മയ്യഴി വിമോചന സമരം

മാഹി വിമോചന സമരം

1948 ജൂണിൽ ഇന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ഒരു ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ നടത്താമെന്ന് ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. 1948 ഒക്ടോബർ 21 ന് നടന്ന ജനഹിത പരിശോധനയിൽ ഫ്രഞ്ച് സർക്കാരും അവരെ അനുകൂലിക്കുന്ന ന്യൂനപക്ഷ മയ്യഴിക്കാരും ചേർന്ന് ദേശീയ വാദികളെ പരാജയപ്പെടുത്താൻ ശ്രമിച്ചു. മയ്യഴി ദേശീയവാദികളുടെ പ്രസ്ഥാനമായ 'മയ്യഴി മഹാജനസഭ' ആയിരുന്നു വിമോചന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. 'മയ്യഴിയുടെ വിമോചകൻ', 'മയ്യഴി ഗാന്ധി' എന്ന പേരിലൊക്കെ വിശേഷിപ്പിക്കപ്പെട്ട ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു സമരം. അനവധി ഉപരോധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ 1954 ജൂലൈ 14 ന് മാഹിപാലത്തിനു സമീപം സമരഭടന്മാരും ജനങ്ങളും ഒത്തുചേർന്നു. കെ.കേളപ്പന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.കെ.കുമാരന്റെ നേതൃത്വത്തിൽ മാഹിയിലേക്കു മാർച്ച് ചെയ്യാൻ തീരുമാനിച്ചു. ത്രിവർണപതാകയേന്തി ഫ്രഞ്ച് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് മാർച്ച് ചെയ്ത വൊളന്റിയർമാർക്കൊപ്പം ജനക്കൂട്ടവും അണിചേർന്നതോടെ, അധികാരം വിട്ടൊഴിയുന്നതായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. 1954 ജൂലൈ 16 ന് മയ്യഴി മഹാജനസഭയുടെ അധ്യക്ഷനായ ഐ.കെ.കുമാരൻ മാസ്റ്റർ മയ്യഴിയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റതോടെ മയ്യഴി ഇന്ത്യയുടെ ഭാഗമായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മാഹി വിമോചന സമരം നടന്ന വർഷം - 1948 

2. മയ്യഴി വിമോചന പ്രസ്ഥാനത്തിന്റെ നേതാവ് - ഐ.കെ.കുമാരൻ മാസ്റ്റർ 

3. 'മയ്യഴിയുടെ വിമോചകൻ', 'മയ്യഴി ഗാന്ധി'  എന്നിങ്ങനെ അറിയപ്പെടുന്നത് - ഐ.കെ.കുമാരൻ 

4. മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന - മയ്യഴി മഹാജനസഭ 

5. മഹാജനസഭ രൂപീകരിച്ച വർഷം - 1938 

6. മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ചുപതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം - 1948 ഒക്ടോബർ 22 

7. ഫ്രഞ്ചുകാർ വിമോചനസമരം അടിച്ചമർത്തിയതെന്ന് - 1948 ഒക്ടോബർ 28 

8. സമരക്കാർ മയ്യഴിയിലേക്ക് ബഹുജന മാർച്ച് നടത്തിയത് - 1954 ജൂലൈ 14 

9. മയ്യഴി വിമോചന ദിനം - 1954 ജൂലൈ 16

10. ഫ്രഞ്ചുകാർ മാഹി വിട്ടുപോയ വർഷം - 1954 ജൂലൈ 16

Post a Comment

Previous Post Next Post