തിരുവിതാംകൂർ മന്ത്രിസഭ

തിരുവിതാംകൂർ മന്ത്രിസഭ (Travancore Ministry)

1947 സെപ്റ്റംബർ 4ന് തിരുവിതാംകൂർ മഹാരാജാവ് പുതിയൊരു ഉത്തരവാദഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തി. ഇന്ത്യ റിപ്പബ്ലിക്കാകുന്നതുവരെ തിരുവിതാംകൂറിലെ മുഖ്യമന്ത്രി 'പ്രധാനമന്ത്രി' എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രഖ്യാപനത്തോടെ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപംകൊണ്ടു. പുതിയതായി രൂപീകരിച്ച നിയമസഭയിൽ 120 അംഗങ്ങൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു ഭരണഘടനാ തലവൻ. 1948 മാർച്ച് 20ന് തിരുവിതാംകൂറിൽ പുതുതായി രൂപംകൊണ്ട നിയമനിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചു. സമ്മേളനത്തിന്റെ പ്രസിഡന്റ് എ.കെ.ജോൺ ആയിരുന്നു. 1948 മാർച്ച് 24ന് തിരുവിതാംകൂറിൽ പട്ടം താണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വർഗീസ്, സി.കേശവൻ എന്നിവർ സഹമന്ത്രിമാരുമായുള്ള ആദ്യ ജനകീയമന്ത്രിസഭ ഭരണമേറ്റു. തുടർന്ന് 1948ൽ പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭ തകർന്നപ്പോൾ ടി.കെ.നാരായണ പിള്ള തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായി. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വരുന്നതുവരെ ടി.കെ ആ സ്ഥാനത്തു തുടർന്നു. തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി കൊച്ചിയിലും സ്ഥാപിക്കാൻ തീരുമാനമായത് ഇക്കാലത്താണ്.

PSC ചോദ്യങ്ങൾ

1. തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂറിൽ പുതിയൊരു ഉത്തരവാദഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ വർഷം - 1947 സെപ്റ്റംബർ 4

2. തിരുവിതാംകൂർ മന്ത്രിസഭയുടെ ഭരണഘടനാ തലവൻ - ശ്രീചിത്തിര തിരുനാൾ മഹാരാജാവ്

3. തിരുവിതാംകൂറിൽ രൂപംകൊണ്ട പുതിയ നിയമനിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് - 1948 മാർച്ച് 20 

4. തിരുവിതാംകൂറിൽ രൂപംകൊണ്ട പുതിയ നിയമനിർമ്മാണസഭയുടെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ - എ.ജെ.ജോൺ

5. തിരുവിതാംകൂറിൽ പുതിയതായി രൂപീകരിച്ച നിയമസഭയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ - 120

6. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി - പട്ടം താണുപിള്ള (1948)

7. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയെന്ന നിലയിൽ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള 

8. രാജിവച്ച ആദ്യ തിരുവിതാംകൂർ ഭരണസാരഥി - പട്ടം താണുപിള്ള

9. സ്വതന്ത്ര തിരുവിതാംകൂറിലെ രണ്ടാമത്തെയും അവസാനത്തെയും പ്രധാനമന്ത്രി - പറവൂർ ടി.കെ.നാരായണപിള്ള

10. പറവൂർ ടി.കെ.നാരായണപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയായ വർഷം - 1948

11. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ തിരുവിതാംകൂർ രാജ്യത്തെ പ്രധാനമന്ത്രി - പറവൂർ ടി.കെ.നാരായണപിള്ള

Post a Comment

Previous Post Next Post