കുട്ടംകുളം സമരം

കുട്ടംകുളം സമരം (Kuttamkulam Struggle)

തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്ര പരിസരത്തുകൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് 1946ൽ നടന്ന സമരമാണ് കുട്ടംകുളം സമരം. കുട്ടംകുളം സമരം വഴിനടക്കൽ സമരമെന്നും അറിയപ്പെടുന്നു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനം വിലക്കിയിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അക്കാലത്ത് തീണ്ടൽ പാലിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് മജിസ്ട്രേറ്റിന്റെ തീണ്ടൽ ബോർഡും സ്ഥാപിച്ചിരുന്നു. തീണ്ടൽ ബോർഡ് മാറ്റിക്കിട്ടുവാനും ക്ഷേത്രത്തിനു മുൻവശമുള്ള നടപ്പാത അവർണ്ണർക്കായി തുറന്നു കിട്ടുവാനുമാണ് ഈ സമരം പ്രധാനമായും സംഘടിപ്പിക്കപ്പെട്ടത്. എം.കെ. കാട്ടുപറമ്പന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പേർ കുട്ടംകുളം റോഡിൽ കയറുവാൻ ചാലക്കുടിയിൽ നിന്നു പുറപ്പെടുകയും നഗരാതിർത്തിയിൽ പോലീസ് അവരെ തടയുകയും ചെയ്‌തു. തുടർന്നു നടന്ന ചർച്ചയിൽ ക്ഷേത്രപ്രവേശകർമ്മസമിതി സമരം ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ ജാഥ പിരിച്ചുവിട്ടു. എന്നാൽ ജൂൺ 23ന് അയ്യങ്കാവ് മൈതാനത്തുചേർന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തെത്തുടർന്ന് കുട്ടംകുളം റോഡിലേക്ക് നൂറുക്കണക്കിന് സമരഭടന്മാർ എത്തി. പി. ഗംഗാധരൻ , കെ വി.ഉണ്ണി തുടങ്ങിയ സമരനായകരുടെ നേതൃത്വത്തിൽ നടന്ന ജാഥ കുട്ടംകുളം റോഡിനുസമീപത്ത് വച്ച് പോലീസ് തടയുകയും, ജാഥാംഗങ്ങളെ പോലീസ് ഭീകരമായി മർദിക്കുകയും ചെയ്തു.

PSC ചോദ്യങ്ങൾ 

1. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്തുകൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം - കുട്ടംകുളം സമരം

2. തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരം - കുട്ടംകുളം സമരം

3. കുട്ടംകുളം സമരം നടന്ന വർഷം - 1946 

4. കുട്ടംകുളം സമരം നടന്നത് - ഇരിങ്ങാലക്കുട (തൃശ്ശൂർ)

5. വഴിനടക്കൽ സമരം എന്നറിയപ്പെടുന്നത് - കുട്ടംകുളം സമരം

6. കുട്ടംകുളം സമരത്തിലെ പ്രധാന നേതാവ് - കാട്ടുപറമ്പൻ

7. കുട്ടംകുളം സമരം നയിച്ചത് - പി.കെ.ചാത്തൻ മാസ്റ്റർ 

8. കുട്ടംകുളം സമരനായകർ - കാട്ടുപറമ്പൻ, പി.സി.കറുമ്പ, കെ.വി.ഉണ്ണി, പി.ഗംഗാധരൻ, പി.കെ.ചാത്തൻ മാസ്റ്റർ, പി.കെ.കുമാരൻ മാസ്റ്റർ

Post a Comment

Previous Post Next Post