ചൊവ്വ ഗ്രഹം

ചൊവ്വ ഗ്രഹം (Mars)

'ചുവപ്പുഗ്രഹം' എന്നറിയപ്പെടുന്നു. അന്തരീക്ഷത്തിലെ അയൺ ഓക്സൈഡിന്റെ സാന്നിധ്യം കാരണമാണ് ഈ ഗ്രഹത്തിന് ചുവപ്പുനിറം ലഭിച്ചത്. സൂര്യനിൽ നിന്നുള്ള ശരാശരി അകലം 1.5 AU. സൂര്യനെ ഒരു തവണ പ്രദക്ഷിണം വെക്കാൻ 687 ഭൗമദിനങ്ങൾ വേണം. ഭൂമിയുടേതിനു സമാനമാണ് ദിനരാത്രങ്ങൾ. ഭൂമിയെക്കാളും ശുക്രനെക്കാളും വലുപ്പം കുറവാണ് ചൊവ്വയ്ക്ക്. ഭൂമിയുടെ 0.107 ഭാഗം പിണ്ഡം മാത്രം. സൂര്യന് ഒരു വലിയ മുൻവാതിലിന്റെ വലുപ്പമാണെങ്കിൽ ഭൂമിക്ക് ഒരു ചെറു നാണയത്തിന്റെയും ചൊവ്വയ്ക്ക് ആസ്പിരിൻ ഗുളികയുടെയും വലുപ്പമേ കാണൂ! അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡാണ് കൂടുതൽ. സൗരയൂഥത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ഒളിംപസ് മോൺസും, ഒട്ടേറെ താഴ്വരകളും ചൊവ്വയുടെ പ്രതലത്തിലുണ്ട്. അടുത്തകാലം വരെ ഗ്രഹം ഭൗതികമായി വളരെ സജീവമായിരുന്നു എന്നതിന് തെളിവാണിത്. ദ്രവകാവസ്ഥയിലുള്ള കേന്ദ്രഭാഗത്ത് മുഖ്യമായും അയൺ മൂലകമാണ്. ചുറ്റിനും ഖരാവസ്ഥയിലുള്ള ഭാഗം. അയൺ ഓക്സീകരിക്കുന്നതുമൂലം ഈ ഗ്രഹത്തിന് തുരുമ്പിന്റെ ചുവപ്പ് നിറമാണ്. നേരിയ കാന്തിക മണ്ഡലമുണ്ട്. വർഷത്തിന്റെ ദൈർഘ്യം ഭൂമിയുടെ ഇരട്ടി. ഭൗമദിനത്തെക്കാൾ 37 മിനുട്ട് ദൈർഘ്യമേറിയതാണ് ചൊവ്വാദിനം. ഭൂമി കഴിഞ്ഞാൽ മനുഷ്യർ ഏറ്റവുമധികം പഠനം നടത്തിയിട്ടുള്ള ഗ്രഹമാണ് ചൊവ്വ. ചൊവ്വയെക്കുറിച്ചു പഠിക്കുന്നതിനായി 2014 ൽ ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് മംഗൾയാൻ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സൗരയൂഥത്തിലെ രണ്ടാമത്തെ ചെറിയ ഗ്രഹം - ചൊവ്വ 

2. ചൊവ്വാഗ്രഹത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം - ഒളിംപസ് മോൺസ് 

3. സൂര്യനിൽ നിന്ന് നാലാമത് സ്ഥിതിചെയ്യുന്ന ഗ്രഹം ഏത്? - ചൊവ്വ

4. റോമൻ പുരാണം അനുസരിച്ച് ആരാണ് ചൊവ്വ? - യുദ്ധദേവത 

5. സൂര്യനെ വലംവയ്ക്കാൻ ചൊവ്വയ്ക്ക് ഏകദേശം എത്ര ഭൗമദിനങ്ങൾ വേണം? - 687 ദിവസങ്ങൾ

6. ചൊവ്വയുടെ ഭ്രമണക്കാലം - 24 മണിക്കൂർ 37 മിനിറ്റ്

7. ചൊവ്വയ്ക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്? - രണ്ട് 

8. ചൊവ്വയുടെ ഉപഗ്രഹങ്ങൾ - ഫോബോസ്, ഡെയ്മോസ്

9. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം -  ഡെയ്മോസ്

10. 'കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്നത് - ഫോബോസ്

11. ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം - ഫോബോസ്

12. ആദ്യത്തെ വിജയകരമായ ചൊവ്വാദൗത്യം ഏത്? - മറിനർ 4 (1965) 

13. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ ബഹിരാകാശ പേടകം - മറിനർ 9 (ചൊവ്വ) 

14. ചൊവ്വ ചുവന്നിരിക്കുന്നതിന്റെ കാരണമെന്ത്? - ചൊവ്വയുടെ മണ്ണിലെ ഇരുമ്പ് ധാതുക്കളിലെ ഓക്സീകരണം (തുരുമ്പിക്കൽ) കാരണം

15. ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം - ചൊവ്വ

16. ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം - ചൊവ്വ 

17. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് തിരിച്ചടിയാകുന്ന രാസവസ്തു - പെർക്ലോറേറ്റ് 

18. ചൊവ്വയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു ഗവേഷകന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം 2015 - ൽ പുറത്തിറങ്ങി. ഏതാണ് ആ ചിത്രം? - ദ് മാർഷ്യൻ മാർസ്

19. ചൊവ്വാവാസികൾ ഭൂമി ആക്രമിക്കുന്ന കഥ പറഞ്ഞ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന നോവൽ എഴുതിയതാര്? - എച്ച്.ജി.വെൽസ് 

20. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയ്മോസ് എന്നിവ കണ്ടെത്തിയതാര്? - അസഫ് ഹാൾ (1877)

21. ചൊവ്വയുടെ ഉപരിതലത്തിൽകൂടി സഞ്ചരിച്ച ആദ്യത്തെ റോബോട്ട് - സോജേർണർ

22. റോമാക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - ചൊവ്വ

23. ചൊവ്വയിൽ അന്തരീക്ഷത്തിന്റെ വ്യാപ്തി - 11 KM

24. തുരുമ്പിച്ച ഗ്രഹം, ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നത് - ചൊവ്വ

25. 2003 ൽ അമേരിക്ക ചൊവ്വയിലേക്ക് വിക്ഷേപിച്ച യന്ത്രമനുഷ്യൻ - സ്പിരിറ്റ്

26. സ്പിരിറ്റ് ചൊവ്വയിൽ ഇറങ്ങിയ സ്ഥലം - ഗുസേവ് ക്രേറ്റർ (നിലവിൽ കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ)

27. കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്നത് - ചൊവ്വ

28. സ്പിരിറ്റിന് ശേഷം അമേരിക്ക ചൊവ്വയിലേക്ക് അയച്ച പേടകം - ഓപ്പർച്യുണിറ്റി (2004)

29. ഓപ്പർച്യുണിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം - മെറിഡിയാനി പ്ലാനം 

30. 15 വർഷത്തിനുശേഷം 2018ൽ ദൗത്യം പൂർത്തീകരിച്ച അമേരിക്കയുടെ ചൊവ്വ പര്യവേഷണ പേടകം - ഓപ്പർച്യുണിറ്റി 

31. ഭൂമിയുടേതുപോലെ ധ്രുവങ്ങളില്‍ ഐസ്‌ പാളികളുള്ള ഗ്രഹം - ചൊവ്വ

32. സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ ഏത്‌ ഗ്രഹത്തിലാണ്‌ - ചൊവ്വ

33. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഒളിംപസ് മോൺസ് ഏത്‌ ഗ്രഹത്തിലാണ്‌ - ചൊവ്വ

34. ബുധന്‍ കഴിഞ്ഞാല്‍ പ്രദക്ഷിണപഥത്തിന്‌ ഏറ്റവും വൃത്താകൃതി കുറഞ്ഞ ഗ്രഹം - മാർസ് 

35. ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജൻ കണ്ടെത്തിയത് - മാർസ്

36. അന്തര്‍ഗ്രഹങ്ങളില്‍ സൂര്യനില്‍നിന്ന്‌ ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന ഗ്രഹം - മാർസ്

37. അച്ചുതണ്ടിന്റെ ചരിവ്‌ ഭൂമിയുടേതിനു സമാനമായതും ഭൂമിയിലേതുപോലെ ഋതുക്കള്‍ അനുഭവപ്പെടുന്നതുമായ ഗ്രഹം - മാർസ്

38. ഏത്‌ ഗ്രഹത്തെ നിരീക്ഷിക്കാന്‍ 1975-ല്‍ അമേരിക്ക അയച്ച പര്യവേഷണ വാഹനമാണ്‌ വൈക്കിംഗ്‌ - 1? - മാർസ്

39. വൈക്കിംഗ്‌ ഇറങ്ങിയ ചൊവ്വയിലെ സ്ഥലം - ക്രൈസ് പ്ലാനിറ്റിയ

40. ഏത്‌ ഗ്രഹത്തെക്കുറിച്ച്‌ പഠിക്കാന്‍ നാസ വിക്ഷേപിച്ചതാണ്‌ പാത്ത്‌ ഫൈന്‍ഡര്‍? - മാർസ്

41. 'അറേബ്യൻ ടെറ' എന്ന ഗർത്തം സ്ഥിതിചെയ്യുന്നത് - ചൊവ്വ

42. കൊളംബിയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ഥമുള്ള കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ ഏത്‌ ഗ്രഹത്തിലാണ്‌ - മാർസ്

43. കാള്‍ സാഗന്‍ സ്പേസ്‌ സ്റ്റേഷന്‍ ഏത്‌ ഗ്രഹത്തിലാണ്‌ - മാർസ്

44. ഏതു ഗ്രഹത്തിലേക്കാണ്‌ ക്യൂരിയോസിറ്റി എന്ന പേടകം അയച്ചത്‌ - മാർസ്

45. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം അറിയാൻ അമേരിക്ക അയച്ച പേടകം - ക്യൂരിയോസിറ്റി 

46. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം - ഗേൽ ക്രേറ്റർ 

47. ക്യൂരിയോസിറ്റി ചൊവ്വയിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള ഏഴ് അതിനിർണായക നിമിഷങ്ങൾ അറിയപ്പെടുന്നത് - ഏഴ് സംഭ്രമനിമിഷങ്ങൾ

48. ഏതു ഗ്രഹത്തിലെ പാറയ്ക്കാണ് നാസ 'റോളിങ് സ്റ്റോൺസ് റോക്ക്' എന്ന് നാമകരണം ചെയ്തത് - ചൊവ്വ

49. 2013ൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ച പേടകം - മാവേൻ (MAVEN)

50. സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് കണ്ടെത്തിയ നാസയുടെ പേടകം - മാവേൻ 

51. 2014 ഒക്ടോബർ 19ന് ചൊവ്വാ ഗ്രഹത്തിന് സമീപത്തുകൂടി കടന്നുപോയ വാൽനക്ഷത്രം - സൈഡിങ് സ്പ്രിങ്

Post a Comment

Previous Post Next Post