മദ്രാസ് മന്ത്രിസഭ

മദ്രാസ് മന്ത്രിസഭ (Madras Ministry)

മലബാർ ഉൾപ്പെട്ട മദ്രാസിൽ 1937ൽ മന്ത്രിസഭയുണ്ടാക്കി. കോങ്ങാട്ടിൽ രാമൻ മേനോൻ, സി.ജെ.വർക്കി, ആർ.രാഘവമേനോൻ, കോഴിപ്പുറത്ത് മാധവ മേനോൻ എന്നിവർ വിവിധ മന്ത്രിസഭകളിൽ മന്ത്രിമാരായിരുന്നു. കെ.പി.കുട്ടികൃഷ്‌ണൻ നായർ (കോഴിക്കോട്) സി.രാജഗോപാലാചാരി മന്ത്രിസഭയിൽ നിയമകാര്യമന്ത്രി (1952-1954) ആയിരുന്നു. എൻ.ഗോപാലമേനോൻ 1955 സെപ്റ്റംബർ 27 മുതൽ 1956 നവംബർ ഒന്നു വരെ മദ്രാസ് നിയമസഭാ സ്‌പീക്കർ ആയിരുന്നു. 1952 മെയ് ആറു മുതൽ ഡോ.പി.വി.ചെറിയാൻ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്നു. 

PSC ചോദ്യങ്ങൾ

1. മലബാറിൽ ഉള്ളവർക്ക് പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമനിർമാണ സഭ - മദ്രാസ് നിയമനിർമാണ സഭ (1921)

2. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുവരെ മലബാർ ജില്ല ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു - മദിരാശി സംസ്ഥാനത്തിന്റെ 

3. മലബാർ ഉൾപ്പെട്ട മദ്രാസിൽ 1937ൽ മന്ത്രിസഭയുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി - സി.രാജഗോപാലാചാരി (ഐ.എൻ.സി)

4. 1937ലെ മദ്രാസ് മന്ത്രിസഭയിൽ മലബാറിൽ നിന്നുള്ള മന്ത്രിമാർ - കോങ്ങാട്ടിൽ രാമൻ മേനോൻ, സി.ജെ.വർക്കി

Post a Comment

Previous Post Next Post