ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ് (Andhra Pradesh)

■ തലസ്ഥാനങ്ങൾ: അമരാവതി, വിശാഖപട്ടണം, കുർണൂൽ (ആന്ധ്രാപ്രദേശ് പുന:സംഘടനാ ആക്റ്റ് പ്രകാരം 2024 വരെ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെ്യും സംയുക്ത തലസ്ഥാനം ഹൈദരാബാദ് ആയിരിക്കും.) 

■ ഔദ്യോഗിക മൃഗം: കൃഷ്ണമൃഗം

■ ഔദ്യോഗിക പക്ഷി - ഇന്ത്യൻ റോളർ (പനങ്കാക്ക)

■ ഔദ്യോഗിക മരം - ആര്യവേപ്പ്

■ ഔദ്യോഗിക പൂവ് - ആമ്പൽ

■ ലോകസഭാ മണ്ഡലങ്ങൾ - 25

■ രാജ്യസഭാ മണ്ഡലങ്ങൾ - 11

■ നിയമസഭാ മണ്ഡലങ്ങൾ - 175

■ ഭാഷകൾ - തെലുങ്ക്, ഉറുദു

■ വിസ്തീർണ്ണം : 1,60,205 ചകിമീ

■ ജനസംഖ്യ : 4,93,86,799

■ ജനസാന്ദ്രത : 308/ ചകിമീ

■ സ്ത്രീപുരുഷ അനുതാപം : 996/1000

■ സാക്ഷരത : 67.41%

■ ജില്ലകൾ : 13

ജില്ലകൾ 

01. അനന്ദപുരം

02. ചിറ്റൂർ

03. (വൈഎസ്ആർ) കുഡപ്പ

04. കുർണൂൽ

05. ഈസ്റ്റ് ഗോദാവരി

06. ഗുണ്ടൂർ

07. കൃഷ്ണ

08. ശ്രീപോട്ടി ശ്രീരാമലു നെല്ലൂർ

09. പ്രകാശം

10. ശ്രീകാകുളം

11. വിശാഖപട്ടണം

12. വിജയനഗരം (വിസിയനഗരം)

13. വെസ്റ്റ്  ഗോദാവരി

അതിർത്തികൾ

■ പടിഞ്ഞാറ് – തെലങ്കാന, മഹാരാഷ്ട്ര 

■ വടക്ക് – ഛത്തീസ്ഗഡ്

■ വടക്കു കിഴക്ക് – ഒഡീഷ

■ കിഴക്ക് – ബംഗാൾ ഉൾക്കടൽ

■ തെക്ക് – തമിഴ്നാട്

ചരിത്രം

ഐതരേയ ബ്രാഹ്മണത്തിലാണ് ആന്ധ്രാദേശത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശമുള്ളത്. ശതവാഹനർ, ശകന്മാർ, ഇക്ഷ്വാകുവംശം, ചാലൂക്യന്മാർ എന്നിവർ ഇവിടെ ഭരണം നടത്തിയിരുന്നു.

ആന്ധ്രാഭാഗവതമു – ഭാഗവതപുരാണം ‘ആന്ധ്രാഭാഗവതമു’ എന്ന പേരിൽ വിവർത്തനം ചെയ്തത് പോതനയാണ്.

വിജയവാഡ – ആന്ധ്രയിലെ മൂന്നാമത്തെ വലിയ നഗരമാണ് വിജയവാഡ. മുൻപ് അതിന്റെെ പേര് ബേസേവാഡ എന്നായിരുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ് ഇവിടം സന്ദർശിച്ചിരുന്നു.

വിശാഖപട്ടണം – ബംഗാൾ തീരത്ത് കിടക്കുന്ന ഒരു തുറമുഖ പട്ടണം. ഇവിടെ മുങ്ങിക്കപ്പലുകളുടെ ഒരു മ്യൂസിയം ഉണ്ട്. യാരത കടൽത്തീരം റിഷി കൊണ്ട കടൽത്തീരം, ബോറ ഗുഹകൾ, ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് എന്നിവ ഇവിടത്തെ കാഴ്ചകളാണ്.

