ഐക്യ കേരള പ്രസ്ഥാനം

ഐക്യ കേരള പ്രസ്ഥാനം (Aikya Kerala Movement in Malayalam)

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ജനങ്ങളുടെ സാംസ്‌കാരിക ഐകൃത്തിന്‌ മലയാള ഭാഷ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുകയുണ്ടായി. ഭാഷയേയും പ്രദേശത്തേയും അടിസ്ഥാനമാക്കിയുള്ള മലയാളി സമത്വത്തിന്റെ വേരുകള്‍ പതിനാലാം നൂറ്റാണ്ടിലെ ഒരു വ്യാകരണ ഗ്രന്ഥമായ ലീലാതിലകത്തില്‍ നമുക്ക്‌ കാണാന്‍ കഴിയും. ഒരു ഏകഭാഷ സംസാരിക്കുന്ന മലയാളി സമൂഹത്തെക്കുറിച്ച്‌ അത്‌ പറയുന്നുണ്ട്‌.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ്‌ മലയാളിസമത്വം എന്ന സങ്കല്‍പം യഥാര്‍ത്ഥത്തില്‍ രൂപം കൊണ്ടത്‌. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനമാണ്‌ ഇതിനു കാരണം. ഒരു പൊതുഭാഷയുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രദേശം എന്ന സങ്കല്‍പം ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരുന്നതിന്‌ ആധുനിക വിദ്യാഭ്യാസം സഹായകമായി. അച്ചടി സാങ്കേതികവിദ്യ, നാട്ടുഭാഷാ പത്രങ്ങളുടെ സ്ഥാപനം എന്നീ ഘടകങ്ങളും മലയാളി സമത്വത്തിന്റെ രൂപീകരണത്തിന്‌ സഹായകമായിത്തീര്‍ന്നു. തിരുവിതാംകൂറിലെ സര്‍ക്കാർ ജോലികളിലേക്ക്‌ പുറമെ നിന്നുള്ളവരെ നിയമിക്കുന്ന നയത്തിനെതിരെ 10,028 പേര്‍ ഒപ്പുവെച്ച്‌ സമര്‍പ്പിച്ച (1891) മലയാളി മെമ്മോറിയല്‍ ഈ പുതിയ അവബോധത്തിന്റെ ഒരു അടയാളമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളര്‍ന്നുവന്ന ദേശീയ പ്രസ്ഥാനത്തോടൊപ്പമാണ്‌ മലയാളി സമത്വവും വികാസം പ്രാപിച്ചത്‌. തിരുവിതാംകുറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും അതിര്‍ത്തികള്‍ മറികടന്നു കൊണ്ട്‌ ഒരു മലയാളി സമത്വം കേരളത്തിലൂടനീളം വ്യാപിക്കാന്‍ തുടങ്ങി. 1921-ല്‍ ഭാഷാടിസ്ഥാനത്തില്‍ നിലവില്‍ വന്ന കേരള പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി (കെ.പി.സി.സി) മലബാര്‍, തിരുവിതാകൂര്‍, കൊച്ചി എന്നിവിടങ്ങളിലെ ജനങ്ങളെ സംയുക്തമായി പ്രതിനിധാനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനം 1921 ല്‍ ഒറ്റപ്പാലത്തു വെച്ചുകൂടി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരുമിച്ച്‌ പങ്കെടുത്ത ആദ്യസമ്മേളനമായിരുന്നു ഇത്‌. ഒരു ദേശീയ സമത്വത്തിനു വേണ്ടിയുള്ള കേരളീയരുടെ അഭിലാഷം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ “ഒന്നേക്കാല്‍ കോടി മലയാളികള്‍" പോലെയുള്ള കൃതികളിൽ പ്രതിഫലിച്ചിരുന്നു.

1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ തൃശ്ശൂരില്‍ വെച്ച്‌ ഒരു ഐക്യകേരള സമ്മേളനം ചേര്‍ന്നു. ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കി. 1949 ജൂലൈ 1 നു തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ചുകൊണ്ട് ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഇത് . സയ്യിദ്‌ ഫസ്സല്‍ അലിയുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനാണ്‌ ഐക്യ കേരളം എന്ന സ്വപ്നം യാഥാര്‍ത്യമാക്കിയത്‌. തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെടുന്ന കേരള സംസ്ഥാനം രൂപീകരിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 1956 നവംബര്‍ 1-ന്‌ പുതിയ സംസ്ഥാനമായ കേരളം ഔദ്യോഗികമായി നിലവില്‍വന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നത് - 1921 ഏപ്രിൽ 23 മുതൽ 26 വരെ 

2. ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം - ഒറ്റപ്പാലം 

3. ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയവും സമ്മേളനത്തിന്റെ അധ്യക്ഷൻ - ബാരിസ്റ്റർ ടി. പ്രകാശം (ആന്ധ്രാകേസരി  എന്നറിയപ്പെടുന്നു)

4. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സമ്മേളനം - പയ്യന്നൂർ കോൺഗ്രസ് സമ്മേളനം (1928)

5. തൃശ്ശൂരിൽ ഐക്യകേരള കൺവെൻഷൻ നടന്ന വർഷം - 1947 

6. 1947-ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള കൺവെൻഷൻ നടന്ന നഗരം - തൃശൂർ 

7. ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷൻ - കെ.കേളപ്പൻ 

8. ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് - ഇ. മൊയ്തു മൗലവി 

9. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം - ആലുവ 

10. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചത് - ഇ.എം.എസ് നമ്പൂതിരിപ്പാട് 

11. ഇ.എം.എസ് നമ്പൂതിരിപ്പാട് 'ഐക്യകേരളം' എന്ന ആശയം മുന്നോട്ടു വച്ച കൃതി - ഒന്നേകാൽക്കോടി മലയാളികൾ 

12. മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം - 1956 നവംബർ 1 

13. മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്ത കേരളത്തിലെ താലൂക്കുകൾ - തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്

14. കേരളത്തോട് കൂട്ടിച്ചേർക്കപ്പെട്ട തെക്കൻ കർണാടകത്തിന്റെ ഭാഗമായിരുന്ന താലൂക്കുകൾ - കാസർഗോഡ്, ഹോസ്ദുർഗ്

15. ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുത്തിയത് - എൻ.വി.കൃഷ്ണവാര്യർ

Post a Comment

Previous Post Next Post