ശുചീന്ദ്രം ഉടമ്പടി

ശുചീന്ദ്രം ഉടമ്പടി (Suchindram Treaty)

1762ൽ കൊച്ചിയിലെ കേരളവർമ്മ രാജാവ് തിരുവനന്തപുരം സന്ദർശിച്ച വേളയിൽ തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മയുമായി ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ച് ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി. തിരുവിതാംകൂർ മന്ത്രിയായിരുന്ന അയ്യപ്പൻ മാർത്താണ്ഡ പിള്ളയുടെയും കൊച്ചി മന്ത്രിയായിരുന്ന പാലിയത്ത് കോമി അച്ഛന്റെയും സാന്നിധ്യത്തിൽ സന്ധി അംഗീകരിക്കുകയായിരുന്നു. ഈ സന്ധിയെത്തുടർന്ന് അയ്യപ്പൻ മാർത്താണ്ഡ പിള്ളയുടെയും ഡിലനോയിയുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം സാമൂതിരിക്കെതിരായി യുദ്ധം ചെയ്‌തു.

PSC ചോദ്യങ്ങൾ

1. ശുചീന്ദ്രം ഉടമ്പടി നടന്ന വർഷം - 1762

2. 1762ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി - ശുചീന്ദ്രം ഉടമ്പടി 

3. ശുചീന്ദ്രം ഉടമ്പടി ഒപ്പുവച്ച സ്ഥലം - ശുചീന്ദ്രം ക്ഷേത്രം

4. ശുചീന്ദ്രം ഉടമ്പടി ഒപ്പുവച്ചപ്പോൾ തിരുവിതാംകൂർ മന്ത്രി - അയ്യപ്പൻ മാർത്താണ്ഡ പിള്ള 

5. ശുചീന്ദ്രം ഉടമ്പടി ഒപ്പുവച്ചപ്പോൾ കൊച്ചി മന്ത്രി - പാലിയത്ത് കോമി അച്ഛൻ

6. 1762ൽ ഒപ്പുവച്ച 'ശുചീന്ദ്രം ഉടമ്പടി' ഏത് നാട്ടുരാജ്യങ്ങൾ തമ്മിലായിരുന്നു - തിരുവിതാംകൂറും കൊച്ചിയും.

7. 1762ൽ കൊച്ചി നാട്ടുരാജ്യത്തിനുവേണ്ടി 'ശുചീന്ദ്രം ഉടമ്പടി' ഒപ്പുവച്ചത് - കേരളവർമ്മ

8. 1762ൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിനുവേണ്ടി 'ശുചീന്ദ്രം ഉടമ്പടി' ഒപ്പുവച്ചത് - ധർമ്മരാജ

Post a Comment

Previous Post Next Post