തോൽവിറക് സമരം

തോൽവിറക് സമരം (Tholviraku Agitation)

1946 നവംബറിൽ ചീമേനി എസ്റ്റേറ്റിൽ ആരംഭിച്ച തോൽവിറക് സമരം സ്ത്രീകൾ നയിച്ച പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു. ജന്മികുടുംബത്തിൽ നിന്നും ദേശീയപ്രസ്ഥാനത്തിലേക്ക് വന്ന ടി.സുബഹ്മണ്യൻ തിരുമുമ്പ് എന്നയാളുടേതായിരുന്ന താഴക്കാട് മനയ്ക്ക് കീഴിലായിരുന്നു ചീമേനി ഉൾപ്പെടുന്ന പ്രദേശം. കർഷകസ്ത്രീകൾ ചീമേനി കാട്ടിൽ നിന്നുമായിരുന്നു വിറകും തോലും നാട്ടയും പുരമേയാനുള്ള പുല്ലും മറ്റും ശേഖരിച്ചിരുന്നത്. അടുപ്പ് കത്തിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുമെക്കെയുള്ള ഏക ആശ്രയം ചീമേനി എസ്റ്റേറ്റായിരുന്നു. അതിനിടെ സുബ്രഹ്മണ്യൻ തിരുമുമ്പ് ഈ എസ്റ്റേറ്റ് ജോൺ കൊട്ടുകാപ്പള്ളി എന്നയാൾക്ക് കൈമാറി. ജോൺ കൊട്ടുകാപ്പള്ളി കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതിന് വിലക്കേർപ്പെടുത്തി. കാലങ്ങളായി ചീമേനി കാടിനെ ആശ്രയിച്ചിരുന്ന സ്ത്രീകൾക്ക് ഇത് അവകാശലംഘനമായി അനുഭവപ്പെട്ടു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ അവർ സംഘടിതപ്രതിഷേധം ആസൂത്രണം ചെയ്തു. സുബ്രഹ്മണ്യൻ തിരുമുമ്പ് ചീമേനി എസ്റ്റേറ്റിന്റെ മുൻ ജന്മിയായിരുന്നതിനാൽ ഈ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യ കാർത്യായനിയമ്മയാണ് ആളുകളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. കെ.എ. കേരളീയൻ എഴുതിയ 'തോലും വിറകും ഞങ്ങളെടുക്കും കാലൻവന്നുതടുത്താലും.......' എന്ന വരികൾ മുദ്രാവാക്യമാക്കി 1946-ൽ നൂറിലേറെ സ്ത്രീകൾ സംഘടിച്ച് ചീമേനി എസ്റ്റേറ്റിലേക്ക് പ്രതിഷേധ ജാഥ നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തോലിനും വിറകിനുമുള്ള അവകാശം പുനഃസ്ഥാപിച്ച് കിട്ടുന്നതുവരെ ഇവർ സമരത്തിൽ നിന്നും പിന്മാറിയില്ല. തോൽവിറക് സമരം എന്ന് ഈ പ്രതിഷേധം അറിയപ്പെട്ടു. 

PSC ചോദ്യങ്ങൾ

1. തോലിനും വിറകിനുമുള്ള അവകാശത്തിനായി കർഷകസ്ത്രീകൾ നയിച്ച സമരം - തോൽവിറക് സമരം

2. തോൽവിറക് സമരം നടന്ന ജില്ല - കാസർകോഡ്

3. തോൽവിറക് സമരം നടന്ന സ്ഥലം - ചീമേനി 

4. തോൽവിറക് സമരം നടന്ന വർഷം - 1946 നവംബർ 15

5. തോൽവിറക് സമരം നടന്ന ചീമേനി എസ്റ്റേറ്റിന്റെ ആദ്യത്തെ ജന്മി - ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്

6. തോൽവിറക് സമരം സംഘടിച്ചത് ഏത് എസ്റ്റേറ്റ് ജന്മിക്കെതിരെയായിരുന്നു - ജോൺ കൊട്ടുകാപ്പള്ളി

7. തോൽവിറക് സമരനായിക - കാർത്യായനി അമ്മ

8. തോൽവിറക് സമരത്തിന് നേതൃത്വം നൽകിയ സംഘടന - കർഷകസംഘം

9. തോൽവിറക് സമരത്തിന്റെ മുദ്രാവാക്യം - തോലും വിറകും ഞങ്ങളെടുക്കും കാലൻവന്നുതടുത്താലും.......

10. തോൽവിറക് സമരത്തിന്റെ മുദ്രാവാക്യമായി മാറിയത് ഏത് കവിയുടെ വരികളാണ് - കെ.എ. കേരളീയൻ

Post a Comment

Previous Post Next Post