എം.എസ്.പി സമരം

എം.എസ്.പി സമരം (Malabar Special Police (MSP) Strike)

ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക സേനയാണ് മലബാർ സ്പെഷ്യൽ പോലീസ്. 1884ൽ  ബ്രിട്ടീഷ് സൈന്യം മലപ്പുറം സ്പെഷ്യൽ പോലീസ്‌ എന്ന പേരിൽ ഒരു പ്രത്യേക സേന രൂപവത്കരിച്ചു. 1921ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യൽ പോലീസ്‌, മലബാർ സ്പെഷ്യൽ പോലീസ് എന്ന് പുനർനാമകരണം ചെയ്തു. 1932ൽ എം.എസ്.പി നാല് കമ്പനികളായി പുനഃസംഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് 16 കമ്പനികളായി ഉയർത്തി. 1946-ൽ മലബാർ പോലീസിന്റെ വേതനവും മറ്റ് അനൂകൂല്യങ്ങളും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാർ പോലീസിലെ ഉദ്യോഗസ്‌ഥർ സമരം നടത്തി. 1946 ഏപ്രിൽ 24ന് മദ്രാസ് സർക്കാർ ഈ സമരത്തെ അടിച്ചമർത്തി. 1946 ഏപ്രിൽ 16 - ഏപ്രിൽ 24 കാലയളവിലായിരുന്നു സമരം. ഈ സമരത്തിന് ശേഷം ഏകദേശം 645 പോലീസുകാരെ ബ്രിട്ടീഷ് ഗവൺമെന്റ് പിരിച്ച് വിട്ടു. ഇത് എം.എസ്.പി സമരം എന്നറിയപ്പെട്ടു. സമരത്തിനുശേഷം എം.എസ്.പി 12 കമ്പനികളായി ചുരുങ്ങി. തൊഴിലും ഉപജീവന മാർഗ്ഗവും നഷ്ടപ്പെട്ട പോലീസുകാർക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. സ്വാതന്ത്ര്യന്തരം എം.എസ്.പി സമരം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കപ്പെട്ടു.

PSC ചോദ്യങ്ങൾ

1. ബ്രിട്ടീഷ് സൈന്യം മലബാർ സ്പെഷ്യൽ പോലീസ് രൂപീകരിച്ചത് - 1921 സെപ്റ്റംബർ 30

2. മലബാർ പോലീസിന്റെ വേതനവും മറ്റ് അനൂകൂല്യങ്ങളും വർധിപ്പിക്കുന്നതിന് വേണ്ടി നടന്ന സമരം - എം.എസ്.പി സമരം 

3. എം.എസ്.പി സമരം ആരംഭിച്ചത് - 1946 ഏപ്രിൽ 16 

4. എം.എസ്.പി സമരം അവസാനിച്ചത് - 1946 ഏപ്രിൽ 24 

5. മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം - മലപ്പുറം

Post a Comment

Previous Post Next Post