കൂത്താളി സമരം

കൂത്താളി സമരം (Koothali Strike)

കൂത്താളി എസ്റ്റേറ്റിലെ കർഷകരുടെ കൃഷിഭൂമി മലബാർ കളക്ടർ പാട്ടത്തിന് എടുത്തതിനെതിരെ 1940-50കളിൽ കർഷകർ നടത്തിയ സമരമായിരുന്നു കൂത്താളി സമരം. 30,000 ഏക്കറായിരുന്നു എസ്റ്റേറ്റിന്റെ വിസ്തീർണ്ണം. ഇതിൽ 20,000 ഏക്കർ ഭൂമി പുനം കൃഷിക്ക് അനുയോജ്യമായിരുന്നു. കൃഷിഭൂമി ഏറ്റെടുത്തതുകാരണം പുനം കൃഷി മുഖ്യ ഉപജീവന മാർഗ്ഗമാക്കിയ കർഷകകുടംബങ്ങളെ ദുരിതക്കയത്തിലാഴ്ത്തി. ഇതേതുടർന്ന് വരുമാനവും ഭക്ഷണവും നിലച്ച് എന്തു ചെയ്യണമെന്നറിയാതെ പകച്ച കർഷകർക്ക് കൂത്താളിയിലെ കർഷകസംഘം തുണയായി. കർഷകസംഘം എസ്റ്റേറ്റിൽ കടന്നുകയറി കൃഷി ആരംഭിച്ചു. കൂത്താളി മലവാരം ചെത്തി കൃഷിയിറക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതേതുടർന്ന് സർക്കാർ വൻ പൊലീസ് സംഘത്തെ വിന്യസിപ്പിച്ച് കർഷകസംഘത്തെ പിന്തിരിപ്പിച്ചു. 1946ൽ തരിശുഭൂമി കൃഷിക്ക് കൊടുക്കുക എന്ന മുദ്രാവാക്യമുയർത്തി കുറുമ്പ്രനാട് താലൂക്കിലെ പേരാമ്പ്ര ബാലുശ്ശേരിയിൽ കൃഷിക്കാർ സമരം ആരംഭിച്ചു. സമരം ശക്തിപ്പെട്ടതോടെ കർഷകരുടെ പാട്ടഭൂമി തിരിച്ചു നൽകാം എന്ന സന്ധിയിൽ ഒപ്പുവച്ചു. 1947-ൽ 1500 ഏക്കർ പുനം കൃഷിക്കായി വിട്ടു കൊടുക്കാൻ സർക്കാർ തയ്യാറായി. എന്നാൽ സമരം വീണ്ടും തുടർന്നു. കൂത്താളിയിലെ കർഷകർക്ക് തങ്ങളുടെ പാട്ടഭൂമിയുടെ സമ്പൂർണ്ണ അവകാശം ലഭിച്ചത് 1967ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ്. ചക്കിട്ട പാറ, കൂരച്ചുണ്ട്, ചെങ്ങരോത്ത് താലൂക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലും സമരങ്ങൾ അരങ്ങേറിയത്.

PSC ചോദ്യങ്ങൾ 

1. കൂത്താളി എസ്റ്റേറ്റിലെ കർഷകരുടെ കൃഷിഭൂമി മലബാർ കളക്ടർ പാട്ടത്തിന് എടുത്തതിനെതിരെ കർഷകർ നടത്തിയ സമരം - കൂത്താളി സമരം

2. കൂത്താളി സമരത്തിന്റെ കാരണം - കൂത്താളി എസ്റ്റേറ്റിലെ 20,000 ഏക്കർ കൃഷിഭൂമി മലബാർ കളക്ടർ ഏറ്റെടുത്തതുകൊണ്ട് 

3. കൂത്താളി സമരം നടന്ന ജില്ല - കോഴിക്കോട് 

4. കൂത്താളി സമരത്തിന്റെ കാലഘട്ടം - 1940 - 50 കളിൽ

5. കൂത്താളി സമരത്തിന്റെ നേതൃത്വം കൊടുത്ത സംഘടന - കർഷകസംഘം

6. കൂത്താളിയിലെ കർഷകസംഘം എസ്റ്റേറ്റിൽ കടന്നുകയറി കൃഷി ആരംഭിച്ചത് - 1941 

7. കൂത്താളി സമരത്തിന്റെ മുദ്രാവാക്യം - ചത്താലും ചെത്തും കൂത്താളി 

8. കൂത്താളി സമരം നടന്ന പ്രധാന പ്രദേശങ്ങൾ - ചക്കിട്ട പാറ, കൂരച്ചുണ്ട്, ചെങ്ങരോത്ത് താലൂക്ക് 

9. കൂത്താളിയിലെ സമരം ശക്തിപ്പെട്ടതോടെ കർഷകരുടെ പാട്ടഭൂമി തിരിച്ചു നൽകാം എന്ന സന്ധിയിൽ ഒപ്പുവച്ചത് - 1946

Post a Comment

Previous Post Next Post