ക്വിറ്റ് ഇന്ത്യാ സമരം കേരളത്തിൽ

ക്വിറ്റ് ഇന്ത്യാ സമരം കേരളത്തിൽ (Quit India Movement in Kerala)

1940 ഒക്ടോബറിൽ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള ഗാന്ധിജിയുടെ വ്യക്തിസത്യാഗ്രഹത്തിന്റെ പ്രതിദ്ധ്വനി കേരളത്തിലുമെത്തി. 1942ൽ കേരളത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിൽ അനവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തിലുടനീളം നിയമലംഘനം നടക്കുകയും സ്കൂളുകൾ, കോളേജുകൾ, നീതിന്യായ കോടതികൾ എന്നിവ പിക്കറ്റ് ചെയ്യപ്പെടുകയും ചെയ്‌തു. ഗവൺമെന്റ് അടിച്ചമർത്തൽ നയം സ്വീകരിച്ചതിനാൽ പ്രസ്ഥാനം ഒളിപ്രവർത്തനങ്ങളിൽ മുഴുകി. ഡോ.കെ.ബി.മേനോന്റെ നേതൃത്വത്തിൽ ഒരു സംഘം സോഷ്യലിസ്റ്റ് പ്രവർത്തകർ കീഴരിയൂരിൽ ബോംബ് ആക്രമണം നടത്തി. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സമരകാലത്ത് കയ്യൂർ, മൊറാഴ, കരിവെള്ളൂർ എന്നീ പ്രദേശങ്ങളിൽ സമരങ്ങൾ നടത്തി. സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുക, പാലങ്ങൾ തകർക്കുക, ടെലഗ്രാഫ് കമ്പികൾ മുറിച്ചിടുക തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങൾ ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് കേരളത്തിൽ നടന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് 'സ്വതന്ത്രഭാരതം' എന്ന മാസിക കേരളത്തിലെ പ്രക്ഷോഭകരിൽ ആത്മവിശ്വാസം പകരുകയും സംഭവങ്ങളുടെ യാഥാർത്ഥരൂപം ജനങ്ങളെ അറിയിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. 

PSC ചോദ്യങ്ങൾ 

1. കൊച്ചിയിലും മലബാറിലും ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം - 1942

2. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം - കീഴരിയൂർ ബോംബ് ആക്രമണം 

3. കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല - കോഴിക്കോട് 

4. കീഴരിയൂർ ബോംബ് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യസമര നേതാവ് - കെ.ബി.മേനോൻ 

5. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് സമരങ്ങൾ നടന്ന പ്രദേശങ്ങൾ - കയ്യൂർ, മൊറാഴ, കരിവെള്ളൂർ 

6. ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്വിറ്റ് ഇന്ത്യാ സമരം 

7. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് പ്രസിദ്ധീകരിച്ച മാസിക - സ്വതന്ത്രഭാരതം 

8. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ - സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുക, പാലങ്ങൾ തകർക്കുക, ടെലഗ്രാഫ് കമ്പികൾ മുറിച്ചിടുക

Post a Comment

Previous Post Next Post