ഈ ഉടമ്പടിയോടുകൂടി ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ ഇടയായി. തിരുവിതാംകൂറിൽ ഇംഗ്ലീഷുകാർക്കോ മറ്റേതെങ്കിലും യൂറോപ്യൻ ശക്തികൾക്കോ കൂടുതൽ പ്രോത്സാഹനം നൽകാനോ ഈ ഉടമ്പടി അനുവദിച്ചിരുന്നില്ല. മാവേലിക്കര ഉടമ്പടി മാർത്താണ്ഡവർമ്മയെ ഒരു വിദേശശക്തിയുടെയും ഇടപെടലില്ലാതെ തന്റെ രാജ്യം വിസ്തൃതമാക്കാൻ സഹായിച്ചു.

PSC ചോദ്യങ്ങൾ

1. ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട രാജാവ്‌ - മാർത്താണ്ഡവർമ്മ

2. മാവേലിക്കര ഉടമ്പടി ഒപ്പുവച്ച വർഷം - 1753 ഓഗസ്റ്റ് 15

3. മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത് - മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ

4. മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം - മാവേലിക്കര

5. തിരുവിതാംകൂറിലെ ദളവയുടെ ആസ്ഥാനം (കച്ചേരി) - മാവേലിക്കര

6. തിരുവിതാംകൂറിലെ വാണിജ്യവകുപ്പിന്റെ ആസ്ഥാനം - മാവേലിക്കര

7. ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി - മാവേലിക്കര ഉടമ്പടി

8. മാവേലിക്കര ഉടമ്പടി നടന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ - രാമയ്യൻ

Post a Comment

Previous Post Next Post