നെല്ലൂർ – പെണ്ണാർ നദി നെല്ലൂർ നഗരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്നു. ഉദയഗിരികോട്ട, വെങ്കിടഗിരി കോട്ട, നെല്ലപാട്ടു പക്ഷിസങ്കേതം, ശ്രീരംഗനാഥ സ്വാമിക്ഷേത്രം എന്നിവ നെല്ലൂരിനു സമീപമാണ്.

തിരുപ്പതി – ചിറ്റൂർ ജില്ലയിൽ പൂർവ ഘട്ടത്തിന്റെട താഴ്വരയിലാണ് തിരുപ്പതി ക്ഷേത്രം. ബാലാജിയാണ് ഇവിടത്തെ പ്രതിഷ്ഠ. താൽക്കൊണ്ട വെള്ളച്ചാട്ടം, മാൻപാർക്ക് എന്നിവയും തിരുപ്പതിയിൽ ഉണ്ട്.

സിംഹാചലം – വിശാഖപട്ടണത്തിനു സമീപമാണ് സിംഹാചല ക്ഷേത്രം. കലിംഗ വാസ്തുശിൽപ മാതൃകയിൽ പണി ചെയ്ത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നരസിംഹമാണ്.

കുച്ചുപ്പുടി – ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെക തനത് നൃത്തകലാരൂപമാണ് കുച്ചുപ്പുടി.

ഉഗാതി – ആന്ധ്രാപ്രദേശിന്റെ പുതുവർഷമായി ആഘോഷിക്കുന്നു. അബ്ബാട്ടു എന്ന പ്രതേൃക പലഹാരം അന്ന് ഉണ്ടാക്കും.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ സംസ്ഥാനം - ആന്ധ്ര (1953 ഒക്ടോബര്‍ 1)

2. ആന്ധ്രാപ്രദേശ് നിയമ നിർമ്മാണ തലസ്ഥാനം - അമരാവതി

3. ആന്ധ്രാപ്രദേശ് ഭരണ നിർവഹണ തലസ്ഥാനം - വിശാഖപട്ടണം

4. ആന്ധ്ര സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത്‌ - കുര്‍ണൂല്‍

5. ഹൈദരാബാദിലെ ഒൻപത് ജില്ലകള്‍ ആന്ധ്രയോടു‌ച്ചേര്‍ത്ത്‌ ആന്ധ്ര പ്രദേശ് എന്ന്‌ പുനര്‍നാമകരണം ചെയ്തതെന്ന് - 1956 നവംബര്‍ 1 ന്‌ 

6. ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം - രാജമുന്ദ്രി

7. ആന്ധ്രയുടെ രൂപീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച്‌ മരണപ്പെട്ട നേതാവ്‌ - പോറ്റി ശ്രീരാമലു

8. പഞ്ചായത്ത് രാജ്‌ നിലവില്‍ വന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

9. പഞ്ചായത്ത് രാജ്‌ നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

10. ഇന്ത്യയില്‍ 100% വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌ (ആദ്യം ഗുജറാത്ത്‌)

11. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യത്തെ വനിതാ ഗവര്‍ണര്‍ - ശാരദാ മുഖര്‍ജി (ആന്ധ്ര പ്രദേശില്‍)

12. ഹൈദരാബാദ് സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി - എം.കെ. വെള്ളോടി

13. ആന്ധ്രാ സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി - ടി.പ്രകാശം

14. ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി - നീലം സഞ്ജീവ റെഡ്ഢി

15. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം - ശ്രീഹരിക്കോട്ട (സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍)

16. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - നെല്ലൂര്‍

17. ഏത്‌ തടാകത്തിന്റെ തീരത്താണ്‌ ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത്‌ - പുലിക്കാട്ട്‌ തടാകം

18. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യന്‍ ഉപഗ്രഹം - രോഹിണി

19. ഇന്ത്യയുടെ മുട്ടപ്പാത്രം, ഇന്ത്യയുടെ നെല്ലറ എന്നി പേരുകളില്‍ അറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ് 

20. ഏറ്റവും കൂടുതല്‍ മുട്ട, പുകയില എന്നിവ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്‌

21. കിഴക്കൻ നാവിക കമാൻഡിന്റെ ആസ്ഥാനം - വിശാഖപട്ടണം

22. ഡി.എന്‍.എ ഇന്‍ഡക്സ്‌ സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം - ആന്ധ്രപ്രദേശ്‌

