തിരു-കൊച്ചി മന്ത്രിസഭ

തിരു-കൊച്ചി മന്ത്രിസഭ (Travancore–Cochin Ministry)

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നു. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ 'രാജപ്രമുഖ'നായി. തിരുവിതാംകൂർ ഭരണസാരഥിയായിരുന്ന പറവൂർ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയും ടി.എം.വർഗീസ് സ്‌പീക്കറുമായി. തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്‌ത്‌ എ.കെ.ജോൺ, ഡോ.ഇ.കെ.മാധവൻ, ടി.ഇ.അബ്ദുള്ള എന്നിവരും കൊച്ചിയുടെ പ്രതിനിധികളായി ഇക്കണ്ട വാര്യർ, കെ.അയ്യപ്പൻ, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരും മന്ത്രിമാരായി. 1951 ഫെബ്രുവരി 28ന് തിരു-കൊച്ചിയിൽ സി.കേശവൻ രണ്ടാമത്തെ മുഖ്യമന്ത്രിയായി. 

1952ൽ എ.ജെ.ജോൺ തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായി. 1953 സെപ്റ്റംബർ 23ന് എ.ജെ.ജോൺ മന്ത്രിസഭ രാജിവെച്ചു. 1954ൽ തിരു-കൊച്ചിയിൽ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 1955ൽ പട്ടം താണുപിള്ള രാജിവെച്ചപ്പോൾ പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായി. 1955 ഫെബ്രുവരി മുതൽ 1956 മാർച്ച് വരെ ഈ സർക്കാർ തിരു-കൊച്ചിയിൽ ഭരണം നടത്തി. ഈ മന്ത്രിസഭ പുറത്തായതിനു ശേഷം തിരുകൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിൽവന്നു. ഈ സമയത്താണ് 1956ൽ കേരള സംസ്ഥാനം രൂപംകൊള്ളുന്നത്.

നടുവിൽ അശോകചക്രവും മുകളിൽ ശംഖും അവയെ ഇരുവശത്തുനിന്നും തുമ്പിക്കൈ ഉയർത്തി ആശീർവദിക്കുന്ന രണ്ട് ആനകളും താഴെ തിരുവിതാംകൂർ, കൊച്ചി എന്നെഴുതിയ കമാനവുമായിരുന്നു തിരു-കൊച്ചിയുടെ സർക്കാർ മുദ്ര (1956 വരെ ഇതായിരുന്നു സർക്കാർ ചിഹ്നം). തിരുവിതാംകൂർ-കൊച്ചി സംയോജനത്തെ തുടർന്ന് കേരളപ്പിറവിക്കു മുമ്പായി അഞ്ചു മന്ത്രിസഭകൾ അധികാരത്തിലിരുന്നു.

1. പറവൂർ ടി.കെ.നാരായണപിള്ള (1949-1951)

2. സി.കേശവൻ (1951-1952)

3. എ.ജെ.ജോൺ (1952-1954)

4. പട്ടം എ.താണുപിള്ള (1954-1955)

5. പനമ്പിള്ളി ഗോവിന്ദമേനോൻ (1955-1956)

PSC ചോദ്യങ്ങൾ 

1. തിരു-കൊച്ചി സംയോജനം നടന്ന വർഷം - 1949 ജൂലൈ 1 

2. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ രാജപ്രമുഖ് - ശ്രീചിത്തിര തിരുനാൾ ബാലരാമവർമ 

3. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി - പറവൂർ ടി.കെ.നാരായണപിള്ള 

4. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ സ്‌പീക്കർ - ടി.എം.വർഗീസ്

5. തിരു-കൊച്ചി രൂപീകരിച്ചപ്പോൾ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്‌ത മന്ത്രിമാർ - എ.കെ.ജോൺ, ഡോ.ഇ.കെ.മാധവൻ, ടി.ഇ.അബ്ദുള്ള

6. തിരു-കൊച്ചി രൂപീകരിച്ചപ്പോൾ കൊച്ചിയെ പ്രതിനിധാനം ചെയ്‌ത മന്ത്രിമാർ - ഇക്കണ്ട വാര്യർ, കെ.അയ്യപ്പൻ, പനമ്പിള്ളി ഗോവിന്ദ മേനോൻ

7. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്കു നേതൃത്വം നൽകിയത് - പറവൂർ ടി.കെ.നാരായണപിള്ള

8. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി - സി.കേശവൻ

9. തിരു-കൊച്ചി സംസ്ഥാനത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി - എ.ജെ.ജോൺ (1952 - 1954)

10. തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി - എ.ജെ.ജോൺ

11. തിരു-കൊച്ചി സംസ്ഥാനത്തിന്റെ നാലാമത്തെ മുഖ്യമന്ത്രി - പട്ടം താണുപിള്ള

12. ഏറ്റവും കുറച്ചുകാലം തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നത് - പട്ടം താണുപിള്ള

13. തിരു-കൊച്ചി സംസ്ഥാനത്തിന്റെ അഞ്ചാമത്തേയും അവസാനത്തേയും മുഖ്യമന്ത്രി - പനമ്പിള്ളി ഗോവിന്ദമേനോൻ

14. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ തിരുവിതാംകൂർ രാജ്യത്തെ പ്രധാനമന്ത്രി - പറവൂർ ടി.കെ.നാരായണപിള്ള

15. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രി - ഇക്കണ്ട വാര്യർ

Post a Comment

Previous Post Next Post