കൊച്ചി മന്ത്രിസഭ

കൊച്ചി മന്ത്രിസഭ (Kochi Ministry)

കൊച്ചിയിൽ 1938 ജൂൺ 17നു ദ്വിഭരണസമ്പ്രദായം നിലവിൽ വന്നതോടെ ഒരു മന്ത്രി നിയമിക്കപ്പെട്ടു. അമ്പാട്ട് ശിവരാമമേനോനായിരുന്നു ആദ്യ മന്ത്രി. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് 1939ൽ ഡോ.എ.ആർ.മേനോൻ മന്ത്രിയായി. 1942ൽ അവിശ്വാസ പ്രമേയത്തെ തുടർന്ന് മേനോൻ രാജിവെച്ചു. ടി.കെ.നായർ തൽസ്ഥാനത്ത് മന്ത്രിയായി. മന്ത്രിമാരുടെ എണ്ണം 1945ൽ രണ്ടായി. 1946ൽ മന്ത്രിമാർ നാലായി. ദിവാൻ ഭരണം അവസാനിച്ചപ്പോൾ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മന്ത്രിസഭ രൂപീകരിച്ചു. കൊച്ചി മഹാരാജാവായിരുന്ന കേരള വർമ്മ തമ്പുരാനായിരുന്നു ഭരണഘടനാ തലവൻ. 1947 ഓഗസ്റ്റ് 15ന് പനമ്പിള്ളി ഗോവിന്ദമേനോൻ കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായി. ടി.കെ.നായർ (1947-48), ഇ.ഇക്കണ്ടവാര്യർ (1948-49) എന്നിവരായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും പ്രധാനമന്ത്രിമാർ. പ്രായപൂർത്തി വോട്ടവകാശപ്രകാരം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് പ്രജാമണ്ഡല നേതാവായ ഇക്കണ്ട വാര്യർ കൊച്ചിയിലെ പ്രധാനമന്ത്രിയായത്. 1949 ജൂലൈ ഒന്നിലെ തിരു-കൊച്ചി സംയോജനം വരെ വാര്യർ പ്രധാനമന്ത്രിസ്ഥാനത്തു തുടർന്നു. 

PSC ചോദ്യങ്ങൾ

1. 1938ലെ തിരഞ്ഞെടുപ്പിൽ കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി സ്ഥാനമേറ്റതാര് - അമ്പാട്ട് ശിവരാമമേനോൻ 

2. കൊച്ചിയിലെ പ്രഥമ ജനകീയ മന്ത്രിയാര് - അമ്പാട്ട് ശിവരാമ മേനോൻ 

3. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി - പനമ്പിള്ളി ഗോവിന്ദ മേനോൻ

4. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത്‌ - പനമ്പിള്ളി ഗോവിന്ദ മേനോൻ

5. കൊച്ചിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി - ടി.കെ.നായർ

6. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകൻ - ടി.കെ.നായർ

7. കൊച്ചിയിലെ മൂന്നാമത്തെയും അവസാനത്തെയും പ്രധാനമന്ത്രി - ഇ.ഇക്കണ്ടവാര്യർ

8. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് - ഇക്കണ്ട വാര്യർ

9. സ്വതന്ത്ര കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി - ഇക്കണ്ട വാര്യർ

10. കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശപ്രകാരം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായത് - ഇക്കണ്ട വാര്യർ

Post a Comment

Previous Post Next Post