23. ഇന്ത്യയിലാദ്യമായി Bharat QR Digital Payment സംവിധാനം നടപ്പിലാക്കിയത്‌ - ആന്ധ്ര പ്രദേശ്‌

24. ഇന്ത്യയിലാദ്യമായി ഗ്രാമ പ്രദേശങ്ങളില്‍ LED സ്ടീറ്റ്‌ ലൈറ്റ്നിംഗ്‌ പ്രോജക്ട്‌ ആരംഭിക്കുന്ന സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

25. 2017 ലെ നാഷണല്‍ വുമണ്‍ പാര്‍ലമെന്റിന്റെ വേദി - അമരാവതി

26. ആന്ധ്രാകേസരി എന്നറിയപ്പെടുന്നത് - ടി.പ്രകാശം

27. ആന്ധ്രാഭോജൻ എന്നറിയപ്പെടുന്നത് - കൃഷ്ണദേവരായർ

28. അമരജീവി എന്നറിയപ്പെടുന്നത് - പോറ്റി ശ്രീരാമലു

29. പോറ്റി ശ്രീരാമലുവിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത ആന്ധ്രപ്രദേശിലെ ജില്ല - നെല്ലൂര്‍ ജില്ല

30. വൈ.എസ്‌. രാജശേഖര റെഡ്ഡിയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത ജില്ല - കടപ്പാ ജില്ല

31. ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ആദ്യ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

32. ഇന്ത്യയില്‍ ആദ്യമായി തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ച സ്ഥലം- ബണ്ട്‌ലപ്പള്ളി (2006, അനന്തപ്പൂര്‍ ജില്ല)

33. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന - ഗ്രേ ഹൗണ്ട്‌സ്‌

34. സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം - ഇ-കോപ്സ്‌

35. ഇന്ത്യയിലെ ആദ്യത്തെ ഇ-മന്ത്രിസഭ വിളിച്ചുകൂട്ടിയ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

36. ഇന്ത്യയില്‍ ആദ്യമായി ഐ-പാഡിൽ മന്ത്രിസഭ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രി -  ചന്ദ്രബാബു നായിഡു

37. ഇന്ത്യയുടെ നെല്‍ക്കിണ്ണം എന്നറിയപ്പെടുന്ന പ്രദേശം - കൃഷ്ണാ ഗോദാവരി നദീതടം

38. ആന്ധ്രാപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി - ഗോദാവരി

39. ആന്ധ്രാപ്രദേശിലെ പ്രധാന ജലവൈദ്യുത പദ്ധതികള്‍ - നാഗാര്‍ജജൂന സാഗര്‍, ഹുസൈന്‍ സാഗര്‍, നിസാം സാഗര്‍, ശ്രീശൈലം, അപ്പര്‍ സിലേരു, ലോവര്‍ സിലേരു, തുംഗഭദ്ര

40. ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാല്‍ - ബക്കിംഗ്ഹാം കനാല്‍

41. “കോഹിനൂര്‍ ഓഫ്‌ ഇന്ത്യ' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

42. വിമാനാപകടത്തില്‍ മരിച്ച ആന്ധ്ര പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി - വൈ.എസ്‌. രാജശേഖര റെഡ്ഢി

43. വൈ.എസ്‌. രാജശേഖര റെഡ്ഢിയെ കണ്ടെത്താന്‍ നടത്തിയ സൈനിക നീക്കം - ഓപ്പറേഷന്‍ നല്ലമല

44. “തിളക്കമുള്ള രത്നം" എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ആന്ധ്രപ്രദേശിലെ തുറമുഖം - വിശാഖപട്ടണം

45. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രം - തിരുപ്പതി ക്ഷേത്രം

46. 2019-ലെ India Skills Reports പ്രകാരം ഏറ്റവും കൂടുതല്‍ Employability rate ഉള്ള ഇന്ത്യന്‍ സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

47. സെന്‍ട്രല്‍ ട്രൈബല്‍ സർവകലാശാല നിലവില്‍ വരുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

48. ഇന്ത്യയിലെ 25-ാമത്‌ High Court നിലവില്‍ വന്ന സംസ്ഥാനം - ആന്ധ്ര പ്രദേശ് (2019 ജനുവരി 1)

49. ഇന്ത്യയിലെ ആദ്യത്തെ “Justice City" നിലവില്‍ വരുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്‌ (അമരാവതി)

50. അടുത്തിടെ Indian Culinary Institute നിലവിൽ വന്ന നഗരം - തിരുപ്പതി

51. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം - ആന്ധ്രാപ്രദേശ്‌

52. ഹോഴ്സ്ലി കുന്നുകൾ ഏത് സംസ്ഥാനത്താണ് - ആന്ധ്രാപ്രദേശ്‌

53. നാഗാർജുൻ സാഗർ ഡാം ഏത് സംസ്ഥാനത്താണ് - ആന്ധ്രാപ്രദേശ്‌

54. ലജിസ്ലേറ്റീവ് കൗൺസിൽ ഉള്ള ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

55. ആന്ധ്ര പ്രദേശ് ഗവർണറായ മലയാളി - പട്ടം താണുപിള്ള

56. ആന്ധ്രാപ്രദേശിന്റെ ശില്പി എന്നറിയപ്പെടുന്നത് - പോറ്റി ശ്രീരാമലു

57. ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകം - കൊല്ലേരു

58. ബേലം ഗുഹകൾ ഏത് സംസ്ഥാനത്താണ് - ആന്ധ്രപ്രദേശ്

59. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി - ആന്ധ്ര പ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി (1982), 1991 മുതൽ പേര്, ഡോ.ബി.ആർ.അംബേദ്‌കർ യൂണിവേഴ്സിറ്റി

60. ക്രൈസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ആന്ധ്ര പ്രദേശ്‌

61. പുതുച്ചേരിയുടെ ഭാഗമായ യാനം ഏത് സംസ്ഥാനവുമായിട്ടാണ് അതിർത്തി പങ്കിടുന്നത് - ആന്ധ്രാപ്രദേശ്‌

62. നരസിംഹറാവു ആന്ധ്രപ്രദേശിലെ നന്ദ്യാലിൽ അദ്ദേഹം ആരെയാണ് പരാജയപ്പെടുത്തിയത് - ബെങ്കാരു ലക്ഷ്മണിനെ

63. ബന്ദിപ്പൂർ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് - ആന്ധ്രാപ്രദേശ്‌

64. വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ് - തിരുപ്പതി

65. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

66. ആന്ധ്രപിതാമഹൻ എന്നറിയപ്പെട്ടത് - കൃഷ്ണദേവരായർ

67. ആന്ധ്രസംസ്ഥാനത്തെ ഏറ്റവും നീലം കൂടിയ നദി - ഗോദാവരി

68. ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

69. പുരാണങ്ങളിൽ ആന്ധ്രജൻമാർ എന്ന പേരിൽ അറിയപ്പെട്ടത് - ശതവാഹനന്മാർ

70. ഇന്ത്യയുടെ ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യ ഏത് സംസ്ഥാനക്കാരനായിരുന്നു - ആന്ധ്രാ പ്രദേശ്‌

71. ക്ലാസിക്കൽ നൃത്തരൂപമായ കുച്ചിപ്പുടി ആന്ധ്രാപ്രദേശിലെ ഏത് ജില്ലയിലെ വില്ലേജിന്റെ പേരാണ് - കൃഷ്ണ

72. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത് - വീരേശ ലിംഗം

73. 1923-ൽ മച്ച്‌ലിപട്ടണത്തിൽ ആന്ധ്ര ബാങ്ക് സ്ഥാപിച്ചതാര് - പട്ടാഭി സീതാരാമയ്യ

74. ആന്ധ്ര ഇൻഷുറൻസ് കമ്പനിയുടെ സ്ഥാപകൻ - പട്ടാഭി സീതാരാമയ്യ

75. ഇന്ത്യയിൽ ഒരേയൊരു ലാൻഡ് ലോക്ക്ഡ്‌ മേജർ തുറമുഖം -  വിശാഖപട്ടണം

76. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല - വിശാഖപട്ടണം

77. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പലായ ജല ഉഷ 1948-ൽ പുറത്തിറക്കിയത് എവിടെവെച്ചാണ് - വിശാഖപട്ടണം

78. അമരാവതിയും നാഗാർജുനകോണ്ടയും ഏതു മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം - ബുദ്ധമതം

Post a Comment

Previous Post Next Post