കമ്മ്യൂണിസ്റ്റ് പാർട്ടി

കമ്മ്യൂണിസ്റ്റ് പാർട്ടി (Communist Party)

ഉത്തരവാദഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരങ്ങളിൽ അതിനോട് അടുത്ത് സഹകരിച്ച അഖില തിരുവിതാംകൂർ യൂത്ത് ലീഗാണ് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്. പൊന്നറ ശ്രീധർ, എൻ.പി.കുരുക്കൾ തുടങ്ങിയ ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ ഉത്സാഹത്തിലാണ് 1931ൽ തിരുവിതാംകൂറിൽ യൂത്ത് ലീഗ് രൂപംകൊണ്ടത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഗാന്ധിജിയും കോൺഗ്രസും അംഗീകരിക്കുന്ന അഹിംസ മാർഗത്തിൽ നിന്ന് വ്യതിചലിച്ച് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കുന്ന വിപ്ലവ മാർഗമാണ് കൂടുതൽ അഭികാമ്യമെന്നും ചിന്തിച്ച കോൺഗ്രസിലെ തന്നെ ചില നേതാക്കൾ ആരംഭിച്ച സംഘടനയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിനുള്ളിൽ തന്നെ സ്വതന്ത്രമായി നിൽക്കാനാണ് താല്പര്യപ്പെട്ടത്. 1939 ഡിസംബറിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ പിണറായിയിൽ നടത്തിയ സമ്മേളനത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപവത്കരിച്ചു. 1940 ജനുവരി 26ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഗാന്ധിജിയും കോൺഗ്രസും അംഗീകരിക്കുന്ന അഹിംസ മാർഗത്തിൽ നിന്ന് വ്യതിചലിച്ച് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കുന്ന വിപ്ലവ മാർഗമാണ് കൂടുതൽ അഭികാമ്യമെന്നും ചിന്തിച്ച കോൺഗ്രസിലെ തന്നെ ചില നേതാക്കൾ ആരംഭിച്ച സംഘടന - കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 

2. കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം - 1934 മെയ് 2 

3. 1939 ഡിസംബറിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ രഹസ്യസമ്മേളനം നടന്ന സ്ഥലം - പിണറായി (തലശ്ശേരി)

4. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട വർഷം - 1939 

5. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട സ്ഥലം - പിണറായിയിലെ പാറപ്പുറം (കണ്ണൂർ)

6. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന - യൂത്ത് ലീഗ്

7. കാൾമാർക്‌സിന്റെ ജീവചരിത്രം മലയാളത്തിൽ എഴുതി പ്രസിദ്ധീകരിച്ച ആദ്യ വ്യക്തി - സ്വദേശാഭിമാനി കെ.രാമകൃഷ്‌ണപിള്ള

8. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ എന്നും സി.പി.ഐ (എം) എന്നും പിളർന്ന വർഷം - 1964

9. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ - ഇ.എം.എസ്.നമ്പൂതിരിപ്പാട്, എ.കെ.ജി, പി.കൃഷ്ണപിള്ള 

10. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചത് - ഇ.എം.എസ് നമ്പൂതിരിപ്പാട് 

11. ഇ.എം.എസ് നമ്പൂതിരിപ്പാട് 'ഐക്യകേരളം' എന്ന ആശയം മുന്നോട്ടു വച്ച കൃതി - ഒന്നേകാൽക്കോടി മലയാളികൾ

Post a Comment

Previous Post Next Post