കുളച്ചൽ യുദ്ധം

കുളച്ചൽ യുദ്ധം (Colachel War)

മാർത്താണ്ഡവർമ്മ ഡച്ചുകാർക്കെതിരെ ഒരു ആക്രമണ പരമ്പരതന്നെ നടത്തുകയുണ്ടായി. ഡച്ചുകാർ അദ്ദേഹത്തെ നേരിടുന്നതിന് സന്നാഹങ്ങളൊരുക്കി. പീരങ്കിയോടു കൂടിയ ഒരു ഡച്ചു സൈന്യം തിരുവിതാംകൂർ അക്രമിക്കുന്നതിനായി സിലോണിൽ നിന്നു പുറപ്പെട്ടു. കുളച്ചലിൽ കാലുകുത്തിയ ഡച്ചു സൈന്യം കോട്ടാർവരെയുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ ആക്രമിക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. തുടർന്ന് ഡച്ചു സൈന്യം മാർത്താണ്ഡവർമ്മയുടെ ആസ്ഥാനമായ കൽക്കുളത്തിലേക്കു നീങ്ങി. 1741 ഓഗസ്റ്റ് 10 ന് ഡച്ചു സൈന്യവും മാർത്താണ്ഡവർമ്മയുടെ സൈന്യവും തമ്മിൽ കുളച്ചലിൽ വെച്ച് ഏറ്റുമുട്ടി. ഡച്ചു സൈന്യം നിശ്ശേഷം പരാജയപ്പെട്ടു. ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ ധാരാളം ഡച്ചുകാർ തടവുകാരായി പിടിക്കപ്പെട്ടു. അദ്ദേഹം പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു. കുളച്ചൽ യുദ്ധം ഡച്ചു ശക്തിക്ക് മാരകമായ പ്രഹരമേൽപ്പിച്ചു. അവരുടെ കുതിപ്പിനു അത് തടയിട്ടു. ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം - കുളച്ചൽ

2. ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം - കുളച്ചൽ യുദ്ധം

3. കുളച്ചൽ യുദ്ധം നടന്ന വർഷം - 1741

4. തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച യുദ്ധം - കുളച്ചൽ

5. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്

6. തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായിരുന്ന വിദേശി - ഡിലനോയ് 

7. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് - ക്യാപ്റ്റൻ ഡിലനോയി

8. തിരുവിതാംകൂർ സേനയെ പരിഷ്കരിച്ചതാര് - ഡിലനോയി

9. ഡിലനോയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് - തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ 

Post a Comment

Previous Post Next Post