പുന്നപ്ര വയലാർ സമരം

പുന്നപ്ര വയലാർ സമരം (Punnapra Vayalar Revolt)

കേരളത്തിന്റെ ചരിത്രത്തിലെ ഒരു രക്തത്തുള്ളിയാണ് പുന്നപ്ര-വയലാർ. ജന്മിത്വത്തിന്റെ അടിച്ചമർത്തലിന്റെയും ദുരിതം അനുഭവിച്ച ആലപ്പുഴയിലെ തൊഴിലാളികളും തിരുവിതാംകൂർ ദിവാന്റെ പട്ടാളവും തമ്മിൽ ഉണ്ടായ പോരാട്ടം. കേരളത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ട രക്തരൂക്ഷിത വിപ്ലവമായിരുന്നെങ്കിലും ശരിയായ രീതിയിൽ ചരിത്രത്തിൽ രേഖപെടുത്താതെപോയി ഈ സമരം. 1946 ഒക്ടോബർ 24 മുതൽ നാലു ദിവസം പുന്നപ്ര, മാരാരിക്കുളം, കാട്ടൂർ, വയലാർ, മേനാശ്ശേരി എന്നിവിടങ്ങളിൽ വെടിവെപ്പുണ്ടായി. സ്വതന്ത്ര ഇന്ത്യയിൽ ചേരാതെ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാക്കാനും അമേരിക്കൻ മോഡൽ ഭരണഘടനാ നടപ്പിലാക്കാനുള്ള ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ശ്രമമുൾപ്പടെയുള്ള വിഷയങ്ങളാണ് ആലപ്പുഴക്കാരെ കലാപകാരികളാക്കിയത്. പുന്നപ്ര വയലാറിലെ രക്തസാക്ഷികൾ എത്രയെന്ന് കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. ആയിരങ്ങൾ എന്ന് പറയപ്പെടുന്നു.


സമരത്തിന് മുന്നോടിയായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പലയിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുടങ്ങിയിരുന്നു. പട്ടാളത്തിൽ നിന്ന് പിരിഞ്ഞെത്തിയവരുടെ നേതൃത്വത്തിൽ കായികപരിശീലനവും ധൈര്യത്തോടെ മരണം വരിക്കാനുള്ള മനസ്സുപാകപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ ക്ലാസും നൽകി. വാരിക്കുന്തവും, കല്ലുമൊക്കെയായിരുന്നു സമരക്കാരുടെ പ്രധാന ആയുധം. എന്നാൽ പട്ടാളക്കാരുടെ യന്ത്രത്തോക്കുകൾക്ക് മുന്നിൽ അവർക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര വയലാർ പ്രക്ഷോഭം 


2. തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ


3. അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര - വയലാർ സമരം


4. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു - പുന്നപ്ര - വയലാർ സമരം (1946)


5. പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് - കെ. ശങ്കരനാരായണൻ തമ്പി, സി.കെ.കുമാരപ്പണിക്കർ, ടി.വി. തോമസ്, പത്രോസ്, സുഗതൻ


6. പുന്നപ്ര-വയലാർ സമരത്തിനു കാരണം -  അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം


7. പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ - സി.പി.രാമസ്വാമി അയ്യർ


8. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം - പുന്നപ്ര വയലാർ


9. പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946


10. പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ


11. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് - പുന്നപ്ര വയലാർ സമരം


12. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ


13. പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ 


14. പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ


പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കിയ കൃതികൾ 


15. ഉഷ്ണരാശി, ആരുടെ കൃതി - കെ. വി .മോഹൻ കുമാർ


16. തലയോട്, ആരുടെ കൃതി - തകഴി ശിവശങ്കരപ്പിള്ള 


17. ഉലക്ക, ആരുടെ കൃതി - പി. കേശവദേവ് 


18. വയലാർ ഗർജ്ജിക്കുന്നു, ആരുടെ കൃതി - പി. ഭാസ്കരൻ 


19. പതാക, ആരുടെ കൃതി  - കെ. സുരേന്ദ്രൻ

0 Comments