കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (Kerala Pradesh Congress Committee)

1885ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവിർഭാവം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ജനങ്ങളുടെ ശ്രദ്ധ വളരെയേറെ ആകർഷിച്ചു. സംഘടിത രീതിയിലുള്ള രാഷ്ട്രീയപ്രവർത്തനം അക്കാലത്ത് ഇല്ലായിരുന്നുവെങ്കിൽത്തന്നെയും കോൺഗ്രസിന്റെ ആദ്യകാല വാർഷിക സമ്മേളനങ്ങൾക്ക് കേരളത്തിൽ നിന്നും പ്രതിനിധികളുണ്ടായി. 1919ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി രാഷ്ട്രീയപ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ പ്രതിദ്ധ്വനി തിരുവിതാംകൂറിലും ഉണ്ടായി. തിരുവിതാകൂറിലെ ആദ്യകാല സ്വാതന്ത്ര്യസമര നേതാക്കളുടെ പരിശ്രമഫലമായി തിരുവിതാംകൂറിൽ ഒരു കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടു. ബ്രിട്ടീഷ് ഇന്ത്യയിൽ ശക്തിപ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്റെ പ്രതിദ്ധ്വനി കൊച്ചിയിലും എത്താതിരുന്നില്ല. 1914ൽ ഹോം റൂൾ ലീഗിന്റെ ഒരു യോഗം കൊച്ചി രാജ്യത്തും ചേരുകയുണ്ടായി. 1908ൽ മലബാറിൽ ഒരു ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടുവെങ്കിലും അതിനെപ്പറ്റി ജനങ്ങൾ ശ്രദ്ധിച്ചത് ഒന്നാം ലോക മഹായുദ്ധകാലത്ത് മാത്രമായിരുന്നു. 1916 മുതൽ 1920 വരെയുള്ള കാലയളവിൽ കോൺഗ്രസ് മലബാറിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1921ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി ജില്ലാ കമ്മിറ്റികൾ സംയോജിപ്പിച്ചുകൊണ്ട് കേരളാ പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) രൂപീകരിച്ചു. തുടർന്ന് കെ.മാധവൻ നായർ കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 ഏപ്രിൽ 23ന് ഒറ്റപ്പാലത്ത് വച്ച് ആന്ധ്ര കേസരി ടി.പ്രകാശന്റെ അധ്യക്ഷതയിൽ കേരളാ പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം ചേർന്നു. മലബാർ, കൊച്ചി, തിരുവിതംകൂർ എന്നീ മൂന്നുപ്രദേശങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികൾ അതിൽ പങ്കെടുത്തു. സമ്മേളനത്തെ തുടർന്ന് മാധവൻ നായരെ അറസ്റ്റ് ചെയ്തപ്പോൾ കെ.പി.കേശവമേനോൻ ആ സ്ഥാനം ഏറ്റെടുത്തു. 

PSC ചോദ്യങ്ങൾ 

1. കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നത് - 1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാന പ്രകാരം 

2. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി - കെ.മാധവൻ നായർ (1921)

3. കേരള പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് - 1921 ഏപ്രിൽ 23

4. കേരള പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - ടി.പ്രകാശം

5. കേരള പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനത്തിന്റെ വേദി - ഒറ്റപ്പാലം (പാലക്കാട്)

6. സ്വാതന്ത്ര്യസമരത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സമ്മേളനം - പയ്യന്നൂർ കോൺഗ്രസ് സമ്മേളനം 

7. ജവാഹർലാൽ നെഹ്‌റു അധ്യക്ഷത വഹിച്ച സമ്മേളനം - പയ്യന്നൂർ സമ്മേളനം (25 - 27 മെയ് 1928)

Post a Comment

Previous Post Next